൨൮ യഹൊവായെ ഭയപ്പെടുന്നവരായ ചെറിയവരെയും
ന്നല്ലാതെ അധികാരം ഒന്നും ഇല്ല. ഉള്ള അധികാരങ്ങളൊ ദൈവത്താൽ നിയമിക്ക
പ്പെട്ടവ. ആകയാൽ അധികാരത്തൊടു മറുക്കുന്നവൻ ദൈവവ്യവസ്ഥയൊടു മറു
ക്കുന്നു. മറുക്കുന്നവരൊ തങ്ങൾക്കു തന്നെ ന്യായവിധിയെ പ്രാപിക്കും. പിന്നെ
വാഴുന്നവർ സൽക്രീയക്കല്ല ദുഷ്ക്രീയക്കത്രെ ഭയമായിരിക്കുന്നു. അധികാരസ്ഥനെ
ഭയപ്പെടാതിരിപ്പാൻ ഇഛ്ശിക്കുന്നുവൊ? നല്ലതിനെ ചെയ്ക, എന്നാൽ അവനൊടു
പുകഴ്ച ലഭിക്കും; നിണക്കു നന്മക്കായിട്ടല്ലൊ അവൻ ദൈവശുശ്രൂഷകാരനാകു
ന്നു. തീയതിനെ നീ ചെയ്കിലൊ ഭയപ്പെടുക, വെറുതെ അല്ലല്ലൊ അവൻ വാളെ
വഹിക്കുന്നതു. ദൊഷം പ്രവൃത്തിക്കുന്നതിൽ കൊപം നടത്തിക്കുന്ന പ്രതികാരിയാ
യി അവൻ ദൈവത്തിൽ ശുശ്രൂഷക്കാരനാകുന്നു സത്യം. എന്നതു കൊണ്ടു കൊപ
ത്തെ അല്ല, മനസാക്ഷിയെയും വിചാരിച്ചത്രെ കീഴടങ്ങുക തന്നെ ആവശ്യമാകു
ന്നു. അതുകൊണ്ടത്രെ നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദെവസെവക്കുള്ള
വരും, അതിൽ തന്നെ അഭിനിവെശിക്കുന്നവരും (ഉറ്റു മനസ്സു വെച്ചവരും) ആ
കുന്നതിനാൽ തന്നെ; അതുകൊണ്ടു കടമായുള്ളതു എല്ലാവൎക്കും ഒപ്പിപ്പാൻ, നികുതി
(മെടിക്കുന്നവന്നു) നികുതി, ചുങ്കം (മെടിക്കുന്നവന്നു) ചുങ്കം, ഭയം, വെണ്ടുന്നവന്നു
ഭയം, മാനം വെണ്ടുന്നവന്നു മാനം തന്നെ. (രൊമർ. ൧൩;൧—൭.)
ഇങ്ക്ലിഷ രാജകുഡുംബം.
മഹാബ്രീത്തെൻ ഐയൎലന്ത എന്ന സാമ്രാജ്യത്തിന്റെ രാജ്ഞിയായ അല
ക്സന്ത്രീനാ വിക്തൊരിയ ൧൮൧൯ മെയി ൨൪ാം൹ ജനിച്ചു. തന്റെ അമ്മാമനായ
നാലാം വില്യം മഹാരാജാവിന്റെ ശെഷം ൧൮൩൭ ജൂൻ ൨൦ാം൹ രാജ്യാധിപത്യം
പ്രാപിച്ചു; ജൂൻ ൨൧ാം൹ രാജ്ഞി എന്ന പ്രസിദ്ധമാക്കപ്പെട്ടു ൨൮ാം൹ കിരീടം ധ
രിച്ചു. ൧൮൪൦ ഫിബ്രുവരി ൧൦ാം൹ തന്റെ ദായാതിക്കാരനായിരിക്കയും ൧൮൬൧ ദി
സെംമ്പർ ൧൪ാം൹ അന്തരിക്കയും ചെയ്ത പ്രാൻസിസ അൽബൎത്ത, ഔഗുസ്ത ക
രൽ, ഇമ്മാനുവെൽ എന്ന സഹസ പ്രഭുവിനെ വിവാഹം ചെയ്തു. ഇവരുടെ മ
ക്കൾ.
൧. ൧൮൪൦ നൊവെംബർ ൨൧ാം൹ വിക്തൊരിയ അദിലെദ മറിയ ലൂയിസാ
എന്ന രാജപുത്രി ജനിക്കയും ൧൮൫൮ ജനുവരി ൨൫ാം൹ ഫ്രിദരിക്ക വില്യം എ
ന്ന പ്രുശ്യ ഇളിയ രാജാവിനെ വിവാഹം കഴിക്കയും ചെയ്തു.
൨. ൧൮൪൦ നൊവെംബർ ൯ാം൹ കിരീടാവകാശിയായ അൽബൎത്ത എദ്വൎത്ത
എന്ന വെത്സിലെ പ്രഭു ജനിച്ചു, ൧൮൬൩ മാൎച്ച ൧൯ാം൹ ദെനരാജപുത്രിയായ അ
ലക്സന്ത്ര്യെ വിവാഹം ചെയ്തു.
൩. ൧൮൪൩ എപ്രീൽ ൨൫ാം൹ അലിസ മൊഢ മറിയ എന്ന പുത്രി ജനിക്ക
യും ൧൮൬൨ ജൂലായി ൧ാം൹ ഫ്രിദരിക്ക വില്യം ലുദ്വിഗ എന്ന ഹെസ്സെ ദൎമ്മസ്തത്ത
പ്രഭുവെ വെളി കഴിക്കയും ചെയ്തു.
൪. ൧൮൪൪ ആഗുസ്ത ൬ാം൹ അല്പ്രദ എൎന്നെസ്ക അൽബൎത്ത എന്ന പു
ത്രൻ ജനിച്ചു.