താൾ:CiXIV128a 2.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

നിങ്ങൾഎന്നെവിട്ടുപിശാചിന്നുംഅവന്റെദൂതന്മാൎക്കുംഒരുക്കിയനിത്യനരകാ
ഗ്നിയിലെക്ക്പൊകുവിൻവിശന്നിരുന്നപ്പൊൾനിങ്ങൾഎനിക്ക്ഭക്ഷണംതന്നി
ല്ലദാഹിച്ചുരുന്നുഎനിക്ക്കുടിപ്പാനുംതന്നില്ലപരദെശിയായഎന്നെചെ
ൎത്തില്ലനഗ്നനായ്എന്നെഉടുപ്പിച്ചില്ലരൊഗിയുംതടവുകാരനുമായഎന്നെ
വന്നുകണ്ടതുമില്ലഎന്നുപറഞ്ഞാറെഅവരുംകൎത്താവെഞങ്ങൾഎപ്പൊ
ൾനിന്നെഇങ്ങിനെയുള്ളവനായികണ്ടുശുശ്രൂഷചെയ്യാതെഇരുന്നുഎന്നു
ചൊദ്യത്തിന്നുരാജാവ്നിങ്ങൾഎന്റെസഹൊദരന്മാരായഈഅല്പന്മാ
രിൽഒരുത്തന്നെങ്കിലുംഒന്നുംചെയ്യാതെഇരുന്നതിനാൽഎനിക്കുംചെ
യ്തിട്ടില്ലനിശ്ചയംഎന്നുകല്പിക്കുംഅവർനിത്യനരകത്തിലെക്കുംനീതിമാ
ന്മാർനിത്യജീവങ്കലെക്കുംപൊകും—

൨൮.ശിഷ്യന്മാരുടെകാലുകഴുകലുംരാഭൊജനവും

പിന്നെയെശുദൈവാലയത്തിൽചെന്നുജനങ്ങളെപഠിപ്പിച്ചുവൈകു
ന്നരമായപ്പൊൾബത്തന്യയിൽപൊയിപാൎത്തുഅത്താഴംകഴിച്ചശെഷംവ
സ്ത്രങ്ങളെഅഴിച്ചുവെച്ചുഒരുശീലഅരയിൽകെട്ടിശിഷ്യന്മാരുടെകാലു
കളെകഴുകുവാനുംആശീലകൊണ്ടുതുവൎത്തുവാനുംആരംഭിച്ചുപെത്രന്റെ
അരികെവന്നപ്പൊൾഅവൻകൎത്താവെനീഎന്റെകാലുകളെകഴുകുമൊ
എന്നുചൊദിച്ചാറെകൎത്താവ്ഞാൻചെയ്യുന്നത്എന്തെന്നുനീഇ
പ്പൊൾഅറിയുന്നില്ലവഴിയെഅറിയുംതാനുംഎന്നുപറഞ്ഞതിന്നുഅ
വൻകൎത്താവെനീഒരുനാളുംഎന്റെകാലുകളെകഴുകെണ്ടാഎന്നുവി
രൊധിച്ചശെഷംഞാൻകഴുകുന്നില്ലഎങ്കിൽനിണക്ക്എന്നൊടുകൂടഒ
ഹരിയില്ലഎന്നുകല്പിച്ചപ്പൊൾപെത്രൻകൎത്താവെകാലുകളെമാത്രമ
ല്ലകൈകളെയുംതലയെയുംകൂടകഴുകെണമെന്നുഅപെക്ഷിച്ചാറെ
യെശുകുളിച്ചവന്നുകാലുകളെമാത്രമല്ലാതെഒന്നുംകഴുകുവാൻആവ
ശ്യമില്ലഅവൻമുഴുവനുംശുദ്ധൻതന്നെനിങ്ങൾഇപ്പൊൾശുദ്ധരാകുന്നു
എല്ലാവരുമല്ലതാനും.തന്നെകാണിച്ചുകൊടുക്കുന്നവനെഅറിഞ്ഞത്‌
കൊണ്ടുഎല്ലാവരുംശുദ്ധരല്ലഎന്നുപറഞ്ഞുഅതിന്റെശെഷംയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/47&oldid=190993" എന്ന താളിൽനിന്ന് ശേഖരിച്ചത്