Jump to content

താൾ:CiXIV128a 1.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

കളും അപ്രകാരം കാണിച്ചപ്പൊൾ രാജാവ് അതിനെ കൂട്ടാക്കാതെ
ഇരുന്നു-

അവൻ ദിവ്യകല്പന പ്രമാണിക്കാതെ കഠിന മനസ്സുള്ളവനായി തീൎന്നാറെ
ദൈവം അവനെ ഇളക്കെണ്ടതിന്നു ഭയങ്കര ബാധകളെ അയച്ചു-മൊ
ശെ കല്പന പ്രകാരം ദണ്ഡു കൊണ്ടു നീല നദിയിലെ വെള്ളങ്ങളിന്മെൽ അടി
ച്ചപ്പൊൾ വെള്ളം രക്തമായി ചമഞ്ഞു മത്സ്യങ്ങളും ചത്തു പൊയി- വെള്ളം
കുടിപ്പാൻ കഴിയായ്ക കൊണ്ടു മിസ്രക്കാർ ഒരൊ കുഴികുഴിച്ചുണ്ടാക്കി ത
ണ്ണീർ കൊരി കുടിക്കെണ്ടി വന്നു-

പിന്നെയും അഹരൊൻ ആ പുഴയിൽ ദണ്ഡിനെ നീട്ടിയാറെ വെള്ളത്തിൽ
നിന്നു തവളകൾ കരെറി മിസ്രയിൽ എങ്ങും നിറഞ്ഞു എല്ലാ ഭവനങ്ങളിലും
രാജധാനിയിലും കിടക്കമുറി മുതലായവയിലും വ്യാപിച്ചപ്പൊൾ രാജാവ്
യഹൊവയൊടു അപെക്ഷിക്ക അവൻ ഈബാധ നീക്കിയാൽ ഞാൻ ജ
നത്തെ വിടാം എന്ന് മൊശയെ മുട്ടിച്ചു ആയവൻ പ്രാൎത്ഥിച്ചിട്ടു തവളകൾ ഒ
ക്കയും മരിച്ചു ആശ്വാസം വന്നാറെ രാജാവ് പിന്നെയും ഹൃദയം കഠിനമാക്കി
ഇസ്രയെല്യരെ വിട്ടയക്കാതെ ഇരുന്നു-

അതിന്റെ ശെഷം അഹരൊൻ ദണ്ഡുനീട്ടി ദെശത്തിലെ മൺപൊടി അടി
ച്ചു മനുഷ്യരെയും ജന്തുക്കളെയും ബാധിക്കെണ്ടതിന്നു പെൻ കൂട്ടമാക്കിതീൎത്തു
മന്ത്രവാദികൾ അപ്രകാരം ഉണ്ടാക്കുവാൻ കഴിയാഞ്ഞപ്പൊൾ ഇത് ദൈവ
ത്തിന്റെ വിരൽ എന്ന പറഞ്ഞു എങ്കിലും രാജാവിൻ മനസ്സിന്നു ഇളക്കം
വന്നില്ല-

അനന്തരം യഹൊവ പൊന്തകളെ അയച്ചു രാജാവെയും ജനങ്ങളെയും
വളരെ പീഡിപ്പിച്ചു- ആ ബാധയും നിഷ്ഫലമായപ്പൊൾ ദെശത്തിലെ എ
ല്ലാ മൃഗക്കൂട്ടങ്ങളിലും ഒരു മഹാവ്യാധി പിടിപ്പിച്ചു അതിനാൽ കുതിര കഴുത ഒ
ട്ടകങ്ങളും ആടുമാടുകളും വളരെ മരിച്ചു എന്നിട്ടും രാജാവ് കഠിന ഹൃദയനാ
യി തന്നെ പാൎത്തു-

പിന്നെയും മൊശെ കൈ നിറയ അട്ടക്കരി അടിച്ചുവാരി രാജാവിൻ മുമ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/42&oldid=189474" എന്ന താളിൽനിന്ന് ശേഖരിച്ചത്