Jump to content

താൾ:CiXIV128a 1.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

പാഴായി പൊയ പട്ടണവും ദെശവും കണ്ടു ദുഃഖിച്ചു വിലാപ ഗീതങ്ങൾ
ചമെച്ചു മിസ്രെക്ക വാങ്ങി പൊകയും ചെയ്തു-

൫൧. ദാന്യെൽ-

യഹൂദർ ബാബലിൽ പാൎക്കുന്ന സമയം ഒരൊ യജമാനനെ സെവിച്ചു
കഠിന ദാസവെല എടുക്കെണ്ടി വന്നു എന്നു വിചാരിക്കെണ്ടതല്ല-രാജാ
വ് അവരെ സ്വദെശക്കാരെ എന്ന പൊലെ വിചാരിച്ചു പ്രാപ്തന്മാൎക്ക
ഉദ്യൊഗങ്ങളെ കല്പിച്ചു കൊടുത്തു-രാജവെല ശീലിക്കെണ്ടതിന്നു അ
വൻ പല യഹുദ ബാല്യക്കാരെ വളൎത്തി വിദ്യകളെയും പഠിപ്പിച്ചു-ദാന്യെ
ൽ-സദ്രാൿ- മെശൿ അബദ്നെഗൊ എന്നവർ രാജാവിന്റെ കല്പ
ന പ്രകാരം കലാവിദ്യയും ഗ്രഹിച്ചു രാജ്യത്തിൽ സ്ഥാനമാനങ്ങൾ പ്രാപി
ച്ചപ്പൊൾ സ്വദെശക്കാൎക്ക ഉപകാരം ചെയ്തതു മാത്രമല്ല അവർ പുറജാ
തികളിലും സത്യദൈവത്തിന്റെ അറിവും ദിവ്യധൎമ്മങ്ങളും വരുത്തുവാനായി
ശ്രമിച്ചു-എങ്കിലും അവർ സുഖമായി പാൎക്കുന്നതിന്നു മുമ്പെ ദുഃഖങ്ങളെ
അനുഭവിക്കെണ്ടി വന്നു-രാജാവിന്റെ ഭക്ഷണ സാധനങ്ങളെ തിന്നുന്ന
ത് തങ്ങൾ്ക്ക അധൎമ്മമാക കൊണ്ടു മാംസവും വീഞ്ഞും മറ്റും വാങ്ങാതെ പരിപ്പും
വെള്ളവും മാത്രം അനുഭവിച്ചിരുന്നു-ദൈവാനുഗ്രഹത്താൽ ശരീരശക്തി
യും സൌഖ്യവും കുറഞ്ഞു പൊകാതെ അധികമായി വന്നതെയുള്ളു-രാ
ജാവ് വന്നു പഠിക്കുന്നവരെ പരീക്ഷിച്ചപ്പൊൾ അവർ തന്നെ മറ്റവ
രെക്കാൾ ജ്ഞാനവും പ്രാപ്തിയുമുള്ളവർ എന്നു കണ്ടു അവരെ പാഠശാല
യിൽ നിന്നു നീക്കി ഉദ്യൊഗസ്ഥന്മാരുടെ കൂട്ടത്തിൽ ചെൎക്കയും ചെയ്തു-

അനന്തരം രാജാവ് പല ദിക്കുകളിൽ നിന്നും പിടിച്ചു കൊണ്ടു വന്ന പൊ
ന്നു കൊണ്ടു ൬൦ മുളം ഉയരമുള്ള ഒരു ബിംബത്തെ ഉണ്ടാക്കിച്ചു-കലശ മു
ഹൂൎത്ത ദിവസം രാജ്യശ്രെഷ്ഠന്മാരെ ഒക്കയും വരുത്തി ഹെ ജനങ്ങളെ വാ
ദ്യഘൊഷം കെൾ്ക്കുമ്പൊൾ ഓരൊരുത്തൻ ബിംബത്തിന്റെ മുമ്പാകെ വീ
ണു വന്ദിക്കെണം ചെയ്യാത്തവർ കത്തുന്ന ചൂളയിൽ ഇടപ്പെടും
എന്നു ഘൊഷിച്ചറിയിച്ചു-പിന്നെ പ്രതിഷു കഴിഞ്ഞു ജനങ്ങൾ വാദ്യ


12

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/94&oldid=189584" എന്ന താളിൽനിന്ന് ശേഖരിച്ചത്