താൾ:CiXIV130 1866.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സകല ദുഷ്പ്രവൃത്തിയും ഉണ്ടാകും. യാക്കൊ. ൩, ൧൬. ൩൭

ളിക്കാരനെ കണ്ടു കൊപിച്ചു പൊലിസ്കാരനെ വരുത്തി അവനെ പിടിപ്പിച്ചു കച്ചെ
രിയിലാക്കി അവന്നു തന്റെ പ്രയത്നത്തിന്നു തക്ക കൂലിയെ കൊടുപ്പിക്കയും ചെയ്തു.

അലംഭാവ സൂചകം.

എല്ലാവരും തങ്ങൾക്കു ലഭിപ്പതിലുല്ലാസത്തൊടിരിക്കുക നല്ലു. അല്ലായ്കയിൽ പുനര
വകടമുണ്ടാം ചൊല്ലാമതിനൊരു കഥ ഞാനധുനാ. പണ്ടൊരുനാൾ ബതകുണ്ഠതയെ
റും രണ്ടു വിലാളന്മാരൊരുമിച്ചു. ഇണ്ടൽ മുഴുത്തു വിശക്കുകയാലകതണ്ടു കലങ്ങി
കൊണ്ടു നടന്നു. കണ്ടൊരു വീട്ടിൽ പുക്കു തിരഞ്ഞരിയുണ്ടയതൊന്നു കവൎന്നു ഗമി
ച്ചു. കണ്ടമതാക്കി മുറിച്ചതു പിന്നെ രണ്ടൊഹരി ചെയ്തിട്ടു വസിച്ചാർ. ഉണ്ട പകു
ത്തതു ശരിയാകാഞ്ഞഥ ശണ്ഠ പിണഞ്ഞിതു പൂച്ചകൾ തമ്മിൽ. എന്റെതു ചെറി
യതു നിന്റെതു വലിയതു നിന്റെതു തരികയിതെന്റെതു തരുവൻ. നിന്റെതു
വെണ്ട നമുക്കിതുമതി പുനരെന്റെതു ഞാൻ തവതരികയുമില്ല. തൎക്കമതിങ്ങിനെ
ചെയ്യുമ്പൊഴൊരു മൎക്കടനവിടെ വന്നുര ചെയ്താൻ തൎക്കിക്കുന്നതു ദുൎഗ്ഗുണമത്രെ സ
ൽഗുണവാന്മാരല്ലയൊ നിങ്ങൾ. ശണ്ഠ വെടിഞ്ഞതു കൊണ്ടു ഭവാന്മാരുണ്ടയതെ
ൻ കരതണ്ടിൽ തരുവിൻ. തെല്ലുമൊരെറക്കുറവു വരാതെ തുല്യാംശെന പകുത്തു തരാം
ഞാൻ. പൂച്ചകളതു കെട്ടവനുടെ കയ്യിൽ വാച്ച കതൂഹലമുണ്ട കൊടുത്തു. വഞ്ചകനാ
കിയ മൎക്കട നീചനു നെഞ്ചു കുളിൎത്തതു കിട്ടിയ സമയെ. കിഞ്ചന പൊലുമവൎക്കു
കൊടാതച്ചഞ്ചലമതികളെ വഞ്ചിപ്പതിനായി. കൊണ്ടു നിനച്ചവനുണ്ടകൾ തൻ
കൈരണ്ടിലുമാക്കിക്കൊണ്ടുര ചെയ്താൻ. ഇക്കഷണം പുനരക്കഷണത്തിൽ പൊ
ക്കവുമെറും ഘനവുമതെറും. മുറ്റുമതൊടിദ മൊക്കണമെങ്കിൽ ചെറ്റു കടിച്ചെ മതിയാ
കുള്ളു. എന്നു പറഞ്ഞവനൊന്നു കടിച്ചാനന്യം വലുതായിതീൎന്നു തദാനീം. തെറ്റ
ന്നതിനെയുമൊട്ടു കടിച്ചു ചെറ്റതുനെരം മറ്റതു വലുതായ. പങ്കിത മതിയാം വാന
ര നീചൻ വൻചതികൊണ്ടുടനുണ്ടയതെവം. മിക്കതുമില്ലാതാക്കിയവൻ വയർ
പൊക്കവുമായബത വീൎത്തു തുടങ്ങി. ആഖുദ്വെഷികളതു കണ്ടുടനെ ശൊകത്തൊട
വനൊടുര ചെയ്തു. അയ്യൊ മൎക്കടകൎക്കശ നീയിഹപൊയ്യാൽ വഞ്ചന ചെയ്യുവതെന്തു.
തൎക്കികളാകിയ ഞങ്ങടെ തൎക്കം തീൎക്കുവതിന്നായ് വന്നൊരു നീ ബഹു. മൂൎക്ക്വതയാൽ
ബതവഞ്ചിച്ചീടുവതാൎക്കു സഹിക്കും മൎക്കടകുമതെ. ചെയ്യരുതിതു ബഹു കൈതവമി
നി നിൻ കയ്യിലതെങ്കലുമിങ്ങു തരെണം. പയ പെരുതെങ്ങൾക്കയ്യൊ ശിവശിവ
പൊയ പറകെന്നു നിനച്ചീടരുതെ. ഉന്ദുരുഖാദികഴലൊടുമിങ്ങിനെ ചൊന്നൊരു
വാക്യം കെട്ടുവനൂചെ. നന്നല്ലിങ്ങിനെ ദൊഷാരൊപണമെന്നിൽ ചെയ്വതു നിങ്ങ
ൾക്കധുനാ. ദൊഷികളാകിയ മൂഷികരെ ബ്ബതദ്വെഷിച്ചറുതിവരുത്തി പ്രജകടെ ക്ലെ
ശം തീൎപ്പൊരു നിങ്ങൾക്കൊരുവൻ ദൊഷം ചെയ്കിലവൻബഹു ദുഷ്ടൻ. നിങ്ങടെ
വാദം തീൎപ്പതിനല്ലാതിങ്ങഭിലാഷമതൊന്നിനുമില്ല. എന്നതു നിനയാതിന്നിഹ നമ്മെ
ദുൎന്നയനെന്നു നിനെപ്പതു കഷ്ടം. എന്നുടെ കാൎയ്യാദികളും വിട്ടിഹ നിങ്ങളുടെ കാൎയ്യം
ശുഭമായത്തീൎപ്പാൻ. ഇതുവരെയും ഞാൻ യത്നം ചെയ്തെനതിനുടെ കൂലിതരെണം
നിങ്ങൾ. നിഷ്ക്രിയമെന്നിയെ പണി ചെയ്യിപ്പതു ദുഷ്ക്രമമെന്നതു വിശ്രുതമല്ലൊ.
ഉത്തമരാകിയ നിങ്ങൾക്കൊട്ടും യുക്തമല്ല വിചാരിച്ചാലും കാശും പണവും നിങ്ങ
ൾക്കില്ലെന്നാശയമതിൽ ഞാനറിയുന്നതിനാൽ. എന്നുടെ കയ്യിൽ ശെഷിച്ചതു ഞാൻ
തിന്നു വനിപ്പൊൾ കൂലിതരെണ്ട. എന്നുര ചെയ്തുടനുണ്ടയ ശെഷം തിന്നു മുടിച്ചു
കുരങ്ങു ഗമിച്ചു. അതിമൊഹികളാം പുച്ചകൾ തങ്ങടെ മതിമൊശത്തെ യറിഞ്ഞഴൽ
പൂണ്ടാർ. അതു കാരണമായി തങ്ങൾക്കുള്ളതു മതിയെന്നൊൎക്കുവിനെല്ലാജനവും.
അതു കൂടാതിഹമദ്ധ്യസ്ഥതയിൽ ചതിയന്മാരെയുമാക്കുകയരുതെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/41&oldid=180767" എന്ന താളിൽനിന്ന് ശേഖരിച്ചത്