യഹൊവാ എന്റെ ഇടയൻ ആകുന്നു: ഇനിക്ക മുട്ടുണ്ടാകയില്ല. സങ്കീ. ൨൩, ൧. ൧൯
യി താമസിക്കുന്നതിന്റെ ഹെതു എന്തു, എന്നു ചൊദിച്ചാറെ: എനിക്ക ദിവസെന
ദൈവത്തൊടു കഴിപ്പാൻ ആവശ്യമുള്ള പ്രാൎത്ഥന, പരിഹാസകാരും, വൈരികളുമാ
യിരിക്കുന്നവരുടെ കൂട്ടത്തിൽ നിന്നു കഴിപ്പാൻ പാടില്ലാല്കകൊണ്ടാകുന്നു, എന്നു
അവൻ ബൊധിപ്പിച്ച ശെഷം: പ്രാൎത്ഥന നിങ്ങൾക്കു നിത്യവൃത്തി ആകുന്നെ
ങ്കിൽ, അതിൽ നല്ല ശീലവും പ്രാപ്തിയും ഉണ്ടാകും, എന്നാൽ ഇവിടെ തന്നെ മുട്ടു
കുത്തി ഒന്നു പ്രാൎത്ഥിച്ചാൽ നിങ്ങളുടെ സത്യം അറിയും, എന്നു പടനായകൻ കല്പി
ച്ചപ്പൊൾ, പടയാളി ഒന്നു ഞെട്ടി, അയ്യൊ എനിക്ക പ്രാൎത്ഥിക്കുന്നതിൽ നല്ല ശീലം
ഇല്ല! ഇവിടെ ഞാൻ എങ്ങിനെ പ്രാൎത്ഥിക്കെണ്ടു? എന്നു പറഞ്ഞതിനെ അവൻ
കൂട്ടാക്കാതെ, ഇപ്പൊൾ തന്നെ പ്രാൎത്ഥിക്കെണം എന്ന തീൎച്ച കല്പിച്ചതകൊണ്ടു, പ
ടയാളി മുട്ടു കുത്തി വളരെ വിശ്വാസത്തൊടും ധൈൎയ്യത്തൊടും കൂടി തന്റെ ഹൃദയ
ത്തെ കൎത്താവിന്റെ മുമ്പിൽ പകൎന്നു; തീൎന്ന ശെഷം പടനായകൻ അവന്റെ
കൈ പിടിച്ചു: ദൈവത്തൊടു അണഞ്ഞു നടക്കുന്നവൻ മാത്രമെ ഇപ്രകാരം പ്രാ
ൎത്ഥിപ്പാൻ കഴിയും എന്നു ചൊല്ലി, വിധിയെയും മാറ്റി, അവന്നു തന്നൊടു കൂട ത
ന്നെ ഒരു പണിയെ നിശ്ചയിച്ചു കൊടുക്കയും ചെയ്തു.
അഭ്യാസൊപമ.
പണ്ട ഒരു ഗുരുനാഥൻ ശിഷ്യന്റെ ദുഃഖവും തളൎച്ചയും കണ്ടു ചൊദിച്ചിത:
പ്രിയ ശിഷ്യ! നിന്റെ ക്ലെശവും ക്ഷീണതയും കാണന്നതുകൊണ്ടു, എനിക്കും
മനൊതാപം ഉണ്ടു. അതിന്റെ ഹെതു കെൾപ്പിക്കെണം.
ശിഷ്യൻ എനിക്ക ദിവസെന ശക്തിക്കു മീതെ വെല ചെയ്വാനുണ്ടു; ദൈവ
സഹായം ഉണ്ടാകകൊണ്ടത്രെ ഒരു വിധത്തിൽ കഴിച്ചു പൊരുന്നു. അങ്ങു ദയ
തൊന്നുക കൊണ്ടു വിവരിച്ചറിയിക്കാം.
നാൾതൊറും ഞാൻ രണ്ടു കഴുക്കളെ അടക്കി വെക്കെണം.
പായുന്ന രണ്ടു മുയലുകളെ ഓട്ടത്തിൽ നിൎത്തെണം.
രണ്ടു കാള കുട്ടികളെ പണി ശീലിപ്പിക്കെണം
ഒരു സൎപ്പത്തിന്റെ വിഷപ്പല്ല പറിക്കെണം.
ഒരു സിംഹത്തെ അടക്കെണം.
ഒരു ദീനക്കാരനെ ശുശ്രൂഷിക്കെണം.
ഇവ നാൾ തൊറും ചെയ് വാൻ കല്പിച്ച വെലകൾ തന്നെ.
ഗുരുനാഥൻ. ഇത കെട്ടിട്ടു പുഞ്ചിരി പൂണ്ടു എൻ കുമാര! നിന്റെ ദുഃഖം വെ
റുതെ; ഇത്ര വെല ഒരു ദിവസത്തിൽ ആരും കല്പിക്കയില്ലല്ലൊ; ബുദ്ധിമയക്കത്തി
ൽ ഇങ്ങിനെ തൊന്നിയത.
ശിഷ്യൻ. അയ്യൊ മമ സ്വമിൻ! ഇത തൊന്നലല്ല കാൎയ്യം അത്രെ. ആ ര
ണ്ടു കഴുക്കൾ എന്റെ കണ്ണിണയാകുന്നു. അടക്കാഞ്ഞാൽ വെണ്ടാത്തത മൊഹിച്ചു
കളയും, നിത്യ ഭാഗ്യഭ്രംശം വരുത്തും.
ആ രണ്ടു മുയലുകൾ കാലിണ തന്നെ, ഓട്ടത്തിൽ നിൎത്താഞ്ഞാൽ ദ്രവ്യ മൊ
ഹത്തിന്റെ ഉത്സാഹംകൊണ്ടു അന്യായവഴികളിൽ ചാടും. അറാത ചെതം വരുത്തും.
3*