താൾ:CiXIV128a 1.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

യ പടജ്ജനങ്ങൾ നാടിനെ അതിക്രമിച്ചു യരുശലെം പട്ടണത്തെയും
രാജ്യത്തെയും ഒടുക്കിക്കളവാൻ ദൈവം സംഗതി വരുത്തി തന്റെ വിധി
കളെ ക്രമെണ നടത്തുകയും ചെയ്തു-

കല്ദായ രാജാവായ നബുകദ്നെചർ യഹൂദരെ ആദ്യം അടക്കി കപ്പം വാ
ങ്ങിയ ശെഷം യകൊന്യ രാജാവ് ൧൦൦൦൦ പട്ടാളക്കാർ ആശാരികൾ മുത
ലായവരെ ബാബലിലെക്ക കൊണ്ടു പൊയി പിന്നെ തന്റെ കീഴിൽ ഭ
രിക്കെണ്ടുന്ന ചിദെക്യ എന്നവനെ വാഴിച്ചു അവൻ ൯ വൎഷം ഭരിച്ചു ക
ല്ദായ നുകത്തെ തള്ളുവാൻ തക്കം വന്നു എന്നു വെച്ചു മിസ്രക്കാരെ
ആശ്രയിച്ചു കലഹം ഉണ്ടാക്കിയപ്പൊൾ നബുകദ്നെചർ സൈന്യങ്ങളൊ
ടു കൂട വന്നു യരുശലമെ വളഞ്ഞു നിന്നാറെ പട്ടണത്തിൽ ക്ഷാമം ജനിച്ചു
വിശപ്പു തീൎപ്പാൻ പല സ്ത്രീകൾ കുട്ടികളെയും കൊന്നു ഭക്ഷിച്ചു-രണ്ടു വൎഷം
കഴിഞ്ഞുയഹൂദൎക്ക ബലക്ഷയംവന്നപ്പൊൾ കല്ദായർ അകത്തുപ്ര
വെശിച്ചുസകലവും നാനാവിധമാക്കി കളഞ്ഞു- ചിദെക്ക്യ ഒടി പൊ
യപ്പൊൾ ശത്രുക്കൾ അവനെ പിടിച്ചു അവൻ കാണ്കെ പുത്രന്മാരെ
കൊന്ന ശെഷം പ്രവാചകൻ മുന്നറിയിച്ച പ്രകാരം കണ്ണുകളെ ചൂ
ന്നെടുത്തു അവനെ ബാബലിലെക്ക കൊണ്ടു പൊയി-പിന്നെ പട്ടണ
ത്തിലും ദൈവാലയത്തിലും കൊള്ള ഇട്ട ശെഷം തീ കൊളുത്തി ചുട്ടു
ഇടിച്ചു കളഞ്ഞു-ദൈവാലയത്തിലെ വിശുദ്ധ പാത്രങ്ങളെ എടുത്തു
ബാബലിലെക്ക കൊണ്ടു പൊയി ബെൾ അമ്പലത്തിൽ വെക്കയും ചെയ്തു-
ആ സമയത്ത സാക്ഷി പെട്ടകത്തിന്നു എന്തു സംഭവിച്ചു എന്നാരും അ
റിയുന്നില്ല-നബുകദ്നെചർ ചില പ്രമാണികളെയും ഒരു കൂട്ടം ദരിദ്ര
രെയും ഒഴികെ മറ്റ എല്ലാവരെയും കാറ്റ് പതിരിനെ പറപ്പിക്കുന്ന പ്ര
കാരം തന്റെ രാജ്യത്തെക്ക കൊണ്ടു പൊയി അതാത് സ്ഥലങ്ങളിൽ
പാൎപ്പിച്ചു നാട്ടിൽ ശെഷിച്ചവരിൽ ഗദല്യ-യിറമിയാ എന്ന പ്രധാനന്മാ
രായതിൽ ഗദല്യ കല്ദായ രാജാവിൽ കല്പന പ്രകാരം മൂപ്പനായിട്ടു ന്യാ
യം നടത്തുമ്പൊൾ യഹൂദരുടെ കൈയാൽ പട്ടുപൊയി യിറമിയാവൊ


12

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/93&oldid=189581" എന്ന താളിൽനിന്ന് ശേഖരിച്ചത്