Jump to content

താൾ:CiXIV128a 1.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

വർ പിറ്റെ ദിവസം രാവിലെ ഉറച്ച പനി പൊടി പൊലെ ഒരു സാധനം നീ
ളെ കണ്ടപ്പൊൾ അറിയാഞ്ഞു- ഇത് എന്തു എന്നൎത്ഥമുള്ള മാൻഹു എന്നു തമ്മി
ൽ തമ്മിൽ പറഞ്ഞാറെ ഇതു യഹൊവ ആകാശത്തിൽ നിന്നു ഭക്ഷിപ്പാൻ തന്നി
രിക്കുന്ന അപ്പമാകുന്നു എന്നു മൊശെ അറിയിച്ചു-വെള്ളം കുറവായ സമയം
നീ ഞങ്ങളെ ദാഹത്താൽ നശിപ്പിപ്പാൻ എന്തിന്നു കൂട്ടിക്കൊണ്ടു വന്നു എന്നു നീ
രസപ്പെട്ടു പറഞ്ഞപ്പൊൾ മൊശെ യഹൊവയൊടു നിലവിളിച്ചു കല്പനപ്രകാ
രം ദണ്ഡു കൊണ്ടു ഒരു പാറമെൽ അടിച്ചാറെ വെള്ളം വന്നു ജനങ്ങൾ കുടി
ക്കയും ചെയ്തു-


അങ്ങിനെ സഞ്ചരിക്കുന്ന സമയത്ത കവൎച്ചക്കാരായ അമലെക്യർ വന്നു യു
ദ്ധം തുടങ്ങി പലരെയും കൊന്നപ്പൊൾ യൊശു സൈന്യത്തൊടു കൂട അവരു
ടെ നെരെ പൊരുതു-മൊശെ കുന്നിൻ മുകളിൽ കരെറി പ്രാൎത്ഥിച്ചു- കൈ പൊ
ങ്ങിച്ചിരിക്കുമ്പൊൾ ഇസ്രയെല്യൎക്ക വീൎയ്യം വൎദ്ധിച്ചു-കൈ താഴ്ത്തിയപ്പൊ
ൾ ശത്രു പ്രബലപ്പെട്ടു-കൈതളൎന്നു താഴ്ത്തിയാറെ അഹറൊനും ഹൂരും ഇരുപുറ
വും നിന്നു മൊശെയുടെ കൈകളെ താങ്ങി. അപ്രകാരം അമലെക്യർ തൊ
റ്റു പൊകയും ചെയ്തു-

൨൪. ന്യായപ്രമാണം.

അവർ മൂന്നാം മാസത്തിൽ സീനായി മലയുടെ താഴ്വരയിൽ എത്തി അവിടെ
ഒരു വൎഷത്തൊളം പാൎത്തു-ആ വൎഷത്തിന്നകം അവരുടെ ആചാരങ്ങളൊ
ക്കെക്കും ഒരു ക്രമവും സ്ഥിരതയും വന്നു-മൊശെ ദൈവകല്പന പ്രകാരം അവ
രെ ഗൊത്രങ്ങളായും വംശങ്ങളായും വിഭാഗിച്ചു- കാൎയ്യങ്ങളെ നടത്തെണ്ടതിന്നു
മെധാവികളെയും അധിപന്മാരെയും മൂപ്പന്മാരെയും നിശ്ചയിച്ചു ജനങ്ങളെ
എണ്ണിനൊക്കി യുദ്ധം ചെയ്വാൻ തക്കവർ ൬ ലക്ഷത്തില്പരം ഉണ്ടു എന്നു ക
ണ്ടു- ദൈവം അവിടെ വെച്ചു തന്നെ അവൎക്ക ന്യായപ്രമാണത്തെ അറിയിച്ചു
രാജ്യ നിശ്ചയത്തെയും ഗൊത്ര മൎയ്യാദകളെയും നിയമിച്ചു ഇപ്രകാരം അവ
ർ ദൈവത്തിന്റെ ജനമായി ഭവിച്ചു-അവർ മലയുടെ താഴ്വരയിൽ ഇറങ്ങി
പാൎത്തു മൊശെ മലമുകളിൽ കയറിയപ്പൊൾ അവനൊടു യഹൊവ ഈ ജനങ്ങൾ്ക്ക


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/46&oldid=189483" എന്ന താളിൽനിന്ന് ശേഖരിച്ചത്