താൾ:CiXIV128a 1.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

വന്നു രാജാവിന്റെ അടുക്കെ എത്തിയാറെ ഹെ ബാലക നീ ആരുടെ പുത്രൻ എ
ന്നു രാജാവ് ചൊദിച്ചാറെ ഞാൻ ബെത്ത്ശഹെംകാരനായ ഇശയുടെ മകൻ ത
ന്നെ, എന്നു ദാവിദ് ഉണൎത്തിച്ചു അനന്തരം രാജപുത്രനായ യൊന താൻ അവനെ
കണ്ടു സ്നെഹിച്ചു രണ്ടാത്മാക്കൾ ഒന്നായി ചെൎന്നു-അവൻ സഖ്യ ലക്ഷണത്തിന്നായി
ദാവിദിന്നു തന്റെ മെൽ കുപ്പായം വാൾ വില്ല് അരക്കച്ച എന്നിവ കൊടുത്തു
രാജാവും ദാവീദിനെ മാനിച്ചു തന്നൊടു കൂട പാൎപ്പിക്കയും ചെയ്തു-

൩൭ ദാവിദിന്നുവന്ന ഉപദ്രവം.

ദാവീദ് രാജഗൃഹത്തിൽ അല്പകാലമത്രെ സുഖമായി പാൎത്തുള്ളു ഇസ്രയെ
ല്യർ ജയഘൊഷത്തൊടെ പലിഷ്ടയുദ്ധത്തിൽ നിന്നു മടങ്ങി വന്നപ്പൊൾ
സ്ത്രീകളും കൂടെ ചെൎന്നു നൃത്തമാടി പാടിയത് ആയിരത്തെ ശൌലും പതിനായി
രത്തെ ദാവിദും കൊന്നു-എന്നത് ശൌൽ കെട്ടാറെ കൊപിച്ചു ഇനി രാജ്യം അല്ലാ
തെ ഇവന്നു കിട്ടുവാൻ എന്തുള്ളു എന്നു ചൊല്ലി ദാവീദിങ്കൽ അസൂയ ഭാവിച്ചു തുട
ങ്ങി-ഗുണാധിക്യം നിമിത്തം ദാവിദിങ്കൽ ജനരഞ്ജന വൎദ്ധിക്കും അളവിൽ
ശൌലിന്റെ അസൂയയും കൊപവും വൎദ്ധിക്കും ഒടുവിൽ അവനെ കൊന്നു ക
ളവാൻ അന്വെഷിച്ചു-രാജാവിന്നു ഭ്രമത പിടിച്ച ഒരുനാൾ ദാവിദ്അവ
ന്റെ മുമ്പാകെ വീണ വായിച്ചു അവനൊ കുന്തം പിടിച്ചു ദാവിദിന്റെ നെരെ
ചാടി ആയവൻ തെറ്റി വീട്ടിൽ ഒടി പാൎത്താറെ അവനെ നിഗ്രഹിപ്പാൻ ചെ
കവരെ നിയൊഗിച്ചു വാതില്ക്കൽ പാൎപ്പിച്ചു രാജപുത്രിയായ ഭാൎയ്യ അതിനെ
അറിഞ്ഞു ഒടി പൊകെണ്ടതിന്നു ഭൎത്താവിനെ കിളിവാതിലിൽ കൂടി ഇറക്കി അ
യച്ചു-അതിന്റെ ശെഷം ദാവിദ് ഗൊല്യത്തിന്റെ വാൾ മഹാചാൎയ്യനായ അഹി
മെലെക്കൊടു വാങ്ങി ധരിച്ചു ഒടി പലിഷ്ടരാജാവായ ആക്കീശെ ചെന്നു കണ്ടു ശ
രണം പ്രാപിച്ചു-മന്ത്രികൾ്ക്ക സംശയം തൊന്നി അവൻ ഇപ്രകാരം വന്നതു കൌ
ശലം അത്രെ എന്നും മറ്റും രാജാവിനെ ഉണൎത്തിച്ചാറെ ദാവിദ് ഭയപ്പെട്ടു അവി
ടെ നിന്നു വിട്ടു പൊയി പിന്നെയും സ്വരാജ്യത്തിൽ എത്തിയപ്പൊൾ യൊനതാൻ
അഛ്ശന്റെ അടുക്കെ ചെന്നു വൈരഭാവത്തെ മാറ്റുവാൻ ശ്രമിച്ചാറെ ശൌ
ൽ ഒന്നും കെൾ്ക്കാതെ അവൻ മരിക്കെണം നിശ്ചയം എന്നു കല്പിച്ചു പിന്നെയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/67&oldid=189528" എന്ന താളിൽനിന്ന് ശേഖരിച്ചത്