ഹൃദയം ആനന്ദിക്കും. സങ്കീ. ൧൦൫, ൩. ൨൭
കൊണ്ടു, അവർ ഇരിക്കുന്ന സ്ഥലത്തൊളം പ്രവെശിച്ചു, അവരെ വെടി വെച്ചു,
രക്ഷാപുരുഷൻ ചാകയും ചെയ്തു. അന്നു രാത്രി തന്നെ കഴിവുണ്ടായിരുന്നുവെ
ങ്കിൽ, ഒന്നാം മന്ത്രിയെയും മറ്റും കൊല്ലുവാൻ മറ്റു ചിലർ ഭാവിച്ചിട്ടു സാധിച്ചില്ലാ
താനും.
ൟ മഹാ നികൃഷ്ടക്രിയ നിമിത്തം യുരൊപ്പ മുഴുവനും അറെപ്പും പരിതാപവും
കാണിച്ചതല്ലാതെ, ഇങ്ക്ലാന്ത മഹാരാണി വിക്തൊരിയ രാജ്ഞി അവർകൾ ലിങ്കൊ
ലൻ മതാമ്മക്കു തിരുകൈയ്യാലെ പരിതാപകത്തെഴുതി അയക്കുകയും, ഒരൊ രാജാക്ക
ന്മാർ തങ്ങളുടെ അയ്യൊഭാവത്തെ ജൊൻസ്തൻ (Johnston) സായ്പ എന്ന പുതിയ
രക്ഷാപുരുഷനൊടു അറിയിക്കയും ചെയ്തു.
രക്ഷാപുരുഷനെ ചതിയൊടെ കൊന്ന കഥക്കളിക്കാരനെ എപ്രിൽ, 26ാം൹ ത
ന്റെ ക്രിയയുടെ പ്രതിഫലത്തിന്നായി പിടിക്കുവാൻ പൊകുന്ന പടയാളികളിൽ ഒ
രുത്തൻ വെടി വെച്ചു. അവന്റെ സഹായക്കാരിൽ ചിലരെ പിടിച്ചിരിക്കുന്നു.
പൊരുത്തുക്കാരുടെ രക്ഷാപുരുഷനായ ദെവീസ്സ സായിപും പടയും തെക്കെ ക
രൊലിനയിലെക്കു (South Carolina) ഓടി പൊയിട്ടു, ഉടമ്പടിക്കാരുടെ കുതിരയാള
ർ അവരെ പിന്തുടൎന്നു പിടിച്ചു, മെയി 19ാം൹ മൊന്രൊ (Monroe) കൊട്ടയിൽ തളെ
ച്ചു വെച്ചിരിക്കുന്നു. അവർ ഒരു കൂട്ടുകെട്ടിന്നു തലവനാകയാൽ, ഉടമ്പടിക്കാരുടെ ര
ക്ഷാപുരുഷൻ പട്ടു പൊയതു, എന്ന ചുമതല അന്യായം എന്നു തെളിഞ്ഞു എങ്കി
ലും, രാജ്യദ്രൊഹം എന്ന സംഗതിക്കു ഇനി വിസ്താരം നടക്കും.
എന്നാൽ പൊരുത്തുക്കാരുടെ നാട്ടിൽ കൂടി ഉടമ്പടിക്കാരുടെ പടകൾ ചെന്നു, അ
വിടവിടെയുള്ള പട്ടണകൊട്ട പടകളെയും കൈക്കലാക്കികൊണ്ടിരിക്കുന്നു. എല്ലാവി
ടങ്ങളിലും തികഞ്ഞ സമാധാനം ഇല്ലെങ്കിലും, കാലക്രമാൽ സ്വസ്ഥതയും നിൎഭയ
വും വൎദ്ധിക്കും.
ഉടമ്പടിക്കാരുടെ പടകൾ പിടിച്ച ഇടങ്ങളിൽ കൊള്ള ഇടാത്തതു പൊലെ ൟ
വലിയ ജയം കൊണ്ടിട്ടും, സഹൊദരന്മാരായ തെക്കൎക്കു ശിക്ഷ കല്പിക്കയും, മുഖം
കൊട്ടുകയും ചെയ്യാതെ, രക്ഷാപുരുഷൻ ഉയൎന്ന സൈന്യസ്ഥാനികൾക്കൊഴികെ
എല്ലാവൎക്കും ക്ഷമയും, എങ്ങും സമാധാനവും അറിയിച്ചു. മുമ്പെ പൊർ അമളിയുള്ള
നാടുകളിൽ ഒരൊരുത്തർ നിലെച്ചു, മുമ്പെത്തെ തൊഴിലുകളെയും മറ്റും പിന്നെയും
എടുത്തു വരുന്നു. വടക്കർ തെക്കൎക്കു ഓരൊ സഹായം ചെയ് വാനും തുടങ്ങുന്നു. വിഗ്ര
ഹങ്ങളെ കുമ്പിടുന്നവൎക്കു അങ്ങിനെ കാണിക്കാമൊ?
എന്നാൽ എത്ര മുറിവുകൾ കെട്ടുവാൻ ഉണ്ടു! എത്ര സ്ത്രീകൾ വിധവമാരും, കു
ട്ടികൾ അനാഥരും, വസ്തുവുള്ളവർ ഇരപ്പാളികളും, യജമാനന്മാർ വെലക്കാരും ആ
യി പൊയി! ൟ മുറിവുകൾ പൊറുക്കുമൊ? രാജ്യം ഒട്ടുക്കും യഥാസ്ഥാനമാക്കുവാൻ
ഏറിയ കൊല്ലം വെണ്ടി വരും.
ദൈവം ആകട്ടെ ആ നാട്ടിൽ ന്യായം വിസ്തരിച്ചു, ജനങ്ങളെയും രാജ്യത്തെയും
ശിക്ഷിച്ചതു, നീതിഫലങ്ങൾ വരെണ്ടതിന്നത്രെ ആ ജാതി ദൈവത്തെ നൊക്കി
നടന്നാൽ, മുമ്പെത്തതിൽ നന്നായി വരുവാൻ എളുപ്പം തന്നെ. പിന്നെ എല്ലാ മ
ത്സരക്കാരെ ദൈവം അങ്ങിനെ തന്നെ ശിക്ഷിക്കും എന്നും ഗ്രഹിപ്പിൻ, ആകയാ
ൽ ഏതു ദെഹിയും ശ്രെഷ്ഠാധികാരികൾക്കു കീഴടങ്ങുക. കാരണം ദൈവത്തിൽ നി
4*