താൾ:CiXIV128a 2.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

നിശ്ചയിച്ചുദൈവംആയവനെമരിച്ചവരിൽനിന്നുഉയിൎപ്പിച്ചതിനാ
ൽഇതിന്റെനിശ്ചയംഎല്ലാവൎക്കുംനല്കിയിരിക്കുന്നു.എന്നാറെഅവർ
മരിച്ചവരുടെഉയിൎപ്പിനെകുറിച്ചുകെട്ടപ്പൊൾചിലർപരിഹസിച്ചുചില
ർഇതിനെകൊണ്ടുപിന്നെയുംകെൾക്കുമെന്നുപറഞ്ഞശെഷംപൌൽ
പുറത്ത്പൊയിചിലർഅവനൊടുചെൎന്നുവിശ്വസിച്ചുഅവരിൽദ്യൊനി
ശ്യൻഎന്നമന്ത്രിയുംദമറിഎന്നസ്ത്രീയുംഉണ്ടായിരുന്നു—

൫൦.പൌൽകൈസരയ്യയിൽതടവിലിരുന്നത്

ചിലകാലംകഴിഞ്ഞശെഷംപൗൽയരുശലെമിൽവെച്ചുതടവില
കപ്പെട്ടുവിസ്താരത്തിന്നായികൈസരയ്യപട്ടണത്തിൽകൊണ്ടുപൊയി
ഫെലിക്ഷഎന്നരൊമനാടുവാഴിയഹൂദരുടെകൌശലങ്ങളെയും
പൌലിന്മെൽബൊധിപ്പിച്ചകള്ളഅന്യായത്തെയുംഅത്രവിചാരിയാ
തെഅവന്നുകുറെദയകാണിച്ചുകൈക്കൂലിവാങ്ങീട്ടുവിട്ടയക്കാമെന്നു
വിചാരിച്ചുഅവൻപലപ്പൊഴുംഅവനൊടുസംസാരിച്ചുഒരുദിവസം
ഫെലിക്ഷൻതന്റെഭാൎയ്യയായദ്രുസില്ലയൊടുകൂടിവന്നുപൌലിനെ
വരുത്തിഅവനിൽനിന്നുംവല്ലതുംകെൾപാൻമനസ്സായാറെഅവ
ൻനീതിയെയുംഇഛ്ശയടക്കത്തെയുംവരുവാനുള്ളന്യായവിധിയെയും
കൊണ്ടുസംസാരിച്ചപ്പൊൾഫെലിക്ഷഭ്രമിച്ചുനീഇപ്പൊൾപൊകനല്ല
സമയമുണ്ടായാൽഞാൻനിന്നെവിളിക്കുംഎന്നുപറഞ്ഞു.പിന്നെര
ണ്ടുസംവത്സരംകഴിഞ്ഞശെഷംഫെലിക്ഷആസ്ഥാനത്തിൽനിന്നു
നീങ്ങിഫെസ്തൻഎന്നവൻവാഴുംകാലംഅവന്നുംപൌലിന്റെകാ
ൎയ്യംസത്യപ്രകാരംതീൎപ്പാൻമനസ്സാകാതെഅവനെയഹൂദൎക്കഎ
ല്പിച്ചുകൊടുപ്പാൻഭാവിച്ചപ്പൊൾപൌൽഞാൻകൈസരിന്റെന്യാ
യാസനത്തിൻമുമ്പാകെനില്കൂന്നു.എന്റെകാൎയ്യംഅവിടെവിസ്തരി
ക്കെണ്ടതാകുന്നുഎന്നുപറഞ്ഞശെഷംഫെസ്തൻനീകൈസരിലെക്ക്
അഭയംചൊല്ലിയതിനാൽനീകൈസരിന്റെഅടുക്കലെക്കപൊകു
മെന്നുകല്പിച്ചു.ചിലദിവസംകഴിഞ്ഞശെഷംഅഗ്രിപ്പരാജാവ്ഫെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/82&oldid=191074" എന്ന താളിൽനിന്ന് ശേഖരിച്ചത്