൩൬
ത്രൊ ൟ അവസ്ഥ കെട്ടപ്പൊൾ അവനെ വരുത്തി വീട്ടിൽ പാൎപ്പിച്ചു പു
ത്രിയായ സിപ്പൊരയെ ഭാൎയ്യയാക്കി കൊടുത്തു ആട്ടിൻ കൂട്ടങ്ങളെ മെയ്പാനാ
യി ഏല്പിക്കയും ചെയ്തു-
൨൧.മൊശെ ഫരവൊ എന്ന രാജാവിന്റെ മുമ്പാകെ
നിന്നത്
മൊശെ ൪൦ വൎഷം മിദ്യാനിൽ പാൎത്തു വന്നു ഒരു സമയം ആട്ടിൻ കൂട്ടത്തെ
ഹൊറെബ് മലയുടെ താഴ്വരയിൽ ആക്കി മെച്ചു കൊണ്ടിരുന്നപ്പൊൾ ക
ത്തിക്കൊണ്ടിരുന്നിട്ടും വെന്തു പൊകാതിരിക്കുന്ന ഒരു മുൾപ്പടൎപ്പു കണ്ടു അ
തിശയിച്ചു അടുത്തു ചെന്നാറെ അതിൽ നിന്നു ദൈവം മൊശെ മൊശെ
എന്നു വിളിക്കുന്നതിനെ കെട്ടു ഇതാ ഞാൻ ഇവിടെ തന്നെ എന്നു മൊ
ശെ പറഞ്ഞപ്പൊൾ ദൈവം അടുത്തു വരരുത് ചെരിപ്പുകളെ അഴിച്ചു
കൊൾ്ക നീ നില്ക്കുന്ന സ്ഥലം ശുദ്ധഭൂമിയല്ലൊഎന്നു കല്പിച്ച ഉടനെ മൊശെ
ചെരിപ്പുകളെ അഴിച്ച ശെഷം ഞാൻ നിൻ പിതാവിന്റെ ദൈവം
ആകുന്നു-അബ്രഹാം ഇസ്ഹാക്ക യാക്കൊബ എന്നവരുടെ ദൈവം
തന്നെ എന്നരുളിച്ചെയ്തപ്പൊൾ മൊശെ ഭയപ്പെട്ടു മുഖത്തെ മറെച്ചു.
പിന്നെ യഹൊവ മിസ്രയിലുള്ള എന്റെ ജനത്തിന്റെ പീഡ ഞാൻ ക
ണ്ടു നിലവിളിയെയും കെട്ടു അവരെ മിസ്രക്കാരുടെ കൈയിൽ നിന്നു
വിടുവിച്ചു പാലും തെനും ഒഴുകുന്ന ഒരു ദെശത്തിൽ ആക്കുവാൻ ഇറങ്ങി വ
ന്നിരിക്കുന്നു ഇപ്പൊൾ നീ എൻ ജനത്തെ മിസ്രയിൽനിന്നു പുറപ്പെടുവി
ക്കെണ്ടതിന്നു ഞാൻ നിന്നെ രാജസന്നിധിയിൽ അയക്കാം എന്നു കല്പിച്ചാ
റെ മൊശെ രാജാവിനെ ചെന്നു കണ്ടു ഇസ്രയെല്യരെ കൂട്ടി ക്കൊണ്ടു വരു
വാൻ ഞാൻ പ്രാപ്തനൊ എന്നുണൎത്തിച്ചപ്പൊൾ ഞാൻ നിന്നൊടു കൂട ഇ
രിക്കുമല്ലൊഎന്നത് കെട്ടിട്ടു മൊശെ പറഞ്ഞു അവർ എന്നെ വിശ്വസി
ക്കാതെ യഹൊവ നിണക്ക പ്രത്യക്ഷനായില്ല എന്നു പറയും-എന്നതി
ന്നു യഹൊവയുടെ അരുളപ്പാടുണ്ടായി കൈയിലുള്ള ദണ്ഡിനെ നിലത്തി
ട്ടു സൎപ്പമായി ഭവിച്ചത്കൊണ്ടു പെടിച്ചു-പിന്നെ കല്പന പ്രകാരം അതി