Jump to content

താൾ:CiXIV130 1866.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨ യഹൊവാ എന്റെ ഇടയൻ ആകുന്നു ഇനിക്ക മുട്ടുണ്ടാകയില്ല. സങ്കീ. ൨൩, ൧.

കുഡുംബാചാരവെപ്പുകൾ.

ദൈവഭയം ജ്ഞാനത്തിന്റെ ആരംഭവും മരണക്കണികളൊടു
അകലുവാൻ തക്ക ജീവനുറവും ആകുന്നു.

ഞാനും എന്റെ ഭവനവും ദൈവത്തെ സെവിക്കും.

പുരുഷന്മാരെ, സ്വഭാൎയ്യമാരെ നിങ്ങളുടെ ശരീരങ്ങളെ പൊലെ സ്നെഹിപ്പിൻ. സ്വ
ഭാൎയ്യയെ സ്നെഹിക്കുന്നവൻ തന്നെ അത്രെ സ്നെഹിക്കുന്നുള്ളു.

സ്ത്രീകളെ, കൎത്താവിന്നു എന്ന പൊലെ സ്വഭൎത്താക്കന്മാൎക്കു കീഴടങ്ങുവിൻ; കാര
ണം ഭൎത്താവു സ്ത്രീയുടെ തല ആകുന്നു. സ്ത്രീകൾക്കു അലങ്കാരമൊ പുരികൂന്ത
ൽ, സ്വൎണ്ണാഭരണം വസ്ത്രധാരണം ഇത്യാദി പുറമെയുള്ളതല്ല, ദൈവത്തിന്നു
വിലയേറിയതായി സൌമ്യതയും സാവധാനമുള്ള ഒർ ആത്മാവിന്റെ കെ
ടായ്മയിൽ ഹൃദയത്തിന്റെ ഗൂഢ മനുഷ്യനത്രെ അലങ്കാരമാവു ഇപ്രകാരമ
ല്ലൊ പണ്ടു ദൈവത്തിൽ ആശവെച്ചു സ്വഭൎത്താക്കന്മാൎക്കു അടങ്ങി വിശുദ്ധ
സ്ത്രീകൾ തങ്ങളെ തന്നെ അലങ്കരിച്ചത.

മക്കളെ, നിങ്ങളുടെ പിതാക്കളെ കൎത്താവിൽ അനുസരിച്ചിരിപ്പിൻ. ഇതല്ലൊ ന്യാ
യം ആകുന്നു. നിന്റെ അഛ്ശനെയും അമ്മയെയും ബഹുമാനിക്ക എന്നതു
വഗ്ദത്തം കൂടിയ ആദ്യകല്പന ആകുന്നു.

അഛ്ശന്മാരെ, നിങ്ങളുടെ മക്കളെ കൊപിപ്പിക്കാതെ കൎത്താവിന്റെ ബാലശിക്ഷയി
ലും പത്ഥ്യൊപദെശത്തിലും പൊറ്റി വളൎത്തുവിൻ.

ദാസന്മാരെ, ക്രിസ്തനെ പൊലെ തന്നെ ജഢപ്രകാരം ഉടയവരെ ഹൃദയത്തിൻ
ഏകാഗ്രതയിൽ ഭയത്തൊടും വിറയലൊടും അനുസരിച്ചിരിപ്പിൻ. മനുഷ്യരെ
രസിപ്പിക്കുന്ന ദൃഷ്ടി സെവയാൽ അല്ല, ക്രിസ്തന്റെ ദാസരായി, ദൈവെ
ഷ്ടത്തെ ചെയ്തും, മനസ്സാലെ മനുഷ്യൎക്ക എന്നല്ല, കൎത്താവിന്നത്രെ അടിമ
പ്പെടും അനുരാഗത്തൊടെ സെവിച്ചും കൊണ്ടത്രെ.

യജമാനന്മാരെ, ഭീഷണി വാക്ക ഒഴിച്ചു ദാസരൊടു അപ്രകാരം തന്നെ ചെയ്വിൻ
അവൎക്കും നിങ്ങൾക്കും വാനങ്ങളിൽ യജമാനൻ ഉണ്ടെന്നും അവൻ പക്കൽ
മുഖപക്ഷം ഇല്ല എന്നും അറിയാമല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/6&oldid=180729" എന്ന താളിൽനിന്ന് ശേഖരിച്ചത്