Jump to content

താൾ:CiXIV128a 1.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

യപ്പെട്ടു അവൻ രാജ്ഞിയുടെ ക്രൂരപ്രവൃത്തിയെ കണ്ടു ദുഃഖിച്ചു ൧൦൦ പ്രവാച
കന്മാരെ ഗുഹകളിൽ ഒളിപ്പിച്ചു രഹസ്യമായി അപ്പവും വെള്ളവും കൊണ്ടക്കൊ
ടുത്തു ആ കാലത്തു ദീൎഘദൎശിയായ എലിയരാജാവെ ചെന്നു കണ്ടു ഞാൻ സെവി
ക്കുന്ന യഹൊവ ജീവനാണ ഞാൻ പറഞ്ഞല്ലാതെ ഈ സംവത്സരങ്ങളിൽ
മഴയും മഞ്ഞും ഉണ്ടാകയില്ല എന്നു പറഞ്ഞു-പിന്നെ നാട്ടിൽ ക്ഷാമം ജനിച്ചാ
റെ ക്രീത്ത തൊട്ടിന്റെ താഴ്വരയിൽ ഒളിച്ചുകാക്കകൾ കൊണ്ടു വന്ന ഭൊജന
ങ്ങൾ തിന്നുകയും തൊട്ടിലെ വെള്ളം കുടിക്കയും ചെയ്തു-

അനന്തരം തൊടു വറ്റി പൊയാറെ ചൎപ്പത്തിലെക്ക പൊകുവാൻ കല്പനയായി-
അവൻ ആ നഗരത്തിന്നു പുറത്തു എത്തിയപ്പൊൾ വിറകു പെറുക്കുന്ന ഒരു വിധവ
യെ കണ്ടു വെള്ളത്തിന്നും അപ്പത്തിന്നും ചൊദിച്ചാറെ ഒരു പിടിമാവും അല്പം എ
ണ്ണയും അല്ലാതെ ഒന്നും ശെഷിച്ചില്ല ൟ വിറകു കൊണ്ടു പൊയി എനിക്കും പുത്രനു
മായി അസാരം വെച്ചു ഭക്ഷിച്ചാൽ പിന്നെ മരണം കാത്തു കൊൾ്കെ ഉള്ളു എ
ന്നു പറഞ്ഞപ്പൊൾ എലിയ ഭയപ്പടെണ്ട നീ ചെന്നു അതിനെ ഒരുക്കുക എ
നിക്ക മുമ്പെ കുറെ കൊണ്ടു വാ പിന്നെ നീയും മകനും തിന്നുക-മാവും എണ്ണ
യും മഴ പെയ്യുന്ന ദിവസത്തൊളം ഒടുങ്ങുകയില്ല എന്നു ഇസ്രയെലിന്റെ
ദൈവം കല്പിക്കുന്നുഎന്നു പറഞ്ഞു അവൾ കൊടുത്തതു വാങ്ങി ഭക്ഷിച്ചു ഒരു വൎഷ
ത്തൊളം അവളുടെ വീട്ടിൽ പാൎത്തു ആ ദൈവവചന പ്രകാരം അവർ മൂന്നു
പെരും മുട്ടു കൂടാതെ കഴിക്കയുംചെയ്തു-

പിന്നെ മഴ ഒട്ടും ഉണ്ടാകാത്ത മൂന്നു വൎഷം കഴിഞ്ഞ ശെഷം യഹൊവ ഞാ
ൻ മഴ പെയിപ്പാൻ നിശ്ചയിച്ചിരിക്കുന്നു അതു കൊണ്ടു നീ ആഹാബെ കാണ്മാ
ൻ ചെല്ലുക എന്നു കല്പിച്ചു എലിയ ചെന്നു എത്തിയാറെ ആഹാബ ഇസ്രയെല
രെ വലെക്കുന്ന ആൾ നീ തന്നെയെല്ലൊ എന്നു ചൊദിച്ചതിന്നു ഞാൻ അല്ല നീ
യും നിൻ പിതാവിൻ കുഡുംബവും യഹൊവയുടെ ധൎമ്മത്തെ വെടിഞ്ഞു ബാളെ ആ
ശ്രയിച്ചു നടക്കുന്നതു കൊണ്ടത്രെ ഇസ്രയെലെ വലക്കുന്നത് എന്നുത്തരം പറഞ്ഞു-
അനന്തരം രാജാവ് ദീൎഘദൎശിയുടെ വാക്കിൻ പ്രകാരം ബാളിന്റെ പൂജാരികളെയും
എല്ലാ ഇസ്രയെലരെയും കൎമ്മൽ മലമെൽ വരുത്തി കൂട്ടിയാറെ എലിയാ നിങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/81&oldid=189556" എന്ന താളിൽനിന്ന് ശേഖരിച്ചത്