താൾ:CiXIV130 1866.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാം ദെവതെജസ്സിന്നായി ചെയ്വിൻ. ൧ കൊര. ൧൦, ൩൧. ൨൩

രിട്ടു. ഇപ്രകാരം പല സംഗതികളാൽ വരാഴിക കുറഞ്ഞു, മുട്ടും ദാരിദ്ര്യവും പരന്നു. ൟ
യുദ്ധം തൊട്ടു ഹിന്തുസ്ഥാനത്തിൽ പരുത്തികൃഷി ഏറുകയും, പരുത്തിയുടെയും തു
ണി ചരക്കിന്റെയും വില നന്നു പൊന്തി പൊകയും ചെയ്തു.

ഉടമ്പടിക്കാരുടെ നാട്ടിൽ ആദിയിൽ ഏറ അല്ലൽ ഇല്ലെങ്കിലും, ക്രമത്താലെ സ
ങ്കടം വൎദ്ധിച്ചു. മുമ്പെ ഒരൊ പണി നടത്തിയ ൮ ലക്ഷം പുരുഷന്മാർ പട്ടു പൊയ
തിനാൽ, പല പണിക്കു ആൾ പൊരാതെ വന്നു. അതിഭാരമായ നികുതി കല്പിച്ചതു
മല്ലാതെ, ഉടമ്പടിക്കാർ ഏതു പുരുഷനെ കൊണ്ടും കഴിയുന്നെടത്തൊളം തൊക്കു എടു
പ്പിക്കും. പട്ടാളത്തിൽ പുതിയ ആൾ ചെൎക്കെണം എന്ന കല്പന ആകുന്തൊറും ഏ
റിയ വിലാത്തിക്കാർ മുതലിൽ നഷ്ടപ്പെട്ടിട്ടും സംസാരത്തൊടും കൂട വിലാത്തിക്കു മ
ടങ്ങി പൊയി; പല പല യൌവനക്കാർ ഗ്രാമനഗരങ്ങളിൽനിന്നു ഒളിച്ചു പൊയ്കള
കയും പിന്നെ സൎക്കാരാളുകൾ ഗൃഹസ്ഥന്മാരെ കൊണ്ടു വളരെ പണം കൊടുപ്പിച്ചി
ട്ടെ, അവരെ ഒഴിപ്പിച്ചു; ചെവകപ്രായരായ യൌവനക്കാരെ കണ്ടാലൊ ൨൦൦൦-൩൦൦൦
ഉറുപ്പിക കൊടുത്തിട്ടു ഒരു വതിലാളനെ ആക്കെണം, അല്ല തെറ്റു കൂടാതെ പട്ടാളത്തി
ൽ പൊകെണം. ഉടമ്പടിക്കാരുടെ കച്ചവടം തടവു കൂടാതെ നടന്നു എങ്കിലും, പൊരു
ത്തുക്കാരുടെ പൊൎക്കപ്പൽ ഹിന്തുസ്ഥാനം ചീനം മുതലായ രാജ്യങ്ങളൊളം ഉടമ്പടിക്കാ
രുടെ കച്ചവടക്കപ്പലുകളെ തെടി, കാണുമ്പൊൾ കണക്കിൽ ആക്കിക്കളയും.

യൂരൊപ്പയിലെ രാജാക്കന്മാർ ൟ രണ്ടു കക്ഷിക്കാർ തങ്ങളുടെ അന്യായം രാശി
യാക്കെണം എന്നു ആഗ്രഹിച്ചിട്ടും, പൊരിൻ തീപ്പൊരികൾ തങ്ങളുടെ നാട്ടിൽ തെറി
ച്ചു, പൊതുവായ യുദ്ധം വരരുതു എന്നു വെച്ചു, ആൎക്കും പിന്തുണയെങ്കിലും തടവെ
ങ്കിലും ആയി നിന്നിട്ടില്ല. ഉടമ്പടിക്കാർ വലിയതും വക ഏറുന്നതുമായ പക്ഷം ആ
കയാൽ, പൊരുത്തുക്കാരെ ഞെരിച്ചു കളയാം എന്നും, പൊരുത്തുക്കാർ സമൎത്ഥത പൊ
റുമ പിടിത്തം കരുത്തു ഇവറ്റാൽ അമരാതെ, ഒടുക്കത്തിൽ ജയവും തന്റെടവും സ
മ്പാദിക്കാം എന്നു വിചാരിച്ചു, കീഴക്കടയുള്ള തട്ടുകെടു നാശങ്ങളെ കൂട്ടാക്കാതെ വാശി
പിടിച്ചു, കഴിഞ്ഞ (൧൮൬൫) കൊല്ലത്തിലും പൊരിന്നു മുതിൎന്നിരുന്നു. അന്നു ഉടമ്പ
ടിക്കാരുടെ കാൎയ്യം ശൊഭിപ്പാൻ തുടങ്ങി, പൊരുത്തുക്കാർ മുഖ്യ സൈന്യബലങ്ങളെ
റിച്ചുമൊന്തു പെതർസ്സബുൎഗ്ഗ (Petersburg) എന്നീ പട്ടണങ്ങളിൽ ചെൎത്തിട്ടു, അ
വിടെ നിന്നു അടുത്ത വഷിങ്ക്തൻ രാജധാനിയെ കൈക്കലാക്കുവാൻ ഭാവിച്ചു. ഉ
ടമ്പടിക്കാർ കിഴക്കും തെക്കും കടൽവഴിയായും, വടക്കും പടിഞ്ഞാറും കരവഴിയായും
പൊരുത്തുക്കാരെ വലെച്ചു കുഴെപ്പിപ്പാൻ ശ്രമിച്ചു.

൧൮൬൪ാം കൊല്ലം ൨൧ാം ദിസെമ്പ്രമാസം ഉടമ്പടിക്കാർ സവന്ന പട്ടണത്തെ
യും (Savannah in Georgia) ൧൫൦ പീരങ്കിതൊക്കും പൊക്കൊൎപ്പും ൩൦,൦൦൦ കെട്ടു പ
രുത്തിയും പിടിച്ചു എങ്കിലും, വിൽമിങ്ക്തൻ (Wilmington) പട്ടണത്തിന്റെ മുമ്പാ
കെ തൊറ്റു പൊകയും, ൧൦൦ റാത്തൽ ഉള്ള ഉണ്ടകളെ എറിയുന്ന പീരങ്കികപ്പത്തൊ
ക്കു പൊട്ടി തെറിച്ചതിനാൽ, തങ്ങൾക്കു ഒരൊ നഷ്ടം നെരിടുകയും ചെയ്തു.

ജനുവരി മാസം ൧൩-൧൪൲ ഉടമ്പടിക്കാർ പൊരുത്തുക്കാരുടെ കൈയ്യിൽ നിന്നു ഫി
ഷർ (Fisher) എന്ന ബലത്ത കൊട്ടയെ പിടുങ്ങുവാൻ പ്രയാസപ്പെട്ടു. ആ കൊ
ട്ട ഫീർ പുഴയുടെ (Fear River) അഴിമുഖത്തടുത്ത മുനമ്പിൽ കെട്ടി കിടക്കുന്നു. ഉട
മ്പടിക്കാർ കടലിൽനിന്നു ഇരിമ്പുചുറ പൊൎക്കപ്പലുകളെയും (Iron-clads) മരപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/27&oldid=180751" എന്ന താളിൽനിന്ന് ശേഖരിച്ചത്