Jump to content

താൾ:CiXIV128a 1.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ആ കാലത്തു ലെവി ഗൊത്രക്കാരനായ അമ്രാമിന്നു സുന്ദരനായ ഒരു പുത്രൻ
ജനിച്ചു-അമ്മ അവനെ ഭയത്തൊടെ മൂന്നു മാസം ഒളിച്ചു വെച്ചു പിന്നെ ഒ
ളിപ്പാൻ കഴിയാഞ്ഞപ്പൊൾ ഒരു പെട്ടി വാങ്ങി പശതെച്ചു കുഞ്ഞനെ അതി
ൽ കിടത്തി നീലനദീ തീരത്ത ചമ്മിയുള്ള ഒരു ദിക്കിൽ വെച്ചു കുട്ടിയുടെ സ
ഹൊദരിയെ അരികെ പാൎപ്പിച്ചു-അതിന്റെ ശെഷം രാജപുത്രി പുഴയിൽ കു
ളിപ്പാൻ വന്നു ആ പെട്ടിയെ കണ്ടപ്പൊൾ ദാസിയെ അയച്ചു പെട്ടിയെ വരു
ത്തി തുറന്നു നൊക്കിയാറെ കരയുന്ന കുഞ്ഞനെ കണ്ടു അവൾ മനസ്സലി
ഞ്ഞു ഇത്‌ഒരുഎബ്രായ കുട്ടി എന്നു പറഞ്ഞത കെട്ടപ്പൊൾ സഹൊദരി
അടുത്തുവന്നു മുല കൊടുക്കെണ്ടതിന്നു എബ്രായസ്ത്രീയെ വിളിക്കെണ
മൊ എന്നു ചൊദിച്ചു കല്പന വാങ്ങി അമ്മയെ വരുത്തിയ ശെഷം രാജപു
ത്രി കുഞ്ഞനെ വളൎത്തെണ്ടതിനായി അവളുടെ കൈക്കൽ ഏല്പിച്ചു-മുതിൎന്ന
പ്പൊൾ അവനെ വാങ്ങി തനിക്ക പുത്രനാക്കി വെച്ചു മിസ്രക്കാരുടെ സകല
വിദ്യകളെ പഠിപ്പിച്ചും വെള്ളത്തിൽനിന്നു എടുത്തവൻ എന്നൎത്ഥമുള്ള മൊ
ശെ എന്ന പെർ വിളിക്കയും ചെയ്തു-.

അവൻ പ്രാപ്തനായപ്പൊൾ രാജമഹത്വത്തിലും ധനത്തിലും രസിക്കാതെ
ഇസ്രയെല്യരുടെ ഞെരിക്കങ്ങളെ കണ്ടിട്ടു ദുഃഖിച്ചു കൊണ്ടിരുന്നു ൪൦ാം വ
യസ്സിൽ ഒരു ദിവസം സഹൊദരന്മാരുടെ അരികിൽ ചെന്നാറെ അവരിൽ
ഒരുവനെ ഒരു മിസ്രക്കാരൻ അടിക്കുന്നതു കണ്ടപ്പൊൾ അവനെ അടിച്ചു
കൊന്നുകളഞ്ഞു-ദൈവം എന്റെ കൈകൊണ്ടു ഇസ്രയെല്യൎക്ക രക്ഷ വ
രുത്തുവത് അവർ കണ്ടറിയും എന്നവൻ വിചാരിച്ചതു നിഷ്ഫലമായി ആ
കുല കാൎയ്യം രാജാവും അറിഞ്ഞു കൊല്ലുവാൻ ഭാവിച്ചപ്പൊൾ മൊശെ ഒടി
അബ്രഹാമിന്റെ സന്തതിക്കാരായ മിദ്യാനരുടെ ദെശത്തിൽ എത്തി ഒരു
കിണറ്റിന്റെ അരികെ ഇരുന്നപ്പൊൾ ആ നാട്ടിലെ ആചാൎയ്യന്റെ ൭ പു
ത്രിമാർ വന്നു ആടുകൾ്ക്ക വെള്ളം കൊരി തൊട്ടികളെ നിറെച്ചാറെ വെറെ ഇട
യന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞത് കണ്ടു മൊശെ അവരെ രക്ഷിച്ചു
ആടുകളെ വെള്ളം കുടിപ്പിക്കയും ചെയ്തു- കന്യകമാരുടെ അഛ്ശനായ യി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/39&oldid=189468" എന്ന താളിൽനിന്ന് ശേഖരിച്ചത്