Jump to content

താൾ:CiXIV128a 1.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

പ്രിയനുമായിതീൎന്നു.

ഒരു ദിവസം എസാവു നായാട്ടിന്നു പൊയി ആലസ്യത്തൊടെ തിരിച്ചു വന്ന
പ്പൊൾ യാക്കൊബെ അടുക്കളയിൽ കണ്ടിട്ടു ആ ചുവന്ന കാണുന്നത്എനിക്ക
തിന്മാൻ തരെണം എന്നു ചൊദിച്ചാറെ നീ ജ്യെഷ്ഠാവകാശത്തെ ഇപ്പൊൾ
എനിക്ക കൊടുത്താൽ ഈ പുഴുങ്ങി വെച്ച പയറ ഞാൻ തരാം എന്നു അനു
ജൻ പറഞ്ഞപ്പൊൾ എസാവു ഞാൻ മരിക്കെണ്ടതല്ലൊ ൟ അവകാശം
കൊണ്ടു എനിക്ക എന്തു അതിനെ നിണക്ക തന്നു പൊയി എടുത്തുകൊൾ്ക
എന്നുരച്ചു സത്യം ചെയ്തുറപ്പിച്ചു ഇപ്രകാരം എസാവു ജ്യെഷ്ഠാവകാശത്തെ
നിരസിച്ചു അതിനാലും ദുഷ്ടപ്രവൃത്തികളാലും അഛ്ശന്നു വളരെ സങ്കടം വരു
ത്തുകയും ചെയ്തു-

അനന്തരം ഇസ്ഹാക്ക വൃദ്ധനായി കണ്ണിന്റെ കാഴ്ച ചുരുങ്ങി വന്നപ്പൊൾ എ
സാവിനെ വിളിച്ചു ഞാൻ വയസ്സനായി മരണം അടുത്തിരിക്കുന്നു നീ നായാ
ട്ടു കഴിച്ചു നല്ല മാംസം കൊണ്ടു വന്നു എനിക്ക ഇഷ്ടമാംവണ്ണം പാകം ചെയ്തു ഭക്ഷി
പ്പാറാക്കി തരെണം അതിന്റെ ശെഷം ഞാൻ നിന്നെ അനുഗ്രഹിക്കും എന്നു
പറഞ്ഞു അവനെ അയച്ചു- ആ വൎത്തമാനം അമ്മ കെട്ടു യാക്കൊബൊടു
അറിയിച്ചു പിതാവിന്നു ഇഷ്ടമായ്ത ഞാൻ ഉണ്ടാക്കിതരാം അതിനെ നീ അ
ഛ്ശന്നു കൊടുത്ത്‌ പ്രസാദിപ്പിച്ചു അനുഗ്രഹം വാങ്ങെണം എന്നു പറഞ്ഞപ്പൊ
ൾ അവൻ ജ്യെഷ്ഠന്നു പരുത്തും എനിക്ക നെൎത്തുമുള്ള രൊമത്തെ അഛ്ശൻ
അറിഞ്ഞതാക കൊണ്ടു എന്നെ തൊട്ടു നൊക്കി എങ്കിൽ ഞാൻ ചതിയൻ
എന്നറിഞ്ഞു അനുഗ്രഹമല്ല ശാപം തന്നെ തരും എന്നത്കെട്ടപ്പൊൾ അ
മ്മ ഭയപ്പെടെണ്ട എന്റെ വാക്കിൻ പ്രകാരം ചെയ്ക എന്നു പറഞ്ഞു ഒർ ആട്ടി
ൻ കുട്ടിയെ കൊല്ലിച്ചു എടുത്ത തൊൽ അവന്റെ കൈകഴുത്തുകളി
ന്മെൽ ഇട്ടു ജ്യെഷ്ഠന്റെ വസ്ത്രങ്ങളെ ധരിപ്പിച്ചു താൻ ഉണ്ടാക്കിയ പദാൎത്ഥ
ങ്ങളെ എടുപ്പിച്ചയച്ചു- യാക്കൊബ്‌ ആയത്‌അഛ്ശന്റെ അരികിൽ കൊ
ണ്ട വെച്ചാറെ അവൻ പുത്ര നീ ആർ എന്നു ചൊദിച്ചപ്പൊൾ ഞാൻ നിന്റെ
ആദ്യജാതനായ എസാവു തന്നെ നീ എഴുനീറ്റു ഞാൻ കൊണ്ടു വന്നത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_1.pdf/23&oldid=189435" എന്ന താളിൽനിന്ന് ശേഖരിച്ചത്