സത്യവെദകഥകൾ
൧.സൃഷ്ടി
ആദിയിൽദൈവംതന്റെതിരുവചനത്താലെപരലൊകത്തെ
യുംഭൂലൊകത്തെയുംസൃഷ്ടിച്ചു-അതിന്നുമുമ്പെഅവൻഅല്ലാതെ
മറ്റൊന്നും ഉണ്ടായില്ല-ദൈവംഅത്രെആദ്യന്തമില്ലാത്തവൻ ത
ന്റെഇഷ്ടപ്രകാരംഎന്തെങ്കിലുംസൃഷ്ടിപ്പാൻശക്തനാകുന്നു-സകലത്തി
ലുംഎണ്ണംതൂക്കംഅളവുഎന്നിവപ്രമാണിച്ചുനടത്തുകകൊണ്ടുപരലൊ
കഭൂലൊകങ്ങളെ ക്ഷണത്തിൽ അല്ലക്രമെണയത്രെനിൎമ്മിപ്പാൻഅ
വന്നുതിരുമനസ്സുണ്ടായതു-ദൈവംആറുദിവസങ്ങൾ്ക്കുള്ളിൽപരലൊക
ഭൂലൊകങ്ങളെഉണ്ടാക്കിയപ്രകാരംപറയാം.
പ്രകാശമുണ്ടാകട്ടെഎന്നുദൈവംകല്പിച്ചപ്പൊൾ പ്രകാശം ഉണ്ടായിഅ
വൻ പ്രകാശത്തെയുംഇരുട്ടിനെയും വെൎത്തിരിച്ചതിനാൽ ഒന്നാമതപ
കലും രാവും ഉണ്ടായി-൨ാം ദിവസത്തിൽ ഭൂമിയെചുറ്റിയിരിക്കുന്ന
തട്ടിനെഉണ്ടാക്കിതട്ടിന്റെകീഴും മെലുമുള്ള വെള്ളങ്ങളെ വെൎത്തിരിച്ചു
തട്ടിന്നു ആകാശംഎന്ന്പെർ വിളിച്ചു-൩ാം ദിവസത്തിൽവെള്ളത്തെ
യുംഭൂമിയെയും വിഭാഗിച്ചുഭൂമിയിൽനിന്നുപുല്ലുകളെയും ഫലവൃ
ക്ഷങ്ങളെയും മുളപ്പിച്ചു-൪ാം ദിവസത്തിൽ കാലഭെദങ്ങളെ അറിയി
പ്പാൻപകലിന്നു ആദിത്യനെയും രാത്രിക്കു ചന്ദ്രനെയും നക്ഷത്രങ്ങളെ
യും ഉണ്ടാക്കി-൫ാം ദിവസത്തിൽ വെള്ളങ്ങളിൽ നീന്തുന്ന പലവിധപുഴു
മീൻ ജന്തുക്കളെയും ആകാശത്തിൽപറക്കുന്നസകലവിധ പക്ഷികളെയും
പടെച്ചു, നിങ്ങൾ പെരുകി നിറഞ്ഞു കൊൾവിൻ എന്നനുഗ്രഹിച്ചു-൬ാം
ദിവസത്തിൽ ദൈവം പല ജാതി കാട്ടുമൃഗങ്ങളെയും നാട്ടുമൃഗങ്ങളെ
യുംഭൂമിയിൽ നിന്നു ഉളവാക്കിയശെഷം സമുദ്രത്തിൽഉള്ളമത്സ്യങ്ങളെയും