Jump to content

താൾ:CiXIV128a 1.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

സ്ഥാനത്തിൽ ആക്കിയ ശെഷം യഹൊവ അവനെ കൊടുങ്കാററിൽ കൂടി സ്വൎഗ്ഗ
ത്തിൽ കരെറുമാറാക്കി അവന്റെ ആത്മശക്തിയും എലിശമെൽ അധിവസി
ച്ചു-എലിശ പിന്നെ ബെത്തെലിലെക്ക കരെറി പൊകുമ്പൊൾ ബാല്യക്കാർ എ
തിരെറ്റു അവനെ നിന്ദിച്ചും മൊട്ടത്തലയാ കരെറി വാഎന്ന് വിളിച്ചപ്പൊൾ അ
വൻ ഇപ്പൊൾ ക്ഷമിക്കെണ്ടുന്ന സമയമല്ല എന്നറിഞ്ഞു അവരെ യഹൊവനാ
മത്തിൽ ശപിച്ചാറെ കാട്ടിൽനിന്നു രണ്ടു കരടികൾ പാഞ്ഞു വന്നു ആ ദൂഷണക്കാ
രെ ൪൨ പെരെയും കീറികളകയും ചെയ്തു-

അനന്തരം എലിശ ഒരു സ്ഥലത്തു വന്നു ഒരു ദീൎഘദൎശിയുടെ വിധവ അവ
നെ കണ്ടപ്പൊൾ എൻ ഭൎത്താവ് മരിച്ചു പൊയി ഇപ്പൊൾ കടക്കാർ എന്റെ രണ്ടു
പുത്രന്മാരെ അടിമകളാക്കി കൊണ്ടു പൊകുവാൻ വന്നിരിക്കുന്നു എന്നു സങ്കട
പ്പെട്ടു പറഞ്ഞപ്പൊൾ എലിശ നിന്റെ വീട്ടിൽ എന്തുണ്ടു എന്നു ചൊദിച്ചതിന്നു അ
വൾ നിന്റെ ദാസിക്ക ഒരുകുടം എണ്ണമാത്രം ഉണ്ടു എന്നു പറഞ്ഞാറെ നീ പൊയി
അയല്ക്കാരികളൊടു ഒഴിഞ്ഞ പാത്രങ്ങളെ ചൊദിച്ചു വാങ്ങി പിന്നെ നീയും പുത്ര
ന്മാരും അകത്തു പ്രവെശിച്ചു വാതിൽ പൂട്ടി എണ്ണകുടത്തിൽ നിന്നു പാത്രങ്ങളിൽ വ
ക്കൊളം പകൎന്നുനിറക്ക എന്നു കല്പിച്ചു-അവൾ അപ്രകാരം ചെയ്തു പാത്രങ്ങളെ
നിറച്ചു തീൎന്നാറെ മകനൊടു ഇനിയും ഒരു പാത്രം കൊണ്ടക്കൊടു എന്നു പറഞ്ഞ
തിന്നു പാത്രം എല്ലാം നിറഞ്ഞു എന്നു ചൊന്നാറെ എണ്ണ തീൎന്നു പൊയി-പി
ന്നെ എലിശ എണ്ണയെ വിറ്റു നിന്റെ കടം തീൎത്ത ശെഷമുള്ളതു കൊണ്ടു നീയും പു
ത്രന്മാരും അഹൊവൃത്തി കഴിച്ചുകൊൾ്ക എന്നു പറകയും ചെയ്തു-

അനന്തരം സുറിയ രാജാവിന്റെ പടനായകനായ നയമാന്നു കുഷ്ഠരൊ
ഗം പിടിച്ചു അവന്റെ ഭാൎയ്യയുടെ ദാസിയായ ഒരു ഇസ്രയെല്യ സ്ത്രീ അതി
നെ കണ്ടപ്പൊൾ എന്റെ യജമാനൻ ശമൎയ്യയിൽ പാൎക്കുന്ന ദീൎഘദൎശിയെ
ചെന്നു കണ്ടാൽ കൊള്ളാം ആയവൻ രൊഗശാന്തി വരുത്തും എന്നു ബൊധി
പ്പിച്ചാറെ നയമാൻ വളരെ സമ്മാനങ്ങളെ എടുത്തു രഥത്തിൽ കയറി ഇസ്ര
യെൽ നാട്ടിലെക്ക യാത്രയായി അവൻ ദീൎഘദൎശിയുടെ ഭവനത്തിന്റെ ഉമ്മ
രത്ത എത്തി അവസ്ഥ അറിയിച്ചാറെ എലിശ നീ ചെന്നു യൎദ്ദനിൽ ൭ വട്ടം കുളിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/84&oldid=189562" എന്ന താളിൽനിന്ന് ശേഖരിച്ചത്