Jump to content

താൾ:CiXIV128a 1.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ടെ നിമിത്തം നമ്മളുടെ മെൽ വന്നിരിക്കുന്നു എന്നു അറിവാനായി നാം
ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു ചീട്ടു ഇട്ടു യൊന തന്നെ കുറ്റക്കാ
രൻ എന്നു തെളിഞ്ഞു-എന്നാറെ അവൻ എന്നെ എടുത്തു കടലിൽ ചാ
ടി കളവിൻ എന്നാൽ സമുദ്രത്തിന്നു അടക്കം വരും എന്നു പറഞ്ഞപ്പൊ
ൾ അവർ യഹൊവയെ ഈ ആൾ നിമിത്തമായി ഞങ്ങളെ ഒടുക്കയും കു
റ്റമില്ലാത്ത രക്തത്തെ ഞങ്ങളുടെ മേൽ വെക്കയും ചെയ്യരുതെ
എന്നു പ്രാൎത്ഥിച്ചു. പിന്നെ യൊനയെ എടുത്തു കടലിൽ ഇട്ടു കളഞ്ഞു അത്
ശമിച്ചാറെ ജനങ്ങൾ ദൈവത്തെ എറ്റവും ഭയപ്പെട്ടു ബലിയും നെൎച്ച
കളും കഴിക്കയും ചെയ്തു-

അനന്തരം ഒരു വലിയ മത്സ്യം യൊനയെ വിഴുങ്ങി. ദൈവ കടാക്ഷത്താ
ൽ നാശം ഒന്നും വരാതെ മൂന്നു രാപ്പകൽ കഴിഞ്ഞ ശെഷം അവനെ
കരമെൽ ഛൎദ്ദിച്ചു കളഞ്ഞു – എന്നാറെ യഹൊവ രണ്ടാമതും അവനൊ
ടു നീ എഴുനീറ്റു നിനവെ പട്ടണത്തിലെക്ക ചെന്നു ഞാൻ പറയുന്നതിനെ
ഘൊഷിച്ചു പറക എന്നു കല്പിച്ചപ്പൊൾ അവൻ ചെന്നെത്തി ഇനി ൪൦ ദിവ
സം ഉണ്ടു അപ്പൊൾ നിനവെ ഒടുങ്ങി പൊകും എന്നു വിളിച്ചറിയിച്ചാറെ ജന
ങ്ങൾ ഭയപ്പെട്ടു ഉപവാസം കഴിച്ചു രട്ടുകളെ ഉടുത്തു രാജാവും ദുഃഖിച്ചു മനു
ഷ്യരും മൃഗങ്ങളും ഉപൊഷിച്ചു താല്പൎയ്യമായി ദൈവത്തൊടു നിലവിളിച്ചു
ഒരൊരുത്തൻ തന്റെ ദുൎമ്മാൎഗ്ഗത്തെ വിട്ടു മനസ്സു തിരിച്ചു കൊൾ്വിൻ
പക്ഷെ ദൈവം കരുണ വിചാരിച്ചു വരെണ്ടുന്ന നാശത്തെ നീക്കികളയും
എന്നു പട്ടണത്തിൽ എങ്ങും പ്രസിദ്ധമാക്കി - അനന്തരം ജനങ്ങൾ അനുതാ
പപ്പെട്ടു ദൈവം കരുണ കാട്ടി പട്ടണത്തെ രക്ഷിച്ചപ്പൊൾ യൊന മുഷിഞ്ഞു
ജീവനെക്കാൾ എനിക്ക മരണം നല്ലൂ എന്നു പറഞ്ഞു പട്ടണത്തിന്നു എന്തു സം
ഭവിക്കും എന്നു കാണെണ്ടതിന്നു പുറത്തു പൊയി ഒരു കുടിൽ ഉണ്ടാക്കി
അതിൽ പാൎത്തു അന്നു രാത്രിയിൽ ദൈവം ഒരു ചുരയെ മുളപ്പിച്ചു യൊന ത
ന്റെ മീതെ പടരുന്നത് കണ്ടപ്പൊൾ സന്തൊഷിച്ചാശ്വസിച്ചു- പിറ്റെ ദിവ
സം രാവിലെ ഒരു പുഴു ആ ചുരയെ കടിക്കയാൽ ഉണങ്ങി പൊയി – പിന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/88&oldid=189571" എന്ന താളിൽനിന്ന് ശേഖരിച്ചത്