താൾ:CiXIV130 1866.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വസിച്ചിട്ടു തന്നെ നാം സ്വസ്ഥതയിൽ പ്രവെശിക്കുന്നു. എബ്ര. ൪, ൩. ൧൭

ഒരു സങ്കീൎത്തനം.

സന്താനഗൊപാലരീതി.

൧ നിന്റെ കാരുണ്യ സത്യങ്ങൾ ഹെതുവായി.
നിന്റെ പെരിൻ മഹത്വത്തെ ഊഴിയിൽ
എല്ലാം വാഴ്ത്തുക; ഞങ്ങൾക്കു മാഹാത്മ്യം.
വെണ്ടയൊട്ടും യഹൊവാ മമാശ്രയം?

൨ ഹന്ത! നിങ്ങടെ ദൈവമെ വിടുത്തു?
എന്നു ബാഹ്യ ജാതിക്കാർ ചൊല്ലുന്നെന്തു!
നമ്മുടെ ദൈവമാകും യഹൊവ താൻ
വിണ്ണിലുണ്ടവനത്രെ മമാശ്രയം!

൩ ഇഷ്ടമായ സകലത്തെയും ചെയ്തു
ദൈവമായ യഹൊവയും വാഴുന്നു.
ബാഹ്യ ജാതിക്കാർ വിഗ്രഹ വന്ദനം
ചെയ്തീടുന്നു യഹൊവാ മമാശ്രയം.

൪ അവ തങ്ങടെ വെള്ളിയും സ്വൎണ്ണവും
ൟ വകകൊണ്ടു നിൎമ്മിച്ച ദെവരെ.
വിഗ്രഹങ്ങളെ തീൎത്തവയൊന്നിന്നും
ചെഷ്ടയില്ല; യഹൊവാ മമാശ്രയം.

൫ കണ്ണുണ്ടെങ്കിലും കാണുന്നതുമില്ല;
കെൾക്കുന്നില്ലവ കൎണ്ണമിരിക്കിലും;
വായികൊണ്ടൊന്നുമല്പമുരിയാടും
ഇല്ലതന്നെ; യഹൊവാ മമാശ്രയം!

൬ മൂക്കുണ്ടെങ്കിലും ഗന്ധമറികില്ല;
കൈ കൊണ്ടൊന്നും തൊടുന്നതുമില്ലവ;
കാൽ കൊണ്ടല്പം നടക്കുന്നതുമില്ല;
കണ്ടതില്ലെ? യഹൊവാ മമാശ്രയം!

൭. ആയതുണ്ടാക്കുന്നൊരുമവയതിൽ
ആശ്രയിപ്പൊരുമായവെക്കൊക്കുന്നു.
ഇസ്രയെലെ, ദൈവത്തിങ്കലാനന്ദം
ചെയ്ക എന്നും; യഹൊവാ മമാശ്രയം!

൮ ദൈവമെല്ലൊ തുണയും പരിചയും
ആകുന്നു അഹറൊന്റെ ഗൃഹക്കാരെ! *
ആശ്രയിപ്പിനവനുമവനുടെ
വായ്തുണയാം യഹൊവാ മമാശ്രയം!


* അഹറൊൻ എന്നവൻ യഹൂദരുടെ മഹാചൎയ്യന്മാരുടെ ഗൊത്ര പിതാവു.

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/21&oldid=180745" എന്ന താളിൽനിന്ന് ശേഖരിച്ചത്