താൾ:CiXIV130 1866.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും അനെകർ വന്നു

പണിക്കായി ശീലിപ്പിക്കുന്ന മൂരി കുട്ടികൾ എന്റെ കൈകൾ തന്നെ. അവ
യുടെ പ്രയത്നം കൊണ്ടല്ലൊ എനിക്കും അനുജനും ഉപജീവനും ഉണ്ടാകുന്നത.

ആ വിഷ പാമ്പൊ, എന്റെ നാവത്രെ അതിനെ അടക്കാഞ്ഞാൽ അസഭ്യമുള്ള
തും വ്യൎത്ഥമുള്ളതും പറകയും ദുഷിക്കയും ശപിക്കയും ചെയ്യും. ചെറിയ അവയവ
മെങ്കിലും എത്ര വമ്പു കാട്ടുന്നു. ചെറിയ തീകനൽ പൊലെ വലിയ കാട്ടിനെ കത്തി
ക്കുന്നു, നാവു തീ തന്നെ!

പിന്നെ സിംഹമൊ, എന്റെ ഹൃദയമത്രെ അതിനൊടു ദിവസെന പൊരുതാ
ഞ്ഞാൽ അഹങ്കാരം, ഡംഭം, ക്രൂരത എന്നീവക ദുൎഗ്ഗുണങ്ങൾ എത്രയും വൎദ്ധിക്കും.
അകമെയുള്ള ദൈവാത്മാവിൽ വെലയെയും വാസത്തെയും നശിപ്പിക്കയും
ചെയ്യും.

പിന്നെ ശുശ്രൂഷിക്കുന്ന ദീനക്കാരൻ എന്റെ ശരീരം തന്നെ. അതിന്നു ചി
ലപ്പൊൾ ഉഷ്ണകാലം ചിലപ്പൊൾ ശീതകാലം അശെഷം പറ്റാ. വിശപ്പും, ദാഹ
വും, ദീനവും, സൌഖ്യവും ഭെദം കൂടാതെ കാണുന്നുണ്ടു, അധികം കൊടുത്താൽ അ
ജീൎണ്ണതയും കുറച്ചിൽ ആയാൽ ക്ഷയവും പറ്റും. ഇന്നു പൂ പൊലെ ശൊഭിച്ചത
നാളെ കൃമിക്ക ഇരയായ്തിരും. അയ്യൊ! ൟ അദ്ധ്വാനങ്ങൾ കൊണ്ടു ഞാൻ പല
പ്പൊഴും തളൎന്നു പൊകുന്നു.

ഗുരു. ശിഷ്യന്റെ വാക്കു കെട്ടു വിശ്മയിച്ചും പ്രസാദിച്ചും കൊണ്ടു പറഞ്ഞി
തു. മമ ശിഷ്യ! ൟ കാൎയ്യത്തിൽ നീ എന്റെ സഹൊദരൻ തന്നെ. ഭൂമിയിലുള്ള
മനുഷ്യർ ഇപ്രകാരം തങ്ങളിൽ വാഴുന്ന ദൊഷം ദുശ്ശീലം മുതലായ അധമ കൎയ്യങ്ങ
ളെ വെറുത്തു ജയിപ്പാനും ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞു ചെയ്വാനും, ഉത്സാഹി
ക്കുന്നു എങ്കിൽ ൟ ഭൂമിയിൽ പിശാചിന്റെ വാഴ്ച അന്തരിച്ചു നീതിയും, സത്യവും
നിറഞ്ഞിരിക്കുന്ന ദൈവരാജ്യം ഉളവാകും. പൊർ കൂടാതെ ജയവുമില്ല.

നടപ്പു ദീനത്തിനായി ഉപകാരമുള്ള
ഔഷധക്രമം

ചുക്ക കഴഞ്ച
കറയാമ്പു ,,
ഇലവങ്ങത്തൊൽ ,,
ജാതിക്ക ,,
ഗാന്ധാരി മുളക. അല്ലെങ്കിൽ കപ്പൽ മുളക ,,

ൟ പറഞ്ഞ അഞ്ചു വിധം മരുന്നുകളെ നന്നായി ചതച്ചു ചെൎത്തു, ഒരു കുപ്പി
നല്ല ബ്രാണ്ടിയിൽ പൊതിൎത്തു വെച്ചു, അരമണികൂറു വരെ നന്നായി കുലുക്കിയ
ശെഷം ഊറുവാൻ വെക്കെണം പന്ത്രണ്ടു മണിനെരം കഴിഞ്ഞാൽ, ഉപയൊഗത്തി
ന്നു തക്കതായ് വരും.

ഉപയൊഗക്രമം

ഒരാൾക്ക നടപ്പു ദീനം തുടങ്ങിയുടനെ രണ്ടു ഉദ്ധരണി (കരണ്ടി) മെൽ പറഞ്ഞ
യൊഗത്തിൽ നിന്നു എടുത്തു അരസെർ ചൂടു വെള്ളത്തിൽ ചെൎത്തു സഹിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/24&oldid=180748" എന്ന താളിൽനിന്ന് ശേഖരിച്ചത്