൪൩
ശുദ്ധിയെ കല്പിച്ചു മൂന്നാം ദിവസത്തിന്നായി ഒരുങ്ങു മാറാക്കുക മലെക്കു ചുറ്റും
ഒരു അതിരിനെ നിശ്ചയിച്ചു ആരും അതിനെ ആക്രമിക്കാതാക്കുക ആക്ര
മിച്ചാൽ മരിക്കും നിശ്ചയം എന്നു കല്പിച്ചു മൊശെ അപ്രകാരം നടത്തി-
മൂന്നാം ദിവസം പുലരുമ്പൊൾ മിന്നലുകളും ഇടിമുഴക്കവും കനത്ത മഴക്കാറും
മഹാകാഹള ശബ്ദവും പൎവ്വതത്തിന്മെൽ ഉണ്ടായതിനാൽ താഴെ നില്ക്കുന്ന ജ
നം നടുങ്ങി-പൎവ്വതം അഗ്നിയും പുകയും ചെൎന്നു ഇളകി കാഹളശബ്ദം ഏറ്റവും
വൎദ്ധിച്ചാറെ മൊശെ മുകളിൽ കരെറി ദൈവസന്നിധിയിൽ നിന്നു: അപ്പൊ
ൾ യഹൊവ അരുളിച്ചെയ്തതെന്തന്നാൽ-
അടിമവീടായ മിസ്ര ദെശത്തനിന്നു നിന്നെ കൊണ്ടു വന്നവനായ യ
ഹൊവയായ ഞാൻ നിന്റെ ദൈവം ആകുന്നു- ഞാൻ അല്ലാതെ അന്യദൈ
വങ്ങൾ നിണക്കുണ്ടാകരുത്-നിണക്കൊരു വിഗ്രഹത്തെയും യാതൊരു പ്രതി
മയെയും ഉണ്ടാക്കരുത്-അവറ്റെ കുമ്പിടുകയും സെവിക്കയും അരുത്-നിന്റെ
ദൈവമായ യഹൊവയുടെ നാമം വൃഥാ എടുക്കരുത്- സ്വസ്ഥനാളിനെ ശുദ്ധീ
കരിപ്പാൻ ഒൎക്ക ആറു ദിവസം നീ അദ്ധ്വാനപ്പെട്ടു നിന്റെ വെല ഒക്കയും ചെ
യ്ക എഴാം ദിവസം നിന്റെ ദൈവമായ യഹൊവയുടെ സ്വസ്ഥത ആകുന്നു
അതിൽ നീ ഒരു വെലയും ചെയ്യരുത്-നിന്റെ മാതാപിതാക്കന്മാരെ ബഹു
മാനിക്ക-നീ കുലചെയ്യരുത്- നീ വ്യഭിചാരം ചെയ്യരുത്-നീ മൊഷ്ടിക്ക
രുത്-നിന്റെ കൂട്ടുകാരന്റെ നെരെ കള്ളസാക്ഷി പറയരുത്-നി
ന്റെ കൂട്ടുകാരനുള്ളത് യാതൊന്നിനെയും മൊഹിക്കരുത്-
ജനങ്ങൾ കാഹളധ്വനിയും ഇടിമുഴക്കവും കെട്ടുമിന്നലും പുകയും കണ്ട
പ്പൊൾ ഞെട്ടി നീങ്ങി മൊശെയൊടു നീ ഞങ്ങളൊടു പറക- ഞങ്ങൾ മരിക്കാ
തിരിക്കെണ്ടതിന്നു ദൈവം ഞങ്ങളൊടു സംസാരിക്കരുത് ദൈവം നി
ന്നൊടു കല്പിക്കുന്നതൊക്കയും ഞങ്ങൾ കെട്ടനുസരിക്കും എന്നു പറഞ്ഞപ്പൊ
ൾ യഹൊവ മൊശെയൊടു അവൎക്കും മക്കൾ്ക്കും ഗുണം ഭവിക്കെണ്ടതിന്നു എ
ന്നെ ഭയപ്പെട്ടു എൻ കല്പനകളൊക്കയും പ്രമാണിപ്പാൻ തക്ക ഹൃദയം ഉ
ണ്ടായാൽ കൊള്ളായിരുന്നു എന്നു കല്പിച്ചു-മൊശെ മലമുകളിലെ മെഘ