താൾ:CiXIV128a 1.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ത്രം എന്തിന്നു കട്ടു എന്നു ചൊദിച്ചതിന്നു അവർ അപ്രകാരം ഒരിക്കലും
ചെയ്കയില്ല ഞങ്ങൾ നെരുള്ളവർ അത് ആരുടെ വക്കൽ എങ്കിലും ക
ണ്ടാൽ അവൻ മരിക്കട്ടെ ഞങ്ങളും അടിമകളാകും എന്നു പറഞ്ഞാറെ കാ
ൎയ്യസ്ഥൻ ശൊധന ചെയ്തു ബന്യമീന്റെ ചാക്കിൽ ആ പാത്രം കണ്ടപ്പൊ
ൾ എല്ലാവരും വിറെച്ചു വസ്ത്രങ്ങളെ കീറി മടങ്ങി ചെന്നു യൊസെഫി
നെ കണ്ടു കാല്ക്കൽ വീഴുകയും ചെയ്തു-അവൻ നീരസഭാവം കാട്ടി എന്തി
ന്ന് ഇപ്രകാരം ചെയ്തു എന്നു കല്പിച്ചപ്പൊൾ യഹൂദ മുതിൎന്നു കൎത്താവൊ
ടു എന്തു പറയെണ്ടു ഞങ്ങൾ കുറ്റമില്ലാത്തവർ എന്നു എങ്ങിനെ കാട്ടെ
ണ്ടു അടിയങ്ങളുടെ അകൃത്യം ദൈവം കണ്ടെത്തി ഇതാ ഞങ്ങൾ എല്ലാ
വരും കൎത്താവിന്നടിമകൾ എന്ന് അറിയിച്ചാറെ യൊസെഫ അത്‌അ
രുത്‌പാത്രം എടുത്തവൻ അടിമയായാൽ മതി നിങ്ങൾ സുഖെന അഛ്ശ
ന്റെ അടുക്കെ പൊകുവിൻ എന്നു കല്പിച്ചപ്പൊൾ യഹൂദാ കൎത്താവെ കൊ
പിക്കരുതെ കരുണ ചെയ്തു ഇവനെ വിട്ടയക്കെണമെ-ഞങ്ങൾ അനു
ജനെ കൂടാതെ വീട്ടിൽ ചെന്നാൽ അഛ്ശൻ ദുഃഖത്താൽ മരിക്കും നിശ്ച
യം-ഞാൻ തന്നെ പൈതലിന്നു വെണ്ടി ജാമീൻ‌ നിന്നു ഒരു വിഘ്നവും ഭ
വിക്കാതെ കൂട്ടി കൊണ്ടു വരാം എന്നു അഛ്ശനൊടു പറഞ്ഞു-പൊന്നിരിക്കു
ന്നു-അതു കൊണ്ടു ഇവന്നു പകരം ഞാൻ അടിമയായി പാൎക്കാം പൈ
തൽ സഹൊദരന്മാരൊടു കൂട പൊകട്ടെ അവനെ കൂടാതെ ഞാൻ എ
ങ്ങിനെ അഛ്ശനെ ചെന്നു കാണും എന്നിങ്ങിനെ മുട്ടിച്ചപെക്ഷിച്ചപ്പൊ
ൾ യൊസെഫ തന്നെ അടക്കുവാൻ കഴിയാതെ ചുറ്റുമുള്ളവരെ പുറത്താ
ക്കി തിണ്ണം കരഞ്ഞു സഹൊദരന്മാരൊടു ഞാൻ യൊസെഫ ആകുന്നു അ
ഛ്ശൻ ജീവിക്കുന്നുവൊ എന്നു പറഞ്ഞാറെ അവർ വിറെച്ചു ഉത്തരം ഒന്നും
പറയായ്കയാൽ അടുത്തു വരുവാൻ അപെക്ഷിച്ചു അടുത്തു ചെന്നു മിണ്ടാ
തെ നിന്നപ്പൊൾ നിങ്ങൾ മിസ്രായ്മിലെക്ക വിറ്റു കളഞ്ഞ യൊസെഫ ഞാ
ൻ തന്നെ ആകുന്നു എന്നു പറഞ്ഞു-വിറ്റതു ചൊല്ലി ഇപ്പൊൾ ദുഃഖിക്കരുത്
നിങ്ങളല്ല ദൈവം നിങ്ങളുടെ ജീവരക്ഷക്കായിട്ടു മുമ്പെ എന്നെ ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/35&oldid=189460" എന്ന താളിൽനിന്ന് ശേഖരിച്ചത്