താൾ:CiXIV130 1874.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ എല്ലാവരും വഴി തെറ്റി ഒരു പോലെ നിസ്സാരമായി
പോയി. രോമ. ൩, ൧൨.

തങ്ങളുടെ ഇരിമ്പു കോപ്പുകളെ എല്ലാം അവനെ കൊണ്ടു തീൎപ്പിക്ക
യാൽ വരവും ലാഭവും വളരെ ഉണ്ടു. അവന്റെ കുട്ടികൾ നല്ലവ
ണ്ണം ഉടുത്തും തിന്നും പഠിച്ചും കൊണ്ടിരുന്നു. എന്റെ ഭൎത്താവി
നോളം നല്ല പുരുഷൻ ആരും ഇല്ല എന്നു അവന്റെ ഭാൎയ്യ പ
ലപ്പോഴും സ്നേഹിതമാരോടു പറയും. അവൻ വൈകുന്നേരത്തു
പണിസ്ഥലത്തിൽനിന്നു കിഴിഞ്ഞു വരുമ്പോൾ വീട്ടിൽ തന്നെ
താമസിച്ചു ഭാൎയ്യയുമായി ഓരൊ നല്ല പാട്ടുകളേയും കീൎത്തനങ്ങളേ
യും പാടുന്നതു അയല്ക്കാർ കേട്ടു അവന്റെ മുറ്റത്തു കൂടി വന്നു
സന്തോഷിച്ചു. ഇങ്ങിനെ വളരെ കാലം സുഖിച്ചിരുന്ന ശേഷം
ആ കരുവാൻ അല്പം കള്ളു കുടിപ്പാൻ തുടങ്ങി. അല്പമേയുള്ളു, അ
ല്പം കൊണ്ടു യാതൊരു ദൂഷ്യവും വരുവാനില്ലല്ലൊ എന്നു വിചാരി
ച്ചു എങ്കിലും നാൾ തോറും ദാഹം വൎദ്ധിക്കും അളവിൽ കുടിയും വ
ൎദ്ധിച്ചു. അന്നു തൊട്ടു അവൻ വൈകുന്നേരത്തു പണിസ്ഥലത്തി
ൽനിന്നു കള്ളു വില്ക്കുന്ന പീടികയിൽ ചെന്നു മദ്യപാനികളോടു കൂ
ടെ മദ്യപാനം ചെയ്തു രാത്രിയാകുമ്പോൾ മഹാ മസ്തനായി വീട്ടി
ലേക്കു വരും ഈ പ്രവൃത്തി നിമിത്തം അവന്റെ ഭാൎയ്യ വളരെ വ്യ
സനിച്ചു ഈ ദുൎമ്മൎയ്യാദയെ ഉപേക്ഷിപ്പാനായി കണ്ണുനീരോടു കൂ
ടെ അപേക്ഷിച്ചതിനെ അവൻ ആർമ്ഭത്തിൽ ചിലസമയം കേ
ട്ടു അല്പം അടങ്ങിയിരുന്നു. അതിനെ അവന്റെ ചങ്ങാതികളായ
കള്ളു കുടിയന്മാർ അറിഞ്ഞു; ഹൊ ഇവനെ കണ്ടുവൊ ഒരു ബുദ്ധി
കെട്ട പെണ്ണിന്റെ ദാസനായതു ആശ്ചൎയ്യം തന്നെ എന്നും മറ്റും
പരിഹസിച്ചു പറഞ്ഞതിനാൽ താൻ ആരുടെയും ദാസനല്ല മുറ്റും
സ്വതന്ത്രൻ തന്നെ എന്നു കാണിപ്പാൻ വേണ്ടി എല്ലാ സുബു
ദ്ധിയേയും തള്ളി മുഴുവനും മദ്യസേവയിൽ ലയിച്ചു പോയി. അ
തുകൊണ്ടു മുമ്പെ സൌഖ്യവും സന്തോഷവും ധനപുഷ്ടിയും
കൊണ്ടു നിറഞ്ഞിരുന്ന അവന്റെ ഭവനത്തിൽ ദാരിദ്ര്യവും സങ്ക
ടവും കലശവും നിലവിളിയും അടിപിടിയും നാൾ തോറും വൎദ്ധി
ച്ചു പോന്നു. അവന്റെ ഭാൎയ്യ ദുഃഖത്താൽ ക്ഷീണിക്കയും കുട്ടികൾ
പൈദാഹം കൊണ്ടു ക്ഷയിക്കയും ചെയ്തു. ആ കാലത്തു രാജ്യത്തിൽ
ഓരൊ മത്സരഭാവങ്ങൾ ഉണ്ടാകകൊണ്ടു കുടിയാന്മാർ എല്ലാവരും
ആയുധാഭ്യാസം ശീലിക്കേണം എന്ന സൎക്കാർ കല്പന പുറപ്പെട്ട
ശേഷം കരുവാനും വൈകുന്നേരം തോറും അഭ്യാസസ്ഥലത്തിലേക്കു
ചെല്ലേണ്ടിവന്നു. അഭ്യാസം തീൎന്നാറെ അവൻ കള്ളു പീടികയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/40&oldid=186082" എന്ന താളിൽനിന്ന് ശേഖരിച്ചത്