Jump to content

താൾ:CiXIV128a 1.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

നാളിൽ അവനെ പൊലെ മറ്റൊരു പ്രവാചകൻ ഉണ്ടായില്ല-

൩൧. യൊശു

യഹൊവ മൊശെയൊടു ഇരുന്ന പ്രകാരം യൊശുവൊടു കൂടെ ഇരുന്നു-മൊ
ശെ ഇസ്രയെല്യരെ ചെങ്കടലൂടെ നടത്തിയ പ്രകാരം തന്നെ അവൻ അവരെ
യൎദൻ പുഴയെകടത്തി-ആചാൎയ്യർ ദൈവകല്പന അനുസരിച്ചു സാക്ഷി
പെട്ടകം എടുത്തു ആ പുഴയിൽ ഇറങ്ങിയപ്പൊൾ വെള്ളം തെറുത്തു നിന്നു
താഴെ വെള്ളം വാൎന്നു ജനങ്ങൾ എല്ലാവരും കടന്നു തീൎന്നാറെ പുഴ മുമ്പെ
പൊലെ തന്നെ ഒഴുകി-അതിന്റെ ശെഷം അവർ ഉറപ്പുള്ള യരിഖൊ
പട്ടണത്തിന്നു സമീപിച്ചു വളഞ്ഞു നിന്നാറെ യഹൊവ യൊശുവൊടു ഇതാ
ഞാൻ ഈ പട്ടണത്തെയും രാജാവെയും നിന്റെപക്കൽ ഏല്പിച്ചിരിക്കുന്നു
എന്നു കല്പിച്ചു പിന്നെ ആചാൎയ്യന്മാർ സാക്ഷി പെട്ടിയെ എടുത്തു മുന്നട
ന്നും പടജ്ജനങ്ങൾ പിഞ്ചെന്നും കൊണ്ടു ഇങ്ങിനെ ൭ ദിവസം പട്ടണത്തെ വ
ലം വെച്ചു ൭ാം ദിവസത്തിൽ ആചാൎയ്യർ കാഹളങ്ങളെ ഊതിയ ശെഷം
യൊശുവാ ആൎത്തുകൊൾ്വിൻ ദൈവം ഈ പട്ടണം നമുക്ക തന്നിരിക്കുന്നു എന്നു
ജനത്തൊടു കല്പിച്ചു-അവർ ആൎത്തുകൊണ്ടു കാഹളം ഊതിയപ്പൊൾ പട്ട
ണത്തിന്റെ മതിലുകൾ ഇടിഞ്ഞു വീണു പുരുഷാരം എല്ലാം അകത്തു കടന്നു
ജനങ്ങളെ വധിച്ചു ഭവനങ്ങളെ ചുട്ടുകളകയും ചെയ്തു-

ഇപ്രകാരം ദൈവം ഇസ്രയെല്യൎക്ക തുണ നിന്നു കനാൻ ദെശത്തിലെ എല്ലാ
രാജാക്കന്മാരും പ്രഭുക്കന്മാരും തൊറ്റു പൊകും സമയം വരെ നായകനായ
യൊശുവെ നടത്തി അവന്റെ പണിയെ സാധിപ്പിച്ചു-അയലൂൻ താഴ്വരയിൽ
പട സമൎപ്പിച്ചു ശത്രുക്കൾ മുടിഞ്ഞു പൊകുവൊളം യൊശുവിന്റെ കല്പനയാ
ൽ ആദിത്യ ചന്ദ്രന്മാർ അസ്തമിക്കാതെ നിന്നു-അമൊൎയ്യർ സംഹാരത്തിൽ
നിന്നു ഒടി പൊയപ്പൊൾ ദൈവം കല്മഴയെ പെയ്യിച്ചു അവരെ നിഗ്രഹിച്ചു-
ചില വൎഷത്തിന്നകം വാഗ്ദത്ത ദെശത്തെ അടക്കി സ്വാധീനത്തിൽ ആക്കി
യ ശെഷം യൊശു അതിനെ ദൈവകല്പന പ്രകാരം ൧൨ ഗൊത്രങ്ങൾ്ക്ക വിഭാ
ഗിച്ചു കൊടുത്തു-രൂബൻ-ഗാദ്-പാതി മനശ്ശെ എന്ന രണ്ടര ഗൊത്രക്കാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/56&oldid=189504" എന്ന താളിൽനിന്ന് ശേഖരിച്ചത്