താൾ:CiXIV130 1874.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയവൻ ഓരൊരുത്തന്നു അവനവന്റെ ക്രിയകൾക്കു
തക്ക പകരം ചെയ്യും. രോമ. ൨, ൬. ൩൩

ആ ധൎമ്മിഷ്ഠന്മാരോടു അറിയിച്ചാൽ അവർ നിങ്ങൾക്കും വേണ്ടി
യാഗം കഴിക്കാതിരിക്കയില്ല. അതിനാൽ വരുന്ന ഗുണം എന്നതൊ
ബ്രാഹ്മണൎക്കും ചന്ദനമരം പശുനൈ മുതലായ പൂജാദ്രവ്യങ്ങളെ
വില്ക്കുന്നവൎക്കും ബഹു ലാഭം ഉണ്ടാകും നിശ്ചയം.

ഈ കാൎയ്യത്തെ കുറിച്ചു എന്തു പറവതു. അതിനെ വായിച്ച
പ്പോൾ ഞാൻ ഒരു ദൈവവചനം ഓൎത്തു: ജ്ഞാനികൾ എന്നു ചൊ
ല്ലിക്കൊണ്ടു അവർ മൂഢന്മാരായി പോയി എന്നതിനെ തന്നെ.
മത്സ്യത്തിന്നും മറ്റും യാതൊരു ജീവജന്തുവിന്നും മോക്ഷം കൊണ്ടു
ഓർ ആവശ്യം ഉണ്ടൊ. മോക്ഷം വേണ്ടുന്നതു മനുഷ്യനു മാത്രം.
അതിനെ സിദ്ധിപ്പാൻ വേണ്ടി ദൈവപുത്രൻ ഭൂലോകത്തിലേ
ക്കു വന്നു എല്ലാവൎക്കും വേണ്ടി ഒരു മരത്തിന്മേൽ തറെക്കപ്പെട്ടിട്ടു
മരിക്കയും പിന്നെ ജീവിച്ചെഴുനീല്ക്കയും ചെയ്തു. അവനിൽ വി
ശ്വസിക്കുന്ന ഏവനും നിത്യജീവനേയും മഹത്വത്തേയും അവ
കാശമായി അനുഭവിക്കും. ഇതിനെ ബൊംബായിലെ ധൎമ്മിഷ്ഠ
ന്മാരും ഈ രാജ്യത്തെങ്ങും പാൎക്കുന്ന ധൎമ്മികളും അധൎമ്മികളും ഒട്ടൊ
ഴിയാതെ കണ്ടു ഓൎത്തു എങ്കിൽ കൊള്ളായിരുന്നു. ചന്ദനമരം, പശു
നൈ, വെളിച്ചെണ്ണ, പൊൻ, വെള്ളി എന്നും മറ്റും ഈ മണ്ണിട
ത്തിൽ നിന്നു കിട്ടാകുന്ന സാധനങ്ങൾ വേണ്ടാ വിശ്വാസവും അ
നുതാപവും ഉണ്ടായാൽ മോക്ഷസിദ്ധി വരും നിശ്ചയം.

അരക്ഷിതന്തിഷ്ഠതി ദൈവരക്ഷിതം.

യുരോപഖണ്ഡത്തിൽ എല്ബനദിതീരത്തു ഹംപുൎഗ്ഗ് എന്ന മ
ഹാ ശ്രുതിപ്പെട്ട ഒരു നഗരം വിസ്താരമായി കിടക്കുന്നു. അവിടെ
പാൎക്കുന്ന ധനവാന്മാരുടെ മഹത്വത്തേയും, അഹംഭാവത്തേയും,
ശ്രേഷ്ഠന്മാരായ വ്യാപരികളുടെ ലാഭങ്ങളേയും പിന്നെ ഓരോരു
ത്തൎക്കു വരുന്ന ചേതങ്ങളേയും വിവരിപ്പാൻ പോകുന്നില്ല; ജോൎജ
നൈമൻ എന്നൊരു ദരിദ്രന്റെ അവസ്ഥയെ മാത്രം പറവാൻ നി
ശ്ചയിച്ചിരിക്കുന്നു. ആയവൻ ചെറുപ്പത്തിൽ ഓരോ വിദ്യാശാല
കളിൽനിന്നു നല്ലവണ്ണം പഠിച്ചു പരീക്ഷയിൽ ജയം കൊണ്ട ശേ
ഷം ആ വലിയ നഗരത്തിൽ ചെന്നു ഒരു വക്കീലിന്റെ പണി
യൊ മറ്റു വല്ല ഉദ്യോഗമോ കിട്ടേണ്ടതിന്നു വളരെ പ്രയത്നം ക
ഴിച്ചതു എല്ലാം നിഷ്ഫലമായി പോയി. കൈക്കലുള്ള പണം എല്ലാം

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/37&oldid=186079" എന്ന താളിൽനിന്ന് ശേഖരിച്ചത്