താൾ:CiXIV128a 1.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൧

ഘൊഷം കെട്ടപ്പൊൾ എല്ലാവരും വീണു നമസ്കരിച്ചു അപ്പൊൾ ചില കല്ദാ
യക്കാർ ചെന്നു രാജാവിനെ കണ്ടു നമ്മൾ ബിംബത്തെ സെവിച്ചപ്പൊൾ സ
ദ്രാൿ-മെശെൿ-അബദ്നെഗൊ എന്നവർ വണങ്ങാതെ നിന്നു കൊ
ണ്ടിരുന്നുഎന്നു കുറ്റം ബൊധിപ്പിച്ച സമയം രാജാവ് അവരെ വരു
ത്തി നിങ്ങൾ എന്റെ ദൈവത്തെ മാനിക്കാതിരിക്കുമൊ നിങ്ങളെ എ
ന്റെ കൈയിൽ നിന്നു വിടുവിക്കുന്ന ദൈവം ആർ എന്നു ഇപ്പൊൾ കാ
ണെണ്ടി വരും എന്നു കല്പിച്ചു അതിന്നു അവർ ഞങ്ങൾ സെവിക്കുന്ന
ദൈവം ഞങ്ങളെ അഗ്നി ചൂളയിൽ നിന്നു വിടുവിപ്പാൻ പ്രാപ്തൻ അവൻ അ
തിനെ ചെയ്യുന്നില്ല എങ്കിലും ഞങ്ങൾ നിന്റെ ദെവനെ സെവിക്കയില്ല
എന്നു അറിഞ്ഞു കൊൾ്ക എന്നു ഉണൎത്തിച്ചപ്പൊൾ രാജാവ് ക്രുദ്ധിച്ചു ചൂ
ളയിൽ എഴു ഇരട്ടി വിറകു ഇട്ടു തീ ജ്വലിപ്പിപ്പാൻ കല്പിച്ചു-

അനന്തരം അവരെ വസ്ത്രങ്ങളൊടു കൂടെ കെട്ടിച്ചു ചൂളയിൽ ഇടുവിച്ചു-
പിന്നെ നൊക്കിയപ്പൊൾ അവൻ ഭൂമിച്ചു മന്ത്രികളൊടു ഞാൻ മൂന്നു
പെരെ അല്ലയൊ ചൂളയിൽ ഇട്ടത് ഇതാ നാല് പെർ ദഹിക്കാതെ നടക്കു
ന്നതും നാലാമൻ ദെവപുത്രന്നു സമനായിരിക്കുന്നതും ഞാൻ കാണു
ന്നു എന്നു പറഞ്ഞാറെ ചൂളെക്ക അടുത്തു അത്യുന്നത ദൈവത്തിന്റെ
ഭൃത്യന്മാരായ സദ്രാൿ-മെശെൿ-അബദ്നെഗൊ എന്നവരെ പുറത്തു വ
രുവിൻ എന്നു വിളിച്ചു. അവർ പുറത്തു വന്നാറെ തലയിലെ ഒരു രൊമം
പൊലും വെന്തു പൊകാതെയും തീ മണം തട്ടാതെയും കണ്ടിരുന്നു-പിന്നെ
രാജാവ് ദൂതനെ അയച്ചും തന്നിൽ ആശ്രയിച്ച ഭൃത്യന്മാരെ രക്ഷിച്ചും
ഇരുന്ന ദൈവം വന്ദ്യൻ എന്നു പറഞ്ഞു-സദ്രാൿ മെശെൿ അബദ്നെ
ഗൊ എന്നവരുടെ ദൈവത്തെ ദുഷിക്കുന്നവൻ മരിക്കെണം നിശ്ചയം
എന്നു രാജ്യത്തിൽ എങ്ങും അറിയിച്ചു പിന്നെ ആ മൂന്നു പെരെ മഹാസ്ഥാ
നമാനികളാക്കി വെക്കയും ചെയ്തു-

നബുകദ്നെചർ ബെൽചജർ എന്ന രാജാക്കന്മാർ ദാന്യെലെ വളരെ
മാനിച്ചു- മെദ്യനായ ദാൎയ്യവുസ രാജ്യത്തിന്റെ മൂന്നിൽ ഒരു അംശത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/95&oldid=189586" എന്ന താളിൽനിന്ന് ശേഖരിച്ചത്