Jump to content

താൾ:CiXIV128a 1.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

രെ കാണെണ്ടതിന്നു ദാവിദും പൊൎക്കളത്തിൽ ചെന്നു അഛ്ശൻ അയച്ച വൎത്ത
മാനം പറഞ്ഞു നിന്നപ്പൊൾ ശത്രു സൈന്യത്തിൽനിന്നു ൬" മുളം നീളമുള്ള ഒരു അ
ങ്കക്കാരൻ പുറപ്പെട്ടവന്നു പരിഹസിച്ചു ദുഷിക്കുന്നതും ഇസ്രയെല്യർ പെടിച്ചു പിൻ
വാങ്ങി ഇവനെ കൊല്ലുന്നവന്നു രാജാവ് പുത്രിയെയും ദ്രവ്യത്തെയും മറ്റും
കൊടുക്കും എന്നു സംസാരിക്കുന്നതും കെട്ടു-ദാവിദ് ൟ പലിഷ്ടന്റെ ദുഷിവാ
ക്കുകളെയും ഇസ്രയെല്യരുടെ ഭയവും ധൈൎയ്യകുറവും വിചാരിച്ചു ദുഃഖി
ച്ചു ദൈവ സഹായത്താലെ ഞാൻ അവനെ കൊന്നുകളയും എന്നു ചൊന്നതു
രാജാവ് കെട്ടു അവനെ വരുത്തി ശത്രുവെ നിഗ്രഹിപ്പാൻ നിണക്ക പ്രാപ്തി
പൊരാ അവൻ യുദ്ധവിദഗ്ദ്ധൻ നീയൊ ബാലൻ എന്നു കല്പിച്ചപ്പൊൾ
ദാവിദ് അടിയൻ ആടുകളെ മെയ്ക്കുന്ന സമയത്ത് സിംഹത്തെയും കരടി
യെയും കൊന്നു ആ മൃഗങ്ങളിൽ നിന്നു രക്ഷിച്ച യഹൊവ ൟ പലിഷ്ടന്റെ
കൈയിൽ നിന്നും വിടുവിക്കും എന്നു പറഞ്ഞു-അനന്തരം ശൌൽ അവനെ ആ
യുധവൎഗ്ഗവും പടച്ചട്ടയും ധരിപ്പിച്ചു അതൊടു കൂട നടപ്പാൻ ശീലമില്ലായ്ക കൊ
ണ്ടു അവറ്റെ നീക്കി പിന്നെ തന്റെ വടിയെയും മിനുസമുള്ള ൫ കല്ലുകളെയും
എടുത്തു സഞ്ചിയിൽ ഇട്ടു കവിണയൊടു കൂടെ ശത്രുവിന്റെ നെരെ ചെന്നു ആ
യവൻ ബാലനെ കണ്ടാറെ നിന്ദിച്ച വടിയൊടു കൂടെ വരുവാൻ എന്തു ഞാൻ നാ
യൊ നീ വാ നിന്നെ പക്ഷികൾ്ക്ക ഇരയാക്കും എന്നു പറഞ്ഞപ്പൊൾ ദാവീദ് നീ വാ
ളൊടും കുന്തത്തൊടും പലിശയൊടും കൂട വരുന്നു ഞാൻ നീ നിന്ദിച്ചിട്ടുള്ള ഇസ്ര
യെൽ സൈന്യങ്ങളുടെ യഹൊവ നാമത്തിൽ നിന്നെ കൊള്ളെ വരുന്നു എന്നു പ
റഞ്ഞു. പിന്നെ പലിഷ്ടൻ എഴുനീറ്റു വന്ന ദാവിദിനൊടു എതിൎപ്പാനടുത്ത
പ്പൊൾ ദാവീദ നെരെ ഒടി സഞ്ചിയിൽ നിന്നു കല്ലിനെ എടുത്തു കവിണയിൽ
വെച്ചു ശത്രുവിന്റെ നെറ്റി മെൽ എറിഞ്ഞു അവൻ ഉടനെ ഭൂമിയിൽ കവി
ണ്ണു വീണു ദാവീദ ബദ്ധപ്പെട്ടു പലിഷ്ടന്റെ വാൾ ഊരി തലവെട്ടി കളഞ്ഞു ആ
യതിനെ പലിഷ്ടർ കണ്ടപ്പൊൾ വിറച്ചു ഒടിപ്പൊയി ഇസ്രയെല്യരും മുതിൎന്ന
ശത്രു പട്ടണങ്ങളിൽ എത്തുവൊളം പിന്തുടരുകയും ചെയ്തു-

പിന്നെ ദാവിദ ആ അങ്കക്കാരനായ ഗൊലിയത്തിനെ കൊന്ന ശെഷം മടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/66&oldid=189525" എന്ന താളിൽനിന്ന് ശേഖരിച്ചത്