Jump to content

താൾ:CiXIV128a 1.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

വെയിൽ യൊനയുടെ തലെക്ക തട്ടിയ സമയം അവൻ തളൎന്നു മരിച്ചാൽ
കൊള്ളാം എന്നു പിന്നെയും പറഞ്ഞു അപ്പൊൾ ദൈവം നീ മുഷിച്ചിലായിരി
ക്കുന്നതു ന്യായമൊ എന്നു ചൊദിച്ചതിന്നു യൊന ഞാൻ മരണം വരെ മു
ഷിഞ്ഞിരിക്കുന്നതു ന്യായം തന്നെ-എന്നു പറഞ്ഞാറെ ദൈവം നീ നട്ടു
വളൎത്താതെ ഒരു രാത്രിയിൽ ഉണ്ടായ്വന്നും നശിച്ചും ഇരിക്കുന്ന ആ ചുര
നിമിത്തം നിണക്ക കനിവുണ്ടു-എനിക്കൊ ഇടവും വലവും തിരിയാത്ത നൂറായി
രത്തിരി പതിനായിരത്തിൽ പരം ആളുകളും അനെകം നാല്ക്കാലികളും ഉള്ള
വലിയ പട്ടണമായ നിനവയൊടു കനിവു തൊന്നാതിരിക്കുമൊ എന്നു കല്പി
ക്കയും ചെയ്തു-

൪൮. യഹൂദരാജ്യത്തിലെ അന്ത്യരാജാക്കന്മാർ

രാജ്യം രണ്ടായി പിരിഞ്ഞു പൊയ ശെഷം യരുശലെമിൽ ൩൭൦ സംവത്സര
ങ്ങൾ്ക്കകം ദാവിദ് വംശക്കാരായ ൨൦ രാജാക്കന്മാർ ക്രമത്താലെ ഭരിച്ചു-൧൦
ഗൊത്രരാജ്യം ഒടുങ്ങിയതിൽ പിന്നെ യഹൂദരാജ്യം നൂറ്റി ചില്വാനം വൎഷം
അവൎക്ക തന്നെ ശെഷിച്ചു നിന്നിരുന്നു-യഹൂദ രാജാക്കന്മാരിലും യൊശ
ഫത്ത് ഹിസ്കിയ യൊശിയ മുതലായവർ ഒഴികെ ശെഷമുള്ളവർ മദ്ധ്യമ
ന്മാരും അധമന്മാരുമായി യഹൊവയെ വിട്ടു ബിംബാരാധന മുതലാ
യ ദൊഷങ്ങളെയും ചെയ്തു കൊണ്ടിരുന്നു-

ആഹസ് ബാൾ ദെവന്നു യരുശലെമിലെ വീഥികളിൽ പീഠങ്ങളെ ഉണ്ടാക്കി
ച്ചു ദൈവാലയത്തിലെ വാതിലിനെ അടച്ചു കളഞ്ഞു- അവന്റെ പുത്രനായ
ഹിസ്കിയ യഹൊവയെ ഭയപ്പെട്ടിട്ടു അതിനെ പിന്നെയും തുറന്നു വെച്ചു ബിം
ബങ്ങളെയും പട്ടണത്തിൽ നിന്നു പുറത്താക്കി കളഞ്ഞു- പിന്നെ പിതാക്കന്മാ
രുടെ ദൈവത്തിങ്കലെക്ക തിരിഞ്ഞു കൊണ്ടു പെസഹ പെരുനാൾ യരു
ശലെമിൽ വെച്ചു കൊണ്ടാടുവാൻ ൧൦ ഗൊത്രക്കാരെ ക്ഷണിച്ചു-ആ
യവർ അശൂരിലെ പ്രവാസത്തിന്നു പൊകെണ്ടി വന്നപ്പൊൾ അനെകം ഇസ്ര
യെല്യർ തങ്ങളുടെ ദെശം വിട്ടു ഒടിപ്പൊയി യഹൂദ രാജ്യത്തിൽ വന്നു ഹിസ്കിയയെ
ആശ്രയിച്ചു പാൎക്കയും ചെയ്തു-സല്മനസ്സരുടെ ശെഷം അശൂരിൽ വാഴുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/89&oldid=189573" എന്ന താളിൽനിന്ന് ശേഖരിച്ചത്