താൾ:CiXIV128a 1.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

മിത്തം സങ്കടം പറഞ്ഞാറെ ഇനിയും ൭ സംവത്സരം സെവിച്ചാൽ രാഹെ
ലിനെ കൂട തരാം എന്നു പറഞ്ഞു ആയത്‌യാക്കൊബ്‌സമ്മതിച്ചു പിന്നെ
യും സെവിച്ചു രാഹെലിനെയും വിവാഹം കഴിക്കയും ചെയ്തു-ൟ ര
ണ്ടു ഭാൎയ്യമാരിൽ നിന്നു അവന്നു ഇസ്രയെൽ ഗൊത്രപിതാക്കന്മാരായ
൧൨ പുത്രന്മാർ ജനിച്ചു അവരുടെ നാമങ്ങളാവിത്-രൂബൻ -ശിമ്യൊ
ൻ- ലെവി-യഹൂദാ-ദാൻ-നപ്തലി-ഗാദ്-അശെർ-ഇസസ്ക്കാർ-ജബുലൂ
ൻ- യൊസെഫ-ബന്യമിൻ-യാക്കൊബ്൧൪ സംവത്സരം സെവിച്ചു തീ
ൎന്ന ശെഷം ലാബാന്റെ ആപെക്ഷകെട്ടിട്ടു പിന്നെയും ൬ വൎഷം സെവി
ച്ചു പാൎത്തു ദൈവാനുഗ്രഹത്താലെ അവന്നു ദാസീദാസന്മാരും ഒട്ടകങ്ങ
ളും കഴുതകളും ആടുമാടുകളും വളരെ വൎദ്ധിച്ചു ലാബാൻ സമ്പത്തു നിമിത്തം
മുഖപ്രസാദം കാണിക്കാതെ അസൂയപ്പെട്ടപ്പൊൾ യാക്കൊബ്‌ ഒരു
വാക്കും പറയാതെ ഭാൎയ്യാപുത്രന്മാരെയും മൃഗകൂട്ടങ്ങളെയും കൂട്ടിക്കൊണ്ടു
കനാൻ ദെശത്തെക്ക യാത്രയായി‌-ലാബാൻ മൂന്നാം ദിവസത്തിൽ അവസ്ഥ
കെട്ടറിഞ്ഞപ്പൊൾ പിന്നാലെ ഒടിചെന്നു എഴാം ദിവസത്തിൽ അവ
നെ കണ്ടെത്തി-ഒരു സ്വപ്നത്തിൽ യാക്കൊബിനൊടു ഗുണമോ ദൊഷ
മൊ ഒന്നും വിചാരിച്ചു പറയരുത്‌എന്ന്‌ദൈവകല്പന കെട്ടതിനാൽ വൈ
രം അടക്കി ഗില്യാദ്‌പൎവ്വതത്തിൽ വെച്ചു തന്നെ ഇരുവരും നിരന്നു കറാ
ർ നിശ്ചയിച്ചു-ലാബാൻ മടങ്ങി പൊകയും ചെയ്തു-അനന്തരം യാക്കൊബ്
യാത്രയായി ജ്യെഷ്ഠനായ എസാവിന്റെ ഭാവം അറിയെണ്ടതിന്നു വഴി
ക്കൽ നിന്നു ദൂതരെ അയച്ചു തന്റെ വൎത്തമാനം അറിയിച്ചപ്പൊൾ ഞാ
ൻ എതിരെല്പാനായി നാനൂറ പെരൊടുകൂട വരുന്നു എന്നു ചൊല്ലി അ
യച്ചത്‌കെട്ടാറെ ഏറ്റവും ഭയപ്പെട്ടു ദുഃഖിച്ചു-എന്റെ പിതാക്കന്മാ
രുടെ ദൈവമെ നീ ചെയ്തുവന്ന എല്ലാകരുണകൾ്ക്കുംവിശ്വസ്തതെക്കും ഞാ
ൻ എത്രയും അപാത്രം- ഒരു വടിയൊടുകൂട ഞാൻ ഏകനായി ഈ യ
ൎദനെ കടന്നു ഇപ്പൊൾ രണ്ടു കൂട്ടമായി മടങ്ങി വന്നു എൻ‌ ജ്യെഷ്ഠന്റെ കൈ
യിൽ നിന്നു അടിയനെ രക്ഷിക്കെണമെ ഞാൻ നിണക്ക നന്മ ചെയ്യും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/26&oldid=189442" എന്ന താളിൽനിന്ന് ശേഖരിച്ചത്