൯൪
തുടങ്ങി അസഹ്യപ്പെടുത്തിയാറെ അൎദ്ധജനങ്ങൾ ആയുധം ധരിച്ചു ശത്രുക്കളെ
തടുത്തു ശെഷമുള്ളവർ ചിലസമയം ഒരു കൈയിൽ വാളും മറ്റെതിൽ പണി
ക്കൊപ്പും എടുത്തു കൊണ്ട ദൈവാലയം നിൎമ്മിക്കയും ചെയ്തു-
കൊരശ മരിച്ചതിന്റെ ശെഷം ദാൎയ്യാവു സരാജാവ് ബാബലിൽ ശെഷി
ച്ച പൊൻ പാത്രങ്ങളെ വൈദികനായ എസ്രാവിങ്കൽ ഏല്പിച്ചു യരുശലെ
മിലെക്ക അയച്ചു-അവൻ എത്തിയപ്പൊൾ ദൈവാരാധനയും ആചാൎയ്യ
സ്ഥാനവും മറ്റും ക്രമപെടുത്തി ജനങ്ങൾ്ക്ക ഹിതമായതിനെ ഉപദെശിച്ചു-അ
ൎത്തശസ്തയുടെ കാലത്തിൽ മന്ത്രിയായ നെഹെമിയ കല്പന വാങ്ങി ജനങ്ങ
ളൊടു കൂട യരുശലെമിൽ എത്തി പട്ടണമതിലുകളും മറ്റും കെട്ടിച്ചു തീൎത്തു നാ
ടുവാഴിയായി കാൎയ്യാദികളെ നടത്തുകയും ചെയ്തു-പാൎസിരാജാക്കന്മാർ
മിക്കവാറും യഹൂദൎക്ക ദയ കാണിച്ചു-ക്ഷെൎക്ഷാവു എന്നവൻ യഹൂദകന്യ
കയായ എസ്തരെ വിവാഹം കഴിച്ചു അവൾ നിമിത്തം യഹുദൎക്ക പല ഉപകാര
ങ്ങൾ സംഭവിച്ചു-അവളുടെ സംബന്ധിയായ മൎദൊക്കായും രാജ്യത്തിലെ
പ്രധാനമന്ത്രിയായി തീൎന്നു-
നെഹെമിയാ യരുശലെമിൽ ഉദ്യൊഗസ്ഥനായി ഇരിക്കും കാലം രാജാ
വൊടു ശമ്പളം അല്പം പൊലും വാങ്ങാതെ ദിവസെന ൧൫൦ പെരെ തന്നൊ
ടു കൂടെ ഭക്ഷിപ്പിക്കയും ആവശ്യമുള്ളവൎക്ക സഹായിക്കയും എല്ലാവരുടെ
ഗുണത്തിന്നായും പ്രയാസപ്പെട്ടു ജാതി രക്ഷ നിമിത്തം ദുഃഖങ്ങളെ അനുഭ
വിക്കയും ചെയ്തു-മൂപ്പന്മാരും പ്രധാനന്മാരും അവന്റെ ജനരഞ്ജനയും
ധൎമ്മശീലവും കണ്ടപ്പൊൾ സന്തൊഷിച്ചു വഴിപ്പെട്ടു വാങ്ങിയ കടം ദരിദ്രൎക്ക
ഇളച്ചു കൊടുത്തു-ഇസ്രയെല്യരുടെ അവസ്ഥ വഴിക്കാക്കുവാൻ ഇപ്രകാ
രമുള്ള ആളുകളെ സാധിച്ചു എങ്കിലും സകലവും യഥാസ്ഥാനത്തിൽ ആക്കുന്ന
രക്ഷിതാവെ ചൊല്ലി യഹൊവ പ്രവാചകനായ മലക്യ മുഖെന അറിയിച്ചി
തു-ഇതാ ഞാൻ എന്റെ ദൂതനെ അയക്കും അവൻ എന്റെ മുമ്പിൽ വഴി
യെ നന്നാക്കും അപ്പൊൾ നിങ്ങൾ സെവിച്ചും ഇഷ്ടപ്പെട്ടും ഇരിക്കുന്ന നിയ
മദൂതൻ വെഗത്തിൽ തന്റെ ആലയത്തിലെക്ക വരും ഇതാ അവൻ വരുന്നു