Jump to content

താൾ:CiXIV128a 1.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

വിടെ അയച്ചിരിക്കുന്നു-ഉടനെ മടങ്ങി ചെന്നു നിന്മകൻ ഇരിക്കുന്നു ദൈവം
അവനെ മിസ്രയിൽ കൎത്താവാക്കി വെച്ചിരിക്കുന്നു എന്നും എന്റെ അവ
സ്ഥ കണ്ടതും കെട്ടതും ഒക്ക അഛ്ശനെ അറിയിച്ചു താമസിയാതെ അവനെ
കൂട്ടി കൊണ്ടു വരുവിൻ എന്നും മറ്റും പറഞ്ഞാറെ അവനും അനുജനായ
ബന്യമീനും കഴുത്തിൽ കെട്ടിപിടിച്ചു കരഞ്ഞു ജ്യെഷ്ഠന്മാരെയും ചുംബി
ച്ചു കരഞ്ഞു അന്യൊന്യം സംസാരിക്കയും ചെയ്തു-ആ വൎത്തമാനം രാജാ
വ് കെട്ടപ്പൊൾ പ്രസാദിച്ചു യൊസെഫിനൊടു നിന്റെ അഛ്ശനെയും
കുഡുംബങ്ങളെയും വരുത്തുവാൻ പറക അതിന്നു വെണ്ടുന്ന രഥങ്ങളും മ
റ്റും ഇവിടെ നിന്നു കൊടുത്തയക്ക എന്നു കല്പിച്ച പ്രകാരം അവൎക്കുദ്രവ്യ
വും അന്നവസ്ത്രാദികളും കൊടുത്തു വഴിക്കൽ നിന്നു ശണ്ഠകൂടരുത്എന്നു
പറഞ്ഞയച്ചു- അവരും സന്തൊഷത്തൊടെ കനാനിലെക്ക യാത്രയാ
കയും ചെയ്തു-

൧൯. യാക്കൊബ മിസ്രയിലെക്ക പൊയി വസിച്ചതു-

അനന്തരം ആ ൧൧ സഹൊദരന്മാർ അഛ്ശന്റെ അടുക്കെ എത്തി യൊസെ
ഫ ജീവിച്ചിരിക്കുന്നു മിസ്രയിലെ സൎവ്വാധികാരിയാകുന്നു എന്നു അറി
യിച്ചപ്പൊൾ അവൻ ഭൂമിച്ചു പ്രമാണിക്കാതെ ഇരുന്നു-പിന്നെ യൊ
സെഫ പറഞ്ഞ വാക്കുകൾ കെട്ടു കൊടുത്തയച്ച തെരുകളും മറ്റും കണ്ട
പ്പൊൾ സന്തൊഷത്താൽ അവന്റെ ആത്മാവ് ഉണൎന്നുമതി എന്മകൻ
ഇരിക്കുന്നു ഞാൻ മരിക്കും മുമ്പെ അവനെ പൊയി കാണും എന്നു തെളി
ഞ്ഞു പറകയും ചെയ്ത-. അതിന്റെ ശെഷം അവൻ കുഡുംബങ്ങളൊടും സക
ലപദാൎത്ഥങ്ങളൊടും കൂടപുറപ്പെട്ടു മിസ്രയിൽ എത്തി-ആ വൎത്തമാനം യൊ
സെഫ കെട്ടപ്പൊൾ തന്റെ തെരിൽ കയറി അഛ്ശനെ എതിരെറ്റു കണ്ടാ
റെ അവന്റെ കഴുത്തിൽ കെട്ടിപിടിച്ചു വളരെ നെരം കരഞ്ഞ ശെഷം യാ
ക്കൊബ് നിന്റെ മുഖം കണ്ടുവല്ലൊ ഇനി ഞാൻ മരിച്ചാൽ വെണ്ടതി
ല്ല എന്നു പറഞ്ഞു-അനന്തരം അഛ്ശൻ കുഡുംബങ്ങളൊടു കൂട ൟ ദെശ
ത്ത എത്തി എന്ന് യൊസെഫ രാജാവൊടു ഉണൎത്തിച്ചു അവനെയും ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/36&oldid=189462" എന്ന താളിൽനിന്ന് ശേഖരിച്ചത്