താൾ:CiXIV130 1874.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീതിമാൻ ആരുമില്ല ഒരുത്തൻ പോലുമില്ല.
രോമ. ൩, ൧൦. ൩൫

എഴുത്തുകളെ വാങ്ങി രണ്ടു മൂന്നു മണിക്കൂറിന്നകം വിവരത്തെ എ
ഴുതി തീൎത്തു ഏല്പിച്ചു. ആയതിനെ മഹാൻ വായിച്ചു സന്തോഷി
ച്ചു അവനു ധാരാളമായ കൂലി കൊടുത്തു. ഞാൻ സ്വേദരാജാവി
ന്റെ സ്ഥാനാപതി ആകുന്നു. വേണം എങ്കിൽ എന്റെ കോടതി
യിൽ ഒരു ഉദ്യോഗവും പാൎപ്പാനായി എന്റെ വീട്ടിൽ ഒരു മുറിയും
തരാം എന്നു പറഞ്ഞതിനാൽ ജോൎജ അതിസന്തുഷ്ടനായി കൈ
ക്കൽ കിട്ടിയ പണം കൊണ്ടു പീടികക്കാരന്റെ അടുക്കൽ ചെന്നു
തന്റെ വീണയെ വീണ്ടുകൊണ്ടു താൻ ഇത്ര ദാരിദ്രവും കഷ്ട
വും സഹിച്ച കുടിലിലേക്കു മടങ്ങിച്ചെന്നു ഈ അതിശയമുള്ള സ
ഹായം നിമിത്തം ദൈവത്തെ മഹാ ശബ്ദത്തോടെ സ്തുതിച്ചു ഒരു
സ്തുതിപാട്ടിനേയും ചമച്ചു വീണ മീട്ടി അതിനെ പാടിയ ശേഷം
മാത്രം തന്റെ സ്ഥാനം ഏല്ക്കുവാൻ പുറപ്പെട്ടു.

കള്ളും കുടിച്ചങ്ങിനെ ചാഞ്ചാടുന്നു.

മനുഷ്യൎക്കു നാശം വരുത്തുന്ന ദുഷ്കൃതങ്ങളിൽ അൎത്ഥാഗ്രഹവും
കള്ളുകുടിയും പ്രധാനം. ആയവ മറ്റ എല്ലാ ദോഷങ്ങളുടെ വേരും
കാരണവും ആകുന്നു. അൎത്ഥാഗ്രഹി ധനത്തെയും കള്ളു കുടിയൻ
മദ്യപാനത്തേയും ദൈവമാക്കി അതിന്നു ശരീരത്തെയും ആത്മാ
വിനേയും ഭാൎയ്യയേയും കുട്ടികളേയും തനിക്കുള്ള സകലത്തേയും
അൎപ്പിച്ചു കൊടുക്കുന്നു. എന്നാൽ അൎത്ഥാഗ്രഹി തന്റെ പണപ്പെ
ട്ടിമേൽ സുഖിച്ചു കൊണ്ടിരിക്കട്ടെ; അവനെ കൊണ്ടു വിവരിപ്പാൻ
പോകുന്നില്ല. മദ്യപാനം ക്രൂരമായ ഒരു ദുൎവ്വ്യാധിപോലെ ഈ മല
യാളത്തിൽ നടപ്പായി വരികകൊണ്ടു അതിന്നു ഒർ ഔഷധം കിട്ടി
യാൽ കൊള്ളായിരുന്നു എന്നു തോന്നുന്നു. അല്ലയോ കള്ളു കുടിയാ,
മുമ്പെ സുശീലനും ഉത്സാഹിയും ഭക്തിമാനുമായ താൻ നാറുകയും
എല്ലാ മനുഷ്യരും വെറുക്കുകയും ചെയ്യുന്ന ഒരു ചാരായപ്പാത്രം
ആയി തീൎന്നതു എങ്ങിനെ? എല്ലാ കള്ളു കുടിയന്മാരുടെ ജീവചരി
ത്രത്തെ എഴുതേണ്ടി വന്നാൽ, എഴുതി തീൎന്ന പുസ്തകങ്ങളെ വെ
പ്പാൻ വേണ്ടി ഈ ഭൂലോകം മതിയൊ എന്നു ഞാൻ അറിയുന്നി
ല്ല. എന്നാൽ ഒരുത്തന്റെ കാൎയ്യത്തെ മാത്രം ചുരുക്കത്തിൽ പറയാം.
അങ്ങൊരു നഗരത്തിൽ ഒരു കരുവാൻ ഭാൎയ്യയുമായി സൌഖ്യ
ത്തോടെ ജീവിച്ചിരുന്നു. നഗരക്കാർ എല്ലാവരും അവനെ മാനിച്ചു

5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/39&oldid=186081" എന്ന താളിൽനിന്ന് ശേഖരിച്ചത്