താൾ:CiXIV128a 1.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ശെ പറഞ്ഞു ആശ്വസിപ്പിച്ചശെഷം യഹൊവ അവനൊടു നീ എന്തിന്നു എ
ന്നൊടു നിലവിളിക്കുന്നു നെരെ നടക്കെണം എന്നു ഇസ്രയെല്യരൊടു പറഞ്ഞു
ദണ്ഡു കൊണ്ടു സമുദ്രത്തെ വിഭാഗിക്ക എന്നാൽ അവർ അതിന്നടുവിൽ കൂ
ടി കടന്നു പൊകുമാറാകും ഞാൻ രാജാവിലും അവന്റെ തെർ കുതിരക
ളിലും എന്റെ വൈഭവം കാണിക്കുമ്പൊൾ ഞാൻ യഹൊവ ആകുന്നു എ
ന്നു മിസ്രക്കാർ അറിയെണ്ടി വരും എന്നു അരുളിച്ചെയ്ത ശെഷം മെഘത്തൂ
ൺ ഇസ്രയെല്യരുടെ മുമ്പു വിട്ടു രണ്ടു സൈന്യങ്ങളുടെ നടുവിൽ വന്നു ഇസ്ര
യെല്യൎക്ക വെളിച്ചവും മറ്റെവൎക്കു ഇരിട്ടും ആയി നിന്നു കൊണ്ടിരുന്നു- യ
ഹൊവ ആ രാത്രി മുഴുവനും കിഴക്കങ്കാറ്റിനെ അടിപ്പിച്ചു വെള്ളത്തെ രണ്ടു
ഭാഗത്തും ആക്കിയപ്പൊൾ ഇസ്രയെല്യർ അതിന്നടുവിൽ കൂടി കടന്നു കര
ക്കെത്തി മിസ്രക്കാരും പിന്തുൎടന്നു പുലർകാലത്തു യഹൊവ മെഘത്തൂണിൽ നി
ന്നു അവരുടെ സൈന്യത്തെ നൊക്കി അവൎക്ക ഭയവും കലക്കവും വരുത്തിയാറെ
അവർ നാം ഓടിപ്പൊക യഹൊവ ഇസ്രയെല്യൎക്ക വെണ്ടി യുദ്ധം ചെയ്യുന്നു എ
ന്നു നിലവിളിച്ചു പറഞ്ഞു ഉടനെ മൊശെ ദൈവകല്പന പ്രകാരം കടലിന്മെൽ കൈ
നീട്ടി വെള്ളവും തിരിച്ചുവന്നു മിസ്രക്കാർ അതിന്റെ നെരെ ഒടി ആരും ശെ
ഷിക്കാതെ എല്ലാവരും വെള്ളത്തിൽ മുങ്ങിപ്പൊകയും ചെയ്തു-

൨൩. മരുഭൂമിയിലെ സഞ്ചാരം.

ഇസ്രയെല്യർ ചെങ്കടൽ വിട്ടു വെള്ളവും സസ്യാദികളും ഇല്ലാത്ത ഭൂമിയിൽ കൂ
ടി ൩ ദിവസം നടന്നു മാറ എന്ന സ്ഥലത്തെത്തിയാറെ വെള്ളം കണ്ടു കൈപ്പുര
സം കൊണ്ടു കുടിപ്പാൻ കഴിയാഞ്ഞപ്പൊൾ ജനങ്ങൾ എന്തു കുടിക്കെണ്ടു എ
ന്നു മൊശെയൊടു വെറുത്തു പറഞ്ഞ സമയം അവൻ പ്രാൎത്ഥിച്ചു യഹൊവ കാ
ണിച്ചമരത്തെ വെള്ളത്തിൽ ഇട്ടപ്പൊൾ വെള്ളം മധുരമായി വന്നു-ഞാൻ അ
ല്ലൊ നിന്റെചികിത്സകനാകുന്നു എന്നു യഹൊവ ജനത്തൊടു കല്പിക്ക
യും ചെയ്തു-

അതിന്റെ ശെഷം ഇറച്ചിയും അപ്പവും ഇല്ലായ്കയാൽ അവർ പിറുപിറുത്താ
റെ യഹൊവ കാടപ്പക്ഷികളെ വലിയ കൂട്ടത്തൊടെ വരുത്തിയതല്ലാതെ അ


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/45&oldid=189481" എന്ന താളിൽനിന്ന് ശേഖരിച്ചത്