താൾ:CiXIV128a 2.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ന്നാവശ്യമെന്നുപറഞ്ഞാൽഉടനെവിട്ടയക്കുംഇതാനിന്റെരാജാവ്സൌമ്യ
നുംആൺകഴുതക്കുട്ടിമെൽകരെറിവരുന്നുഎന്നുചിയൊൻപുത്രിയൊടുപറവി
ന്നെന്നുള്ളപ്രവാചകവാക്യംനിവൃത്തിയാകെണ്ടതിന്നുഇതൊക്കയുംസംഭ
വിച്ചു.പിന്നെശിഷ്യന്മാർപൊയിമൎത്താവിന്റെവചനപ്രകാരംകഴുതക്കു
ട്ടിയെകണ്ടഴിച്ചുകൊണ്ടുവന്നുവസ്ത്രങ്ങളെഅതിന്മെലിട്ടുയെശുവിനെയും
കരെറ്റിപൊകുമ്പൊൾജനസംഘംവന്നുകൂടിസ്വവസ്ത്രങ്ങളെയുംവൃക്ഷ
ങ്ങളുടെകൊമ്പുകളെയുംവഴിയിൽവിരിച്ചുദാവിദിൻപുത്രന്നുഹൊശന്നക
ൎത്താവിന്റെനാമത്തിൽവരുന്നഇസ്രായെൽരാജാവ്വന്ദ്യൻഅത്യുന്നത
ങ്ങളിൽഹൊശന്നഎന്നുഘൊഷിച്ചുപറഞ്ഞുനഗരത്തിന്നടുത്തപ്പൊൾഅ
വൻഅത്നൊക്കികരഞ്ഞുനിന്റെൟനാളിലെങ്കിലുംനിന്റെസമാ
ധാനത്തെസംബന്ധിച്ച്കാൎയ്യങ്ങളെനീതാൻഅറിയുന്നെങ്കിൽകൊള്ളാ
യിരുന്നു.ഇപ്പൊൾഅവനിന്റെകണ്ണുകൾക്ക്മറഞ്ഞിരിക്കുന്നുദൎശനകാലം
അറിയായ്കകൊണ്ടുശത്രുക്കൾചുറ്റുംകിടങ്ങുണ്ടാക്കിവളഞ്ഞുകൊണ്ടുനി
ന്നെഎല്ലാടവുംഅടച്ചുനിന്നെയുംനിന്റെമക്കളെയുംനിലത്തൊടുസമമാ
ക്കിതീൎത്തുഒരുകല്ലിന്മെൽമറ്റൊരുകല്ലുശെഷിക്കാതെഇരിക്കുംനാളു
കൾവരുംഎന്നുദുഃഖിച്ചുരച്ചുദൈവാലയത്തിലെക്ക്ചെന്നുഅവിടെ
ക്രയവിക്രയങ്ങൾചെയ്യുന്നവരെപുറത്താക്കിനാണിഭക്കാരുടെമെശപ്പ
ലകകളെയുംപ്രാക്കളെവില്ക്കുന്നവരുടെകൂടുകളെയുംമുറിച്ചുവിട്ടുഎന്റെ
ഭവനംഎല്ലാജനങ്ങൾക്കവെണ്ടിപ്രാൎത്ഥനാഭവനംഎന്നെഴുതിരിക്കുന്നുനി
ങ്ങൾഅത്കള്ളന്മാരുടെഗുഹയാക്കിതീൎത്തുഎന്നുപറഞ്ഞു—

അനന്തരംദൈവാലയത്തിൽനിന്നുകുട്ടികൾദാവിദിൻപുത്രന്നു
ഹൊശന്നഎന്നുവിളിക്കുന്നത്മഹാചാൎയ്യന്മാരുംശാസ്ത്രികളുംകെട്ടുകൊപി
ച്ചുഇവർപറയുന്നത്കെൾക്കുന്നുവൊഎന്നുചൊദിച്ചാറെയെശുശിശുക്കളുടെ
യുംമുലകുടിക്കുന്നവരുടെയുംവായിൽനിന്നുസ്തുതിയെഒരുക്കിഇരിക്കുന്നു
എന്ന്വെദവാക്യംനിങ്ങൾഒരിക്കലുംവായിച്ചിട്ടില്ലയൊഎന്നുപറഞ്ഞു
ബത്താന്യയിലെക്ക്പൊയിരാത്രിയിൽപാൎത്തു.രാവിലെപട്ടണത്തിലെക്ക്‌

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/40&oldid=190975" എന്ന താളിൽനിന്ന് ശേഖരിച്ചത്