Jump to content

താൾ:CiXIV128a 1.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

എൻ മകനെ നീ ബദ്ധപ്പെട്ടു ഒടി പൊയി ഹരാനിലുള്ള എന്റെ ആങ്ങ
ളയൊടു കൂടെ പാൎക്ക ജ്യെഷ്ഠന്റെ കൊപം ശമിച്ചാൽ ഞാൻ ആളയച്ചു
നിന്നെ വരുത്താം എന്നുപദെശിച്ചു പറഞ്ഞയക്കയും ചെയ്തു-

൧൪. യാക്കൊബിന്റെ പ്രയാണം.

യാക്കൊബ്‌ യാത്രക്കായി അഛ്ശനൊടു വിടവാങ്ങി വണങ്ങിയപ്പൊൾ ഈ
കനാന്യരിൽ നിന്നു നീ സ്ത്രീയെ കെട്ടാതെ അമ്മയുടെ ജന്മദെശത്ത ചെ
ന്ന ലാബാന്റെ പുത്രിമാരിൽ ഒരുത്തിയെ എടുക്കെണം എന്നാൽ ദൈ
വം നിന്നെ അനുഗ്രഹിച്ചു വളരെ വൎദ്ധിപ്പിക്കും- എന്നു അഛ്ശന്റെ ആശീൎവ്വാ
ദം കെട്ടു പുറപ്പെട്ടു ഹരാന്റെ നെരെ പൊയി രാത്രിയിൽ ഒരു സ്ഥലത്തു
പാൎത്തു ഒരു കല്ലു തലെക്ക് വെച്ച് കിടന്നുറങ്ങുമ്പൊൾ ഒരു സ്വപ്നം കണ്ടതെ
ന്തെന്നാൽ ദൈവദൂതന്മാർ കരെറിയും ഇറങ്ങിയും കൊണ്ടിരിക്കുന്ന ഒരു
കൊണി ഭൂമിയിൽനിന്നു ആകാശത്തൊളം ഉയൎന്നു നിന്നിരുന്നു അതിന്മീ
തെ യഹൊവ നിന്നു കല്പിച്ച വചനം- അബ്രഹാം ഇസ്ഹാക്ക എന്ന നിൻ പി
താക്കന്മാരുടെ ദൈവം ഞാൻ ആകുന്നു- നിണക്കും നിന്റെ സന്തതിക്കും
ൟ ഭൂമിയെ ഞാൻ തരും നീയും സന്തതിയും സകല വംശങ്ങ‌്ൾക്കും അനുഗ്ര
ഹമായി വരും ഞാൻ നിന്റെ കൂട ഉണ്ടായി നിന്നെ കൈവിടാതെ രക്ഷി
ക്കും- എന്നു കെട്ടപ്പൊൾ യാക്കൊബ് ഉണൎന്നു ഭയപ്പെട്ടു ഇതു ദൈവസ്ഥ
ലം തന്നെ എത്ര ഭയങ്കരം സ്വൎഗ്ഗത്തിന്റെ വാതിൽ എന്നു പറഞ്ഞു തന്റെ
അണക്കല്ലിനെ തൂണാക്കി നിറുത്തി ദൈവാലയം എന്നൎത്ഥമുള്ള ബെത്തെ
ൽ എന്ന പെർ വിളിക്കയും ചെയ്തു-

പിന്നെ പ്രയാണമായി പല ദെശങ്ങളെ കടന്നു ഒരു ദിവസം ഹരാൻ
പട്ടണസമീപത്ത എത്തി കിണറ്റിൻ അരികെ ലാബാന്റെ മകളായ
രാഹെൽ എന്നവളെ കണ്ടു അവളിൽ താല‌്പൎയ്യം ജനിച്ചു അവളെ ഭാൎയ്യയാ
യി കിട്ടെണ്ടതിന്നു അഛ്ശനായ ലാബാനെ ൭ സംവത്സരം സെവിച്ചു- ആ
സെവാകാലം കഴിഞ്ഞശെഷം ലാബാൻ ചതി പ്രയൊഗിച്ചു രാഹെലി
ന്നു പകരം ജ്യെഷ്ഠയായ ലെയയെ ഭാൎയ്യയാക്കി കൊടുത്തു ചതി നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/25&oldid=189440" എന്ന താളിൽനിന്ന് ശേഖരിച്ചത്