താൾ:CiXIV128a 2.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ൽദ്രവ്യമിട്ടുഅവൾദരിദ്രതയിൽനിന്നുതന്റെഉപജീവനദ്രവ്യമൊക്ക
യുംഇട്ടുഎന്നുപറഞ്ഞു—

൨൨.യെശുവിന്റെരൂപാന്തരം

പിന്നെയെശുപെത്രയാക്കൊബ്യൊഹനാൻഈമൂന്നുശിഷ്യന്മാരെ
കൂട്ടിഒരുഉയൎന്നമലമെൽകൊണ്ടുപൊയിഅവരുടെമുമ്പാകെമറുരൂപ
പ്പെട്ടുഅവന്റെമുഖംസൂൎയ്യനെപൊലെപ്രകാശിച്ചുവസ്ത്രങ്ങളുംവെളിച്ചം
പൊലെവെണ്മയായിവന്നുമൊശയുംഎലിയാവുംപ്രത്യക്ഷരായിയരുശ
ലെമിൽവെച്ചുതനിക്ക്സംഭവിക്കെണ്ടുന്നമരണത്തെകുറിച്ചുസംസാ
രിച്ചിരിക്കയുംചെയ്തു—അന്നുശിഷ്യന്മാർതളൎന്നുറങ്ങിഉണൎന്നപ്പൊൾഅ
വന്റെമഹത്വത്തെയുംഅവനൊടുകൂടരണ്ടുപുരുഷന്മാരെയുംകണ്ടു
കൎത്താവെനാംഇവിടെഇരിക്കുന്നത്നല്ലത്മനസ്സുണ്ടെങ്കിൽനിണക്കും
മൊശക്കുംഎലിയാവിന്നുംമൂന്നുകൂടാരങ്ങളെഉണ്ടാക്കാംഎന്നുപ
റഞ്ഞശെഷംപ്രകാശമുള്ളൊരുമെഘംവന്നുഅവരുടെമീതെനി
ഴലിച്ചുഇവൻഎന്റെഇഷ്ടപുത്രനാകുന്നുഇവനെചെവിക്കൊൾവിൻ
എന്നുമെഘത്തിൽനിന്നുഒരുശബ്ദവുമുണ്ടായി.ആയത്കെട്ടാറെഅ
വർഭയപ്പെട്ടുനിലത്തുവീണുയെശുഅവരെതൊട്ടുഎഴുനീറ്റുഭയപ്പെ
ടാതിരിപ്പിൻഎന്നുപറഞ്ഞു.പിന്നെമലയിൽനിന്നുഇറങ്ങുമ്പൊൾഅ
വൻഅവരൊടുമനുഷ്യപുത്രൻമരിച്ചവരിൽനിന്നുജീവിച്ചെഴുനീല്ക്കുംമു
മ്പെഈദൎശനംആരൊടുംപറയരുതെന്നുകല്പിക്കയുംചെയ്തു—

൧൩.യെശുമൂന്നുപ്രാവശ്യംബത്താന്യയിൽ
വന്നത്—

.യെശുയരുശലെംസമീപമുള്ളബത്താന്യഗ്രാമത്തിൽദൈവഭക്തനാ
യലാജരെയുംസഹൊദരിമാരായമറിയെയുംമൎത്തായെയുംസ്നെഹിച്ചു
പലപ്പൊഴുംഅവരുടെവീട്ടിൽപൊയിപാൎത്തുകൊണ്ടിരുന്നു.അവൻഒ
രുദിവസംഅവിടെഇരുന്നപ്പൊൾമറിയഅവന്റെകാല്കലിരുന്നുവച
നങ്ങളെകെൾക്കുന്നനെരംവളരെപണിഎടുത്തുവലഞ്ഞമൎത്തായുംഅരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/36&oldid=190963" എന്ന താളിൽനിന്ന് ശേഖരിച്ചത്