താൾ:CiXIV128a 1.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

യിട്ടു കുട്ടി മരിക്കാതിരിക്കെണ്ടതിന്നു ദാവിദ് രാപ്പകൽ കരഞ്ഞും ഉപവസി
ച്ചും നിലത്തു കിടന്നു പ്രാൎത്ഥിച്ചതു-ദൈവമെ നിന്റെ ദയാപ്രകാരം എന്നൊടു
കരുണയുണ്ടാകെണമെ ആൎദ്രവാത്സ്യല്യത്തിന്റെ ബഹുത്വത്തിൻ പ്രകാരംഎ
ന്റെ അതിക്രമം മാച്ചു കളഞ്ഞു എന്നെ കഴുകിവെടിപ്പാക്കെണം എന്റെ ദ്രൊഹ
ങ്ങളെ ഞാൻ അറിയുന്നു എന്റെ പാപം നിത്യം എന്റെ മുമ്പാകെ ഇരിക്കുന്നു-
നിണക്കമാത്രം വിരൊധമായി ഞാൻ പാപം ചെയ്തു നിന്റെ കണ്ണുകളിൽ ദൊ
ഷമായതു ഞാൻ പ്രവൃത്തിച്ചിരിക്കുന്നു- ദൈവമെ ശുദ്ധ ഹൃദയത്തെ സൃഷ്ടിച്ചു ത
ന്നു എന്റെ ഉള്ളിൽ സ്ഥിരമുള്ള മനസ്സെ പുതുതാക്കി വിശുദ്ധാത്മാവിനെ എന്നി
ൽ നിന്നു എടുക്കാതെ ഇരിക്കെണമെ-പിന്നെ എഴാം ദിവസത്തിൽ കുട്ടി മരി
ച്ച ശെഷം ദാവിദ് എഴുനീറ്റു തെച്ചുകുളിച്ചു യഹൊവ ഭവനത്തിൽ ചെന്നു സ്തു
തിച്ചതിൻ പ്രകാരം എൻ ആത്മാവെ യഹൊവയെയും എൻ ഉള്ളമെ അവന്റെ
ശുദ്ധനാമത്തെയും വാഴ്ത്തുക-എൻ ആത്മാവെ യഹൊവയെ തന്നെ വാഴ്ത്തുക-അ
വന്റെ സകല കൃപാദാനങ്ങളെ മറക്കയുമരുത്-അവൻ നിന്റെ സൎവ്വാപരാധ
ങ്ങളെയും ക്ഷമിച്ചു നിന്റെ എല്ലാ ക്ഷീണങ്ങളെയും ഒഴിക്കുന്നു-അവൻ നി
ന്നെ നാശത്തിൽ നിന്നു വിടുവിച്ചു കൃപാൎദ്രകരുണകളെ ചൂടിച്ചിരിക്കുന്നു മനുഷ്യ
നൊ അവന്റെ ദിവസങ്ങൾ പുല്ലു പൊലെ ആകുന്നു പറമ്പിലെ പുഷ്പത്തിന്നു
സമമായി അവൻ പൂക്കുന്നു-കാറ്റു അതിന്മെൽ അടിക്കുമ്പൊൾ അതു നീങ്ങി
പൊയി തന്റെ സ്ഥലവും അറിയുന്നതുമില്ല-യഹൊവയുടെ കരുണയൊ അ
വനെ ശങ്കിക്കുന്നവരിലും അവന്റെ നീതിമക്കളുടെ മക്കളിലും എന്നെന്നെക്കും
ഇരിക്കുന്നു-

൪൦. അബ്ശലൊമിന്റെ അവസ്ഥ-

ആ കുട്ടി മരിച്ച ശെഷം ദാവിദിന്റെ ഭവനത്തിൽ നിന്നു ജനിച്ചു വന്ന ദുഃഖം
മുഴുവനും തീൎന്നു എന്നല്ല-രാജാവിന്റെ പുത്രനായ അബ്ശലൊം തന്റെ സ
ഹൊദരനെ കൊന്നതിനാൽ അഛ്ശൻ നീരസഭാവം കാട്ടി കുലപാതകൻ എന്റെ
മുഖം കാണരുതെന്നു കല്പിച്ചു നാട്ടിങ്കന്നു നീക്കിയപ്പൊൾ അബ്ശലൊം അഛ്ശ
നൊടു ദ്വെഷ്യപ്പെട്ടു അവനെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു- അഛ്ശന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/73&oldid=189540" എന്ന താളിൽനിന്ന് ശേഖരിച്ചത്