൨൦
ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കെണമെ എന്ന്അപെക്ഷിച്ച ശെഷം ഇ
സ്ഹാക്ക അവനെ തൊട്ടു നൊക്കി-ശബ്ദം യാക്കൊബിന്റെ ശബ്ദം കൈക
ൾ എസാവിന്റെ കൈകൾ നീ എസാവു തന്നെയൊ എന്നു ചൊദിച്ചതിന്നു
അതെ എന്നു ചൊന്ന ഉടനെ ഇസ്ഹാക്ക ഭക്ഷിച്ചു കുടിച്ച ശെഷംപുത്ര നീ അടു
ത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു ചുംബിച്ചപ്പൊൾ പുത്രദൈവം ആ
കാശത്തിലെ മഞ്ഞിൽ നിന്നും ഭൂമിയുടെ പുഷ്ടിയിൽ നിന്നും വളരെ ധാന്യവും
വീഞ്ഞും നിണക്ക തരുമാറാകട്ടെ ജനങ്ങൾ നിന്നെ സെവിക്കയും ജാതി
കൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ നിന്നെ ശപിക്കുന്നവന്നു ശാപവും അ
നുഗ്രഹിക്കുന്നവന്നു അനുഗ്രഹവും വരെണമെ എന്നിങ്ങിനെയുള്ള ആശീൎവ്വാ
ദം വാങ്ങുകയും ചെയ്തു-
യാക്കൊബ്‌പുറപ്പെട്ടു പൊയ ശെഷം എസാവു നായാട്ടു കഴിച്ചു വന്നു പിതാ
വ് കല്പിച്ചതുണ്ടാക്കി കൊണ്ട ചെന്നു അവന്റെ അരികിൽ വെച്ചു പിതാ
വെ ഏഴുനീറ്റു ൟ കൊണ്ടു വന്നത്‌ഭക്ഷിച്ചു എന്നെ അനുഗ്രഹിക്കെ
ണമെ എന്ന്‌പറഞ്ഞപ്പൊൾ ഇസ്ഹാക്ക ഏറ്റവും വിറെച്ചു മാനിറച്ചി മു
മ്പെ കൊണ്ടു വന്നവൻ എവിടെ അവനെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു.
ആ അനുഗ്രഹം അവന്നുണ്ടായിരിക്കും നിശ്ചയം എന്നു കല്പിച്ചാറെ എസാ
വു വ്യസനപ്പെട്ടു നിലവിളിച്ചു അഛ്ശ എന്നെയും കൂട അനുഗ്രഹിക്കെ
ണം എന്ന്‌അപെക്ഷിച്ചതിന്നു അനുജൻ വന്നു കൌശലം കൊണ്ടു
നിന്റെ അനുഗ്രഹത്തെ അപഹരിച്ചു എന്നച്ചൻ ചൊന്നാറെ എസാവു
വളരെ കരഞ്ഞു അനുഗ്രഹത്തിന്നായി മുട്ടിച്ചപ്പൊൾ ഇസ്ഹാക്ക നീ കുടിയിരി
ക്കും ദെശം പുഷ്ടിയിൽ നിന്നും ആകാശമഞ്ഞിയിൽ നിന്നും ദൂരമായിരിക്കും
വാൾ കൊണ്ടത്രെ നിണക്ക ഉപജീവനം ഉണ്ടാകും അനുജനെ നീ സെവി
ച്ചിട്ടും അവന്റെ നുകത്തെ പറിച്ചു കളെവാനുള്ള സമയം വരും എന്നി പ്ര
കാരം അവനെയും അനുഗ്രഹിച്ചു-എസാവു ൟ കാൎയ്യം മറക്കാതെ അനു
ജനെ ദ്വെഷിച്ചു അഛ്ശന്റെ പുലദിവസം കഴിഞ്ഞാൽ ഞാൻ യാക്കൊ
ബിനെ കൊല്ലും എന്ന്‌പറഞ്ഞതിനെ അമ്മ കെട്ടു അനുജനെ വരുത്തി