താൾ:CiXIV128a 1.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ജാവിന്റെ അടുക്കെ പൊകുവാൻ ശങ്കിച്ചപ്പൊൾ ദൈവദൂതൻ നീ പൊക എ
ങ്കിലും ഞാൻ പറയിക്കുന്നതു മാത്രമെ പറയാവു എന്നു കല്പിക്കയുംചെയ്തു-

ബില്യം രാജാവിന്റെ അടുക്കെ എത്തി ബലി കഴിച്ചുഅവനൊടു കൂട ഒ
രു മലമെൽ കരെറി ഇസ്രയെല്യരെ കണ്ടപ്പൊൾ ദൈവം ശപിക്കാത്തവനെ ഞാ
ൻ എങ്ങിനെ ശപിക്കും ദൈവം വെറുക്കാത്തവനെ ഞാൻ എങ്ങിനെ വെറുക്കും
അനുഗ്രഹിപ്പാൻ എനിക്ക ലഭിച്ചിരിക്കുന്നു അവൻ അനുഗ്രഹിച്ചും ഇരിക്കുന്നു-എ
നിക്ക അതിനെ മാറ്റി കൂട എന്നു പറഞ്ഞു എഴുവട്ടം അനുഗ്രഹിച്ചാറെ ബാലാ
ക്ക ശപിപ്പാനായി ഞാൻ നിന്നെ വരുത്തി ഇതാ നീ അവരെ മുറ്റും അനുഗ്രഹി
ച്ചു നീ മടങ്ങിപൊ നിന്നെ മാനിപ്പാൻ എനിക്ക മനസ്സായി എങ്കിലും ദൈവം
നിന്നെ അതിൽ നിന്നു മുടക്കി ഇരിക്കുന്നു എന്നു കല്പിച്ചപ്പൊൾ ബില്യം തന്റെ
നാട്ടിലെക്ക തന്നെ തിരിച്ചു പൊയി. അതിന്റെ ശെഷം മൊവബ്യർ ഇസ്രയെ
ല്യരൊടു പടകൂടി തൊറ്റു സൈന്യം എല്ലാം പട്ടു പൊകയും ചെയ്തു-

൩൦. മൊശയുടെ മരണം.

മിസ്രയിൽ നിന്നു പുറപ്പെട്ടു പൊയ പുരുഷന്മാരിൽ യൊശുവും കാലെബും ഒഴി
കെ എല്ലാവരും വനത്തിൽ വെച്ചു മരിച്ചതിന്റെ ശെഷം യഹൊവ മൊശെ
യൊടു നീ അര കെട്ടി നെബൊ മലമെൽ കരെറി ഞാൻ ഇസ്രയെല്യൎക്ക കൊടുക്കു
ന്ന ദെശത്തെ നൊക്കുക കണ്ണാലെ നീ അതിനെ കാണും എങ്കിലും നീ അതിലെക്ക
പ്രവെശിക്ക ഇല്ല എന്നു കല്പിച്ചത് കെട്ടാറെ മൊശെ ദൈവം ചെയ്ത കരുണാപ്ര
വൃത്തികൾ ഒക്കയും ജനത്തിന്നു ഒൎമ്മ വരുത്തി എല്ലാ ന്യായങ്ങളെയും നിനപ്പിച്ചു
അനുസരിച്ചാൽ അനുഗ്രഹവും അനുസരിയാതിരുന്നാൽ ശാപവും എന്നു
രണ്ടിനെ മുമ്പിൽ വെച്ചു യഹൊവ നിണക്ക നിന്റെ സഹൊദരന്മാരിൽ നി
ന്നു എന്നൊടു സമനായ ഒരു പ്രവാചകനെ ഉദിപ്പിക്കും അവനെ ചെവിക്കൊ
ള്ളെണം എന്നു അറിയിച്ചാറെ മലമെൽ കരെറി വാഗ്ദത്ത ദെശത്തെ കണ്ട
ശെഷം മരിച്ചു ദൈവം തന്നെ അവന്റെ ശവത്തെ ആരും അറിയാത്ത സ്ഥലത്ത
അടക്കി-മരണ സമയത്ത ൧൨൦ വയസ്സുള്ളവൻ എങ്കിലും കണ്ണുകൾ സൂക്ഷ്മത
ചുരുങ്ങാതെയും ആരൊഗ്യം വിടാതെയും ഇരുന്നു ഇസ്രയെലിന്റെ വാഴ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/55&oldid=189502" എന്ന താളിൽനിന്ന് ശേഖരിച്ചത്