Jump to content

താൾ:CiXIV128a 1.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

മതി സഭ എല്ലാവരും ശുദ്ധമുള്ളവർ യഹൊവ അവരിൽ ഉണ്ടു പിന്നെ നി
ങ്ങൾ യഹൊവയുടെ സംഘത്തിന്മെൽ ഉയൎന്നു കൊള്ളുന്നത് എന്തു എന്നു മ
ത്സരിച്ചു പറഞ്ഞപ്പൊൾ മൊശെ നിങ്ങൾ കലശങ്ങൾ എടുത്തു നാളെ ധൂപം
കാട്ടുവിൻ അപ്പൊൾ യഹൊവക്ക ബൊധിക്കുന്ന ആചാൎയ്യൻ ആർ എന്ന
തെളിയും എന്നു പറഞ്ഞതു കെട്ടു-പിറ്റെ നാൾ കൊരഹ മുതലായവർ സഭ
യൊടു കൂട കൂടാര വാതില്ക്കൽ നിന്നപ്പൊൾ യഹൊവ ഈ മത്സരക്കാരുടെ
ചുറ്റിൽ നിന്നു മാറിനില്പിൻ ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എ
ന്നു കല്പിച്ച ശെഷം ഭൂമി പിളൎന്നു അവരെയും അവരൊടു കൂടയുള്ളവരെ
യും സകല സമ്പത്തുകളെയും വിഴുങ്ങികളഞ്ഞു-പിന്നെ കൂടാരവാതില്ക്കൽ ധൂപം
കാണിക്കുന്ന ൨൫൦ പെരെയും അഗ്നി ദഹിപ്പിച്ചു-ജനങ്ങൾ മൊശെ അഹരൊ
ന്മാരെ വെറുത്തു നിങ്ങൾ തന്നെ ഇവൎക്കു നാശം വരുത്തിയത് എന്നു പറഞ്ഞ
പ്പൊൾ യഹൊവായിൽ നിന്നു ഒരു ബാധ പുറപ്പെട്ടു വന്നു ബാധിച്ചു ൧൪൭൦൦
പെർ മരിക്കയുംചെയ്തു-

അനന്തരം അവർക ദെശിൽ പാൎത്തു വെള്ളം ഇല്ലായ്ക കൊണ്ടു മൊശെ അഹ
രൊന്മാരൊടു മത്സരിച്ചപ്പൊൾ യഹൊവ പ്രത്യക്ഷനായി ഈ ജനസംഘം
ഒക്കെയും കാണ്കെ നീപാറയൊടു പറക എന്നാൽ വെള്ളം ഒഴുകും എന്നു കല്പിച്ചു
അപ്രകാരം മൊശെയും അഹരൊനും അവരെ കൂട്ടിയപ്പൊൾ മൊശെ കൈ ഉ
യൎത്തി ഹെ കലഹക്കാരെ ഈ പാറയിൽ നിന്നു നിങ്ങൾ്ക്ക വെള്ളം പുറപ്പെടീക്കാമൊ
എന്നു പറഞ്ഞു പാറയെ രണ്ടടിച്ചാറെ വെള്ളം വളരെ പുറപ്പെട്ടു ജനസംഘ
വും മൃഗങ്ങളും കുടിച്ചു- പിന്നെ യഹൊവ അവരൊടു നിങ്ങളും വിശ്വസിക്കാതെ
സംശയിച്ചിട്ടു എന്നെ ൟ സഭയുടെ മുമ്പാകെ ബഹുമാനിക്കായ്ക കൊണ്ടു നി
ങ്ങൾ ഇവരെ വാഗ്ദത്ത ദെശത്തിൽ പ്രവെശിപ്പിക്കയില്ല എന്നുകല്പിച്ചു-അന്നു മു
തൽ ആ സ്ഥലത്തിന്നു വിവാദവെള്ളം എന്നു പെർ വരികയും ചെയ്തു-

അവർ ൪൦ാം വൎഷത്തിൽ ഏദൊം രാജ്യം ചുറ്റി നടന്നു വലഞ്ഞ സമയം ഈ വന
ത്തിൽമരിപ്പാൻ ഞങ്ങളെ എന്തിന്നു കൂട്ടിക്കൊണ്ടു വന്നുഅപ്പവും വെള്ളവും ഇ
ല്ല- ൟ നിസ്സാര ഭക്ഷണത്തിൽ (മന്നയിൽ) ഉഴപ്പു വരുന്നു എന്നു പിറുപിറു


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/53&oldid=189498" എന്ന താളിൽനിന്ന് ശേഖരിച്ചത്