Jump to content

താൾ:CiXIV128a 1.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

എന്നു പറയിച്ചു-നായമാൻ അതിനെ കെട്ടപ്പൊൾ ക്രുദ്ധിച്ചു പുറത്തു വന്നു
നിന്നു അവൻ തന്റെ ദൈവമായ യഹൊവ നാമത്തെ വിളിച്ചു കൈ
കൊണ്ടു രൊഗ സ്ഥലത്തു തടവി കൊണ്ടു കുഷ്ഠരൊഗത്തെ നീക്കും എന്നു
ഞാൻ വിചാരിച്ചിരുന്നു ദമസ്കിലെ നദികൾ ഇസ്രയെലിലെ വെള്ളങ്ങളെക്കാ
ൾ ഗുണം ഏറയുള്ളതല്ലയൊ എന്നു പറഞ്ഞാറെ അവന്റെ ആളുകൾ അ
ച്ശ ആ ദീൎഘദൎശി ഒരു വലിയ കാൎയ്യംചെയ്വാൻ കല്പിച്ചു എങ്കിൽ നീ ചെ
യ്കയില്ലയൊ-കുളിക്ക എന്നാൽ ശുദ്ധനായി തീരും എന്നു പറഞ്ഞാൽ എത്ര
അധികം ചെയ്യാവു എന്നു പറഞ്ഞു സമ്മതിപ്പിച്ചു-അപ്പൊൾ അവൻ ഇറ
ങ്ങി യൎദ്ദൻ നദിയിൽ ൭ വട്ടം മുഴുകിയാറെ കുഷ്ഠം മാറി അവന്റെ ശരീരം ഒ
രു ബാലന്റെ ശരീരം എന്ന പൊലെ ശുദ്ധമായി-അതിന്റെ ശെഷം അവ
ൻ മടങ്ങിചെന്നു എലിശയെ കണ്ടു ഇസ്രയെലിൽ അല്ലാതെ ഭൂമിയി
ൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പൊൾ അറിഞ്ഞിരിക്കു
ന്നു എന്നു ചൊല്ലി ലഭിച്ച ഉപകാരത്തിന്നായി സമ്മാനങ്ങളെയും വെച്ചു എ
ന്നാൽ ദീൎഘദൎശി ഞാൻ ഉപാസിക്കുന്ന യഹൊവ ജീവനാണ ഞാൻ ഒന്നും
എടുക്കുകയില്ല നീ സമാധാനത്തൊടെ പൊയികൊൾ്ക എന്നു പറഞ്ഞയച്ചു-
അനന്തരം നായമാൻ യാത്രയായാറെ എലിശയുടെ ഭൃത്യനായ ഗഹാജി സ
മ്മാനമൊഹത്താൽ വഴിയെ ചെന്നു എത്തി ഇപ്പൊൾ തന്നെ രണ്ടു പ്രവാചക
ന്മാർ എന്റെ വീട്ടിൽ വന്നു അവൎക്ക വെണ്ടി ഒരു താലന്ത വെള്ളിയെയും
രണ്ടു കൂട്ടം വസ്ത്രങ്ങളെയും കൊടുത്തയക്കെണം എന്നു യജമാനന്റെ
അപെക്ഷ എന്നു വ്യാജം പറഞ്ഞു വസ്തുക്കൾ വാങ്ങി തിരിച്ചുപൊയി മറ
ച്ചുവീട്ടിൽ എത്തിയപ്പൊൾ എവിടെ നിന്നു വരുന്നു എന്നു എലിശ ചൊദിച്ചാ
റെ ഗഹാജി ഞാൻ എങ്ങും പൊയിട്ടില്ല എന്നുത്തരം പറഞ്ഞു അതിന്നു ദീൎഘ
ദൎശി നായമാൻ രഥത്തിൽ നിന്നു കിഴിഞ്ഞു നിന്നെ എതിരെറ്റതു ഞാൻ
കണ്ടില്ലയൊ ദ്രവ്യവും വസ്ത്രങ്ങളും വാങ്ങി നിലമ്പറമ്പുകളെ മറ്റും മെടി
ക്കെണ്ടതിന്നു ഇപ്പൊൾ സമയമൊ നായമാനിൽ നിന്നു മാറിയ കുഷ്ഠം നി
ന്നിലും സന്തതിയിലും ജീവപൎയ്യന്തം ചെൎന്നു നില്ക്കും എന്നു കല്പിച്ചു ഭൃത്യൻ കു


11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/85&oldid=189564" എന്ന താളിൽനിന്ന് ശേഖരിച്ചത്