താൾ:CiXIV128a 1.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകാശത്തിലെപക്ഷികളെയും മൃഗജാതികളെയും നിലത്തിഴയുന്നസക
ല ജന്തുക്കളെയും ഭൂമിയെയും ഒക്ക ഭരിച്ചുകൊൾ്വാൻനമ്മുടെ രൂപത്തി
ൽ മനുഷ്യനെ ഉണ്ടാക്കെണംഎന്നു വെച്ചുതന്റെ സാദൃശ്യത്തിൽഅ
വനെസൃഷ്ടിച്ചു -ആണും പെണ്ണുമായി അവരെനിൎമ്മിച്ചാറെഇരുവരൊടു
നിങ്ങൾ വൎദ്ധിച്ചു ഭൂമിയിൽ നിറഞ്ഞുഅതിനെ അടക്കികൊൾ്വിൻ എന്നുപ
റഞ്ഞു അനുഗ്രഹിച്ചശെഷം ദൈവം താൻ സൃഷ്ടിച്ചതതൊക്കയും നൊക്കി
ഇതാ അവ ഏറ്റവുംനല്ലവ എന്നുകണ്ടു ൬ാംദിവസത്തിലെപ്രവൃത്തി
യെതീൎത്തു- ൭ാംദിവസത്തിൽ സകല പ്രവൃത്തികളിൽനിന്നും നിവൃത്ത
നായി മനുഷ്യൎക്ക ആ ൭ാംദിവസത്തെനിവൃത്തി നാളാക്കി അനുഗ്രഹി
ക്കയുംചെയ്തു-

൨. പാപപതനം

ദൈവം ഒരു നല്ല തൊട്ടത്തെ ഉണ്ടാക്കി ആദ്യമനുഷ്യനെ അതിൽ പാൎപ്പി
ച്ചു-ആ തൊട്ടത്തിൽ കാഴ്ചെക്ക സുന്ദരമായും ഭക്ഷണത്തിന്നു യുക്തമാ
യുമുള്ള പലവിധ ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നു-നടുവിൽ ഇരിക്കുന്ന ജീ
വവൃക്ഷം ഗുണദൊഷങ്ങളെ അറിയിക്കുന്ന വൃക്ഷം എന്നീ വിശിഷ്ട
മരങ്ങളെ ദൈവം മനുഷ്യന്നുകാട്ടി,അവനൊടു തൊട്ടത്തിലെ മറ്റുസ
കലവൃക്ഷഫലങ്ങളെയും ഭക്ഷിക്കാം.ഗുണദൊഷങ്ങളെ അറിയിക്കുന്ന
വൃക്ഷത്തിൻ ഫലംമാത്രം ഭക്ഷിക്കരുത്‌ഭക്ഷിക്കുംദിവസംനീ മരിക്കുംനി
ശ്ചയംഎന്നുകല്പിച്ചു-


അനന്തരം മൃഗങ്ങളിൽ കൌശലമുള്ള പാമ്പതൊട്ടത്തിൽചെന്നു സ്ത്രീ
യൊടു നിങ്ങൾസകല വൃക്ഷത്തിൽനിന്നും ഭക്ഷിക്കരുത്എന്ന്ദൈവംനി
ശ്ചയമായി കല്പിച്ചിട്ടുണ്ടൊ എന്ന്ചൊദിച്ചപ്പൊൾസ്ത്രീ പറഞ്ഞു തൊട്ട
ത്തിലെ ഫലത്തെ ഒക്കയുംഞങ്ങൾ്ക്കുഭക്ഷിക്കാം എങ്കിലും നിങ്ങൾ മരി
ക്കാതെ ഇരിക്കെണ്ടതിന്നു നടുവിൽ ഇരിക്കുന്നഒരു വൃക്ഷത്തിൻഫല
ത്തെമാത്രംതൊടുകയും ഭക്ഷിക്കയുംചെയ്യരുത്എന്നുദൈവത്തിന്റെ
അരുളപ്പാടാകുന്നു-എന്നത്‌ കെട്ടു പാമ്പുനിങ്ങൾ മരിക്കയില്ല നിങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/8&oldid=189403" എന്ന താളിൽനിന്ന് ശേഖരിച്ചത്