താൾ:CiXIV128a 1.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ന്റെ വാൽ പിടിച്ചപ്പൊൾ ദണ്ഡായി തന്നെ തീൎന്നു അതിന്റെ ശെഷം കൈ
മാറിലിടുക എന്ന വാക്കിൻ പ്രകാരം ചെയ്തു എടുത്തു നൊക്കിയപ്പൊൾ
വെളുപ്പു രൊഗമായി കണ്ടു-പിന്നെയും മാറിൽ ഇടെണം എന്നു കെട്ടനുസരി
ച്ചപ്പൊൾ ശുദ്ധമായിതീൎന്നു- ൟ രണ്ടു അടയാളങ്ങളെ വിശ്വസിക്കാഞ്ഞാ
ൽ നീലനദിയിലെ വെള്ളം കൊരി കരമെൽ ഒഴിക്കെണം എന്നാൽ രക്ത
മായി ചമയും എന്നു യഹൊവ കല്പിക്കയും ചെയ്തു-

പിന്നെ മൊശെ എൻ കൎത്താവെ ഞാൻ വാചാലനല്ല തടിച്ച വായും നാ
വുമുള്ളവനത്രെ-എന്നു പറഞ്ഞപ്പൊൾ യഹൊവ മനുഷ്യന്നു വായി
വെച്ചതാർ ഊമനെയും ചെവിടനെയും കാഴ്ചയുള്ളവനെയും കുരുട
നെയും ഉണ്ടാക്കുന്നവൻ ആർ ഞാൻ അല്ലയൊ-ഇപ്പൊൾ നീ പൊക പറ
യെണ്ടുന്നതിനെ ഞാൻ ഉപദെശിക്കും വായ്ത്തുണയായും ഇരിക്കും നിന്റെ
ജ്യെഷ്ഠനായ അഹരൊൻ നിന്നെ എതിരെല്പാൻ പുറപ്പെട്ടു വരു
ന്നു അവൻ നിണക്ക പകരമായി സംസാരിക്കയും ചെയ്യും എന്നു ക
ല്പിച്ചു-

അനന്തരം മൊശെ അഹരൊനൊടു കൂട മിസ്രയിൽ പൊയി ഇസ്രയെല്യ
രുടെ മൂപ്പന്മാരെ വരുത്തി ദൈവവചനങ്ങളെ ഒക്കയും അറിയിച്ച ശെഷം
രാജാവെ ചെന്നു കണ്ടു വനത്തിൽ വെച്ചു ഒർ ഉത്സവം കഴിക്കെണ്ടതി
ന്നു എൻ ജനത്തെ വിട്ടയക്കെണം എന്നു ഇസ്രയെൽ ദൈവമായ യഹൊ
വയുടെ കല്പന എന്നുണൎത്തിച്ചപ്പൊൾ ഞാൻ അനുസരിക്കെണ്ടുന്ന യഹൊ
വ ആർ ഞാൻ യഹൊവയെ അറിയുന്നില്ല ഇസ്രയെല്യരെ വിടുകയുമില്ല
എന്നു പറഞ്ഞയച്ചു-അതല്ലാതെ വിചാരിപ്പുകാരെ വരുത്തി ൟ ജനങ്ങ
ൾ മടിയന്മാർ അതുകൊണ്ടു വെല അധികം എടുപ്പിക്കെണം മുമ്പെത്ത ക
ണക്ക പ്രകാരം ഇഷ്ടകകൾ ഉണ്ടാക്കിച്ചു ഇനി മെൽ ചുടെണ്ടതിന്നു വൈ
ക്കൊൽ കൊടുക്കരുത് അവർ തന്നെ അതിനെ കൊണ്ടു വരട്ടെ എന്നു ക
ല്പിച്ച ശെഷം മൊശെ ദൈവം തങ്ങളെ അയച്ചു എന്നറിയിപ്പാനായി
ദണ്ഡു കൊണ്ടുള്ള അതിശയങ്ങളെ കാണിച്ചു എങ്കിലും മിസ്ര മന്ത്രവാദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/41&oldid=189472" എന്ന താളിൽനിന്ന് ശേഖരിച്ചത്