താൾ:CiXIV130 1866.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വൎഗ്ഗരാജ്യത്തിന്റെ പന്തിയിൽ ചെരും. മത്ത. ൮, ൧൧. ൨൧

കഴിയുന്ന ചൂടാടെ സെവിക്കെണം. ഒരു മണികൂറു കഴിഞ്ഞിട്ടു ഭെദം ഇല്ല, എ
ന്നു കണ്ടാൽ പിന്നെയും മുൻ പറഞ്ഞ പ്രകാരം ഒരിക്കലും കൂടെ കൊടുക്കാം എങ്കി
ലും അതു മിക്കവാറും വെണ്ടി വരുന്നില്ല. കൈകാൽ വലിച്ചൽ മാറ്റുവാനും, രക്തം
വൎദ്ധിപ്പിപ്പാനും, വിയൎപ്പു വരുത്തുവാനും, രൊഗിയെ കിടക്കയിൽ കിടത്തി, കരിമ്പ
ടം കൊണ്ടു നല്ലവണ്ണം മൂടെണ്ടതാകുന്നു.

കുടിപ്പാനായി ഒരു സെർ അരി എഴു നാഴി വെള്ളത്തിൽ നല്ലവണ്ണം വെവി
ച്ചു, ആ വെള്ളത്തെ ചൂടാക്കിട്ടു രൊഗിക്കു കൂട ക്കൂട കുടിപ്പിക്കെണം.

ൟ മെൽ പറഞ്ഞ മരുന്നു ഓരൊരുത്തരും മുമ്പിൽ കൂട്ടി ഒരുക്കി സൂക്ഷിച്ചു വെ
ച്ചാൽ ദീന സമയങ്ങളിൽ ഉപകാരമാകും

THE CIVIL WAR IN NORTH AMERICA.

വടക്ക അമെരിക്കയിൽ നടന്ന പൊർ വിവരം.

വടക്ക അമെരിക്ക എന്നതെന്തു എന്നു അറിവാൻ താല്പൎയ്യമുള്ളവൎക്കു ചുരുക്കത്തി
ൽ പറയാം.

നാം പാൎത്തു വരുന്ന ൟ ഭൂഗൊളത്തിൽ ആസ്യ, അമെരിക്ക, അപ്രിക്ക, യുരൊ
പ്പ, ഒഷെയാന്യ എന്നീ അഞ്ചു പ്രധാന ഭൂഖണ്ഡങ്ങൾ ഉള്ളതിൽ മലയാളം ആ
സ്യാഖണ്ഡത്തിൽ പെട്ട ഹിന്തുസ്ഥാനത്തിന്റെ ഒരു ചെറിയ പങ്കത്രെ. നമ്മിൽ
നിന്നുവടക്കു പടിഞ്ഞാറൊട്ടു യുരൊപ്പയും, നെരെ പടിഞ്ഞാറൊട്ടു അപ്രിക്കാ ഖണ്ഡ
വും, പിന്നെ ആ രണ്ടു ഖണ്ഡങ്ങളുടെ പടിഞ്ഞാറു അതലന്തിക (Atlantic Ocean)
കടൽ കടന്നിട്ടു, അമെരിക്കാ ഖണ്ഡവും കിടക്കുന്നു.

ൟ അമെരിക്കാഖണ്ഡത്തിന്നു തെക്കൻഅമെരിക്ക വടക്കെഅമെരിക്ക എന്നു
രണ്ടു വലിയ പകപ്പുകളുണ്ടു. വടക്കഅമെരിക്കക്കു പിന്നെയും കീഴ്പകപ്പായിട്ടു, വട
ക്കെ തല നിന്നു തെക്കൊട്ടു പൊയാൽ, രുസ്സീയ അമെരിക്ക (Russian America) ബ്രി
ത്തീയ അമെരിക്ക (British America) ഐക്യസംരാജ്യം (United States) മെക്ഷി
ക്കൊ (Mexico) എന്ന രാജ്യങ്ങളും കാണുന്നു.

ഐക്യസംരാജ്യം ഏറക്കുറയ 2 1/2 വട്ടം ഹിന്തുസ്ഥാനത്തിലും, 530 പ്രാവശ്യം മ
ലയാള ജില്ലയിലും വലിയതു. ഇത്ര പരപ്പെറുന്ന രാജ്യത്തിൽ ഏകദെശം 4,00,00,000
ആൾ മാത്രം പാൎക്കുന്നെങ്കിലും, കൊല്ലന്തൊറും യുരൊപ്പയിൽ നിന്നു അവിടെക്കു കു
ടിയെറുവാൻ അനെകർ പൊക കൊണ്ടു, ആൾത്തുക വെഗം പെരുകികൊണ്ടിരിക്കു
ന്നു. ആ നാട്ടിലെ മുഖ്യ നിവാസികൾ യുരൊപ്പ, (വിലത്തി,)യിൽ നിന്നു വന്ന വി
ലാത്തിക്കാരും, അപ്രക്കാവിൽ നിന്നു കൊണ്ടു വന്ന കാപ്പിരികളും തന്നെ. സ്വദെ
ശക്കാരായ ഇന്ത്യാനരും അല്പമെയുള്ളു. അവർ ഏറിയ ഭാഷകളെയും ഉപ ഭാഷക
ളെയും (dialects) സംസാരിക്കുന്നു. 50,00,000 കാപ്പിരികളിൽ മൂന്നിൽ രണ്ടംശം അ
ടിമകളാകുന്നു.

ൟ ഐക്യ സംരാജ്യത്തിന്നു രാജാവില്ല. രാജ്യത്തിന്നു ഏകദെശം 40 കൂറുകളും,
ഓരൊ കൂറിനും, (നാട്ടിന്നു) ഓരൊ മൂപ്പനും ആലൊചന സഭയും ഉണ്ടു. മലയാളത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/25&oldid=180749" എന്ന താളിൽനിന്ന് ശേഖരിച്ചത്