Jump to content

താൾ:CiXIV128a 1.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

ത്തു പറഞ്ഞപ്പൊൾ യഹൊവ ജനങ്ങളുടെ ഇടയിൽ സൎപ്പങ്ങളെ അയച്ചു അ
വ കടിച്ചു വളരെ ആളുകൾ മരിച്ചു-അപ്പൊൾ അവർ വന്നു മൊശെയൊടു ഞങ്ങൾ
പാപം ചെയ്തിരിക്കുന്നു ൟ സൎപ്പങ്ങളെ നീക്കെണ്ടതിന്നു നീ യഹൊവയൊടു അ
പെക്ഷിക്കെണമെ എന്നു പറഞ്ഞു-മൊശെ അവൎക്ക വെണ്ടി പ്രാൎത്ഥിച്ചാറെ നീ
സൎപ്പത്തെ വാൎത്തുണ്ടാക്കി കൊടി മരത്തിന്മെൽ തൂക്കുക കടിയെറ്റവർ അതി
നെ നൊക്കുമ്പൊൾ ജീവിക്കും എന്ന് യഹൊവ കല്പന പ്രകാരം മൊശെ ചെ
മ്പു കൊണ്ടു സൎപ്പത്തെ തീൎത്തു കൊടിമെൽ തൂക്കിച്ചു അതിനെ നൊക്കിയവ
ർ എല്ലാവരും ജീവിക്കയും ചെയ്തു-

൨൯. ബില്യം-

അനന്തരം ഇസ്രയെൽ പിന്നെയും കനാൻ ദെശത്തിന്റെ അതിൎക്ക അടു
ത്തു അമൊൎയ്യ രാജാവായ സീഹൊനെയും ബാശാനിൽ വാഴുന്ന ഒഗിനെയും
ജയിച്ചു യൎദൻ നദീതീരത്തിൽ പാളയം ഇറങ്ങിപാൎക്കുമ്പൊൾ മൊവബ രാ
ജാവായ ബാലാക്ക മെസൊപതാമ്യയിൽ പാൎത്തു വരുന്ന ബില്യം എന്നപ്ര
വാചകനെ വിളിപ്പാൻ സമ്മാനങ്ങളൊടു കൂട ദൂതരെ അയച്ചു നീ വന്നു എന്റെ
നെരെ പാൎക്കുന്ന ഈ വലിയ ജനസംഘത്തെ ശപിക്കെണം എന്നു പറയിച്ചു
പിന്നെ യഹൊവ രാത്രിയിൽ നീ ദൂതരൊടുകൂട പൊകയും ഞാൻ അനുഗ്രഹി
ച്ച ജനത്തെ ശപിക്കയുംഅരുത് എന്നു കല്പിച്ചത് കെട്ടു അവൻ കൂടപൊകാ
തെ ദൂതരെ വിട്ടയച്ചു-മൊവാബ രാജാവ് രണ്ടാമതും ശ്രെഷ്ഠന്മാരെ നിയൊഗി
ച്ചു വരെണം മാനവും ധനവുംവളരെ ഉണ്ടാകും എന്നു പറയിച്ചപ്പൊൾ ബില്യം സ
മ്മതിച്ചു കഴുത കയറി ശ്രെഷ്ഠന്മാരൊടു കൂട പുറപ്പെട്ടു പൊകുമ്പൊൾ യഹൊ
വയുടെ ദൂതൻ വഴിക്കൽ അവനെ തടുത്തുനിന്നു അവൻ വാൾ ധരിച്ചു വഴി
യിൽ നില്ക്കുന്നതു കഴുതകണ്ടു വയലിലെക്ക പൊയാറെ ബില്യം അടിച്ചു വഴിക്ക
ലാക്കി കഴുത പിന്നെയും ദൂതനെ കണ്ടിട്ടു വീണപ്പൊൾ ബില്യം കൊപിച്ചു അടി
അധികം കൂട്ടിയാറെ കഴുത അവനൊടു നീ എന്നെ അടിപ്പാൻ ഞാൻ എന്തു ചെ
യ്തിരിക്കുന്നു എന്നു മനുഷ്യ വചനത്താൽ പറഞ്ഞു-അതിന്റെ ശെഷം ദൈ
വം ബില്യമിന്റെ കണ്ണുതുറന്നു അവൻ വാൾ ഒങ്ങിനില്ക്കുന്ന ദൂതനെ കണ്ടു-രാ


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/54&oldid=189500" എന്ന താളിൽനിന്ന് ശേഖരിച്ചത്