താൾ:CiXIV130 1866.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ നിങ്ങൾ ഭക്ഷിച്ചാലും കുടിച്ചാലും എന്തു ചെയ്താലും

ൽ ബ്രാഹ്മണർ പണ്ടെ കെരളവാഴ്ചയെ നടത്തുവാൻ മൂന്നൊ പന്ത്രണ്ടൊ കൊല്ല
ത്തെക്കു ഒരു രക്ഷാ പുരുഷനെ തെരിഞ്ഞെടുത്തതു പൊലെ, 40 നാട്ടിലെ ജനങ്ങൾ
നന്നാലു ആണ്ടു കഴിഞ്ഞാൽ, ഒരു രക്ഷാ പുരുഷനെ വഷിങ്ക്തൻ (President
Washington) പട്ടണത്തിൽ വാഴിക്കും; രക്ഷാ പുരുഷനും ഒരാലൊചന സഭയും
നാട്ടു ദൂതന്മാരും കാൎയ്യാദികളെ നടത്തും.

എന്നാൽ ചില കൊല്ലമായി രാജ്യത്തിന്റെ തെക്കെ നാടുകളിൽ കാപ്പിരികളായ
അടിമകളെ കൊണ്ടു പരുത്തി, കരിമ്പു, കാപ്പി, മുതലായ കൃഷികളെ നടത്തുന്ന കുടി
യാന്മാൎക്കും, അടിമകളെ എല്ലാം വിടുതലാക്കെണം എന്ന പക്ഷം നടത്തുന്ന വടക്ക
ൎക്കും നല്ല പൊറുതിയില്ലാത്തതു. തെക്കർ പിന്നെയും പിന്നെയും വടക്കരൊടു ഞായ
ത്തിൽ തൊറ്റു, അടിമകളെ വിടുവാൻ മനസ്സില്ലാഞ്ഞ ശെഷം, കൌശല ബലാല്ക്കാ
രങ്ങളാൽ അവരിൽ നിന്നു പിരിഞ്ഞു പൊകെണം എന്നു കരുതിക്കൊണ്ടു, ൧൮൬൧ാം
കൊല്ലത്തിൽ വടക്കർ ഒന്നും വിചാരിയാത്ത സമയത്തു തെക്കെ നാടുകളിലെ കൊട്ട
ആയുധശാല പട പൊൎക്കപ്പലുകളെ കൈക്കലാക്കി, തുമ്പു അറുത്തു, സ്വന്ത രാജ്യം
ഉണ്ടാക്കി, പൊരുത്തുക്കാർ എന്ന പെർ തങ്ങൾക്കു ഇട്ടു, റിച്ചു മൊന്ത (Richmond)
പട്ടണത്തിൽ തങ്ങൾക്കായി ഒരു രക്ഷാ പുരുഷനെ വാഴിച്ചു, വടക്കാരൊടു പട വെ
ട്ടുവാൻ ഒരുമ്പെട്ടു. അന്നു വടക്കൎക്കു ഉടമ്പടിക്കാരും (Federals) തെക്കൎക്കു പൊരുത്തു
ക്കാരും (Confederates) എന്നു പെരുകളവായതു. ഉടമ്പടിക്കാരുടെ രക്ഷാ പുരുഷ
നായ അബ്രഹാം ലിങ്കലൻ (Abraham Lincoln) വഷിങ്ക്തനിലും, പൊരുത്തുക്കാ
രുടെ രക്ഷാ പുരുഷനായ ജെഫർസ്സൻ ദെവിസ്സ (Jefferson Davis) റിച്ച മൊന്തി
ലും വാണു.

൧൮൬൧ാമതിൽ ഇരുവകക്കാരുടെ നിൽപ്പു എങ്ങിനെ എന്നാൽ: ഉടമ്പടിക്കാരു
ടെ പക്ഷത്തിൽ ഭൂമി, ആൾ, പണം, മുതലായതു ഏറിയതു; പൊരുത്തുക്കാരുടെ പ
ക്ഷത്തിൽ അടിമകൾ ഉള്ള നാടെല്ലാം ചെരുക കൊണ്ടു, ൬൦,൦൦,൦൦൦ വെള്ളക്കാർ മാ
ത്രം എങ്കിലും, പുഷ്ടിച്ച രാജ്യവും, ഏറിയ കൊട്ടകളും പൊക്കൎപ്പലുകളും, സമൎത്ഥതയു
ള്ള പടനായകന്മാരും, തന്റെടത്തിന്നു വീൎയ്യത്തൊടു പൊരാടുന്ന പടയാളികളും ഉ
ണ്ടായതു.

൧൮൬൧- ൧൮൬൪ാം കൊല്ലം വരെ ഉൾപൊർ ഇടവിടാതെ നടന്നു, തൊല്മവെറ്റി
കൾ മാറി മാറി കൊണ്ടു, നാലു വൎഷത്തിന്നകം ഉടമ്പടിക്കാൎക്കു ൮,൧൯,൪ ൧൯ ആളും,
പൊരുത്തുക്കാൎക്കു ൪,൨൮,൮൪൪ ആളും യുദ്ധ ദീനങ്ങളാലും നഷ്ടമായി പൊയതു വി
ചാരിച്ചാൽ, പൊർ മുതിൎച്ച അല്പം ഇളെച്ചു പൊകാത്തതു ആശ്ചൎയ്യം അത്രെ. അ
തു വെണ്ട, തെക്കരുടെ നിൽപ്പു നൊക്കിയാൽ സങ്കടം തന്നെ. വടക്കർ അവരുടെ നാ
ട്ടിൽ കടന്നു, അവരെ അനുസരിപ്പിപ്പാൻ വെണ്ടി പട വെട്ടിയതിനാൽ, കൃഷി കൈ
ത്തൊഴിലുകൾ മുടങ്ങി പൊകയും, ഉള്ള തീൻ പണ്ടങ്ങളെ മിത്ര ശത്രുക്കൾ ചെലവ
ഴിച്ചതിനാൽ, പഞ്ചം പലദിക്കുകളിൽ വാഴുകയും, ഏറിയവർ തൊക്കെടുക്കെണ്ടി വ
ന്നതു കൊണ്ടു വീട്ടിലുള്ളവൎക്കു കഴിച്ചൽ കുറഞ്ഞു വരികയും ചെയ്തു. ഉടമ്പടിക്കാരു
ടെ പൊർകപ്പൽ അവരുടെ എല്ലാ തുറമുഖങ്ങളെ അടെച്ചു വെച്ചു, ചരക്കുകളെ
ഇറക്കാത്താക്കുകയും, കാവൽ കൂട്ടാക്കാതെ പുറപ്പെട്ട കച്ചവടകപ്പലുകളിൽ നിന്നു
ആയിരത്തിൽ പരം പിടിച്ചു, ആഴ്ത്തി കളകയും ചെയ്തതിനാൽ, ചൊല്ലറ്റ നഷ്ടം നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/26&oldid=180750" എന്ന താളിൽനിന്ന് ശേഖരിച്ചത്