൯൫
എന്നു സൈന്യങ്ങളുടെ യഹൊവ കല്പിക്കുന്നു-
പഴയനിയമത്തിന്റെ അവസാനകാലത്തിലെ വൃത്താന്തം-
ദാന്യെൽ പ്രവചിച്ചപ്രകാരം യരുശലെം പട്ടണത്തെ വീണ്ടും പണിയിച്ച
കാലം മുതൽ ക്രിസ്തുവൊളം ൪൮൩ വൎഷം കഴിയെണ്ടതാകുന്നു- ആ സമയ
ത്തിന്നകം യഹൂദർ പലവക സന്തൊഷ സന്താപങ്ങൾ അനുഭവിക്കെ
ണ്ടിവന്നു-
പാൎസികളുടെ സാമ്രാജ്യത്തെ മുടിച്ച യവനരാജാവായ അലക്ഷന്തർ യ
ഹൂദരാജ്യത്ത വന്നപ്പൊൾ ദൈവാലയത്തെയും ആചാൎയ്യന്മാരെയും
മാനിച്ചു ജനങ്ങൾ്ക്ക പല ഉപകാരങ്ങൾ ചെയ്തു-അവന്റെ ശെഷം മിസ്ര
രാജാവായ പ്തൊലമായി യഹൂദരാജ്യം പിടിച്ചടക്കി ഏറിയ യഹൂദ
ന്മാരെ അടിമകളാക്കി മിസ്രയിലെക്ക കൊണ്ടു പൊയി-അവന്റെ പുത്രനും
അവരിൽ ദയ കാട്ടി വെദപുസ്തകത്തെ യവനഭാഷയിൽ ആക്കുവാൻ
വളരെ ചിലവഴിക്കയും ചെയ്തു-ഇങ്ങിനെ ഇസ്രയെല്യർ ഏകദേശം ൧൦൦
വൎഷം മിസ്രക്കാരെ ആശ്രയിച്ചു സെവിച്ചാറെ സുറിയരാജാവായ അ
ന്ത്യൊക്യന്റെ വശത്തിൽ ആയ്വന്നു അവൻ മഹാ ദുഷ്ടനാകയാൽ നയഭ
യങ്ങളെ കാട്ടി പലരെയും ദൈവത്തൊടു വെർപ്പെടുത്തി ബിംബാരാധന
യെ ചെയ്യിച്ചു എങ്കിലും ഏറിയ ആളുകൾ യഹൂദധൎമ്മം വിടാതെ നിന്നു ഹിം
സയും മരണവും തന്നെ അനുഭവിക്കയും ചെയ്തു-അക്കാലത്തു കീൎത്തി ഏ
റിയ മക്കബ്യർ എന്ന പടനായകർ ഉണ്ടായ്വന്നു-അവർ യഹൂദരാജ്യം
അന്യനുകത്തിൽ നിന്നു വിടുവിച്ചു പിന്നെ ശത്രുക്കളുടെ നെരെ നില്പാൻ
കഴിയാഞ്ഞപ്പൊൾ രൊമരുമായി സഖ്യത ചെയ്തു-കുറെ കാലം കഴിഞ്ഞാ
റെ അവർ ഉപായം പ്രയൊഗിച്ചു യഹൂദരാജ്യത്തെ അടക്കി രൊമയിൽ നി
ന്നു നാടുവാഴികളെ അയച്ചു വാഴിച്ചു-ഒടുവിൽ എദൊമ്യനായ ഹെരൊ
ദാവു രൊമരുടെ കുടക്കീഴിൽ തന്നെ ഭരിച്ചു ഒരൊ ക്രൂരകൎമ്മങ്ങളെ നടത്തി
യപ്പൊൾ ഭക്തിയുള്ള ഇസ്രയെല്യർ ദുഃഖിച്ചു വലഞ്ഞു ചെങ്കൊൽ യഹൂ