താൾ:CiXIV128a 1.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

സന്തതിയെയും നശിപ്പിക്കും അതിന്റെ കാരണം പുത്രന്മാർ തങ്ങൾ്ക്ക തന്നെ
ശാപം വരുത്തുന്നു എന്നു അറിഞ്ഞു എങ്കിലും അവൻ അവരെ അടക്കാതെ ഇരു
ന്നു-പിറ്റെ ദിവസം രാവിലെ എളി ശമുവെലിനെ വിളിച്ചു മകനെ ദൈവം നി
ന്നൊടു അറിയിച്ച കാൎയ്യം എന്തു ഒന്നും മറക്കരുത് എന്നു ചൊദിച്ചപ്പൊൾ ശമുവെ
ൽ ശങ്കിച്ചു എങ്കിലും ദൈവം കല്പിച്ചതിനെ ഒക്കയും അറിയിച്ചു അതിന്നു എളി
അവൻ യഹൊവയല്ലൊ അവൻ ഇഷ്ടപ്രകാരം ചെയ്യുമാറാകട്ടെ എന്നു പറ
ഞ്ഞു-അന്നു മുതൽ ശമുവെലിന്നു ദൈവത്തൊടുള്ള പരിചയം വൎദ്ധിച്ചുകൂടക്കൂട
അവന്റെ വചനം കെട്ടു ദൈവം ഒപ്പിച്ചതു കണ്ടു ഇസ്രയെല്യർ അവനെ പ്ര
വാചകൻ എന്നറിഞ്ഞു പ്രമാണിക്കയും ചെയ്തു-

കുറയകാലം കഴിഞ്ഞ ശെഷം യഹൊവ ശമുവെലൊടു അറിയിച്ച പ്രകാരം ഒക്ക
യും സംഭവിച്ചു-ഇസ്രയെല്യർ പലിഷ്ടരൊടു പട എറ്റു തൊറ്റപ്പൊൾ മൂപ്പന്മാ
രുടെ ഉപദെശ പ്രകാരം സാക്ഷിപെട്ടകത്തെ രക്ഷക്കായി പൊൎക്കളത്തിൽ
കൊണ്ടവന്നു-എളിയുടെ പുത്രന്മാർ അതിനൊടു കൂടവന്നപ്പൊൾ പടജ്ജനങ്ങ
ൾ സന്തൊഷിച്ചാൎത്തു യുദ്ധം പിന്നെയുംഎറ്റാറെ ഇസ്രയെല്യർ അശേഷം
തൊറ്റു ൩൦൦൦൦ ആളുകൾ പട്ടുപൊയി എളിയുടെ പുത്രന്മാരും മരിച്ചു സാക്ഷി
പെട്ടകവും ശത്രു കൈവശമായി പൊയി-ഒടിപ്പൊയവരിൽ ഒരുവൻ കീറിയ
വസ്ത്രങ്ങളൊടും കൂടശീലൊവിൽ എത്തി ഇസ്രയെല്യർ തൊറ്റു എറിയ ജന
ങ്ങളും ആചാൎയ്യപുത്രന്മാരും മരിച്ചുപെട്ടകവും ശത്രു കൈവശമായി പൊയി എ
ന്നുള്ള വൎത്തമാനം അറിയിച്ചപ്പൊൾ എളി ഭൂമിച്ചു ഇരുന്ന പീഠത്തിന്മെൽ‌ നിന്നു
വീണു കഴുത്തൊടിഞ്ഞു മരിക്കയുംചെയ്തു-

അനന്തരം പലിഷ്ഠർ സാക്ഷിപെട്ടകം എടുത്തു അഷ്ടൊദിൽ കൊണ്ടുപൊ
യി ദാഗൊൻ ദെവന്റെ ക്ഷെത്രത്തിൽ ബിംബത്തിന്നരികെ വെച്ചു പിറ്റെ
ദിവസം രാവിലെ നൊക്കിയപ്പൊൾ അവർ ബിംബം പെട്ടകത്തിന്മുമ്പാകെ
വീണു കൈകളും തലയും മുറിഞ്ഞു കിടക്കുന്നതു കണ്ടു ദുഃഖിച്ചു പട്ടണക്കാൎക്ക
മൂലവ്യാധികളും മറ്റും പല അസഹ്യങ്ങളും ഉണ്ടായാറെ പെട്ടകത്തെ അവിടെ
നിന്നു നീക്കി എക്രൊനിൽ കൊടുത്തയച്ചു പാൎപ്പിച്ചു- അവിടെയും ബാധ


8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/62&oldid=189517" എന്ന താളിൽനിന്ന് ശേഖരിച്ചത്